പ്രകീര്‍ത്തന മന്ത്രങ്ങളുരുവിട്ട് നബിദിന റാലി

on Feb 5, 2012


 മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷനു കീഴില്‍ നടന്നു വന്ന പ്രവാചക പ്രകീര്‍ത്തന സദസ്സിന് ഞായറാഴ്ച രാവിലെ ആയിരങ്ങള്‍ അണിനിരന്ന റാലിയോടെ സമാപനം കുറിച്ചു.
നബിദിന ഭാഗമായി മുഹിമ്മാത്ത് യതീംഖാന, അഗതി മന്ദിരം, സ്‌കൂള്‍ ഓഫ് ദഅ്‌വ, ബോര്‍ഡിംഗ്, ഹിഫ്‌ള്, ജൂനിയര്‍ ശരീഅത്ത് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളൂടെ മല്‍സര കലാപരിപാടികള്‍ ഞായറാഴ്ച ഉച്ചയോടെ തുടക്കമാകും. മുഹിമ്മാത്ത് പരിസരത്തു നിന്നാരംഭിച്ച നബിദിന റാലി സീതാംഗോളിയില്‍ സമാപിച്ചു.
റാലിക്ക് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, എ കെ ഇസ്സുദ്ദീന്‍ സഖാഫി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹാജി അമീറലി ചൂരി, ബഷീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, എം അന്തുഞ്ഞി മൊഗര്‍, മുസ്തഫ സഖാഫി പട്ടാമ്പി തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

1 comments:

Anonymous said...

പ്രവാചകന്‍ ജനിച്ചതും,മരണമടഞ്ഞതും ഒരു ദിവസമാണെന്ന് പറയപ്പെടുന്നു… പിന്നെ ഈ ജന്മദിനാഘോഷങ്ങള്‍ക്ക് എന്ത് പ്രസക്‌തി ?

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com