വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് സേവനത്തിന്റെ പത്താം വര്‍ഷത്തിലേക്ക്

on May 20, 2012



BELLIKOTH-INSTITUTE-CELEBRA
കാഞ്ഞങ്ങാട്: പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ അന്ധ്രാ ബാങ്കിന്റേയും ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യവസായ ശൃംഖലയായ ജി. എം. ആര്‍. ഗ്രൂപ്പിന്റേയും സംയുക്ത സംരംഭമായ വെള്ളിക്കോത്ത് ഇന്‍ന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനമാരംഭിച്ചിട്ട് മെയ് 18ന് ഒരു വര്‍ഷം പൂര്‍ത്തിയായി. പത്താം വര്‍ഷത്തിലേക്കാണ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രവേശിക്കുന്നത്.

തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുള്ള തീവ്ര പരിശീലനം നല്‍ക്കുക, പരിശീലനം നേടിയവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നീ ലക്ഷ്യത്തോടെ 2003 മെയ് 18നാണ് വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനമാരംഭിച്ചത്.

ഒരാഴ്ച മുതല്‍ എട്ടാഴ്ചകള്‍ വരെ നീണ്ടു നില്‍ക്കുന്ന ഹ്രസ്വകാല പരിശീലനങ്ങളാണ് പ്രധാനമായും ഇവിടെ നടത്തുന്നത്. പരിശീലനം, ഭക്ഷണം, താമസം, യാത്രാചെലവുകള്‍ തികച്ചും സൗജന്യമാണ്. പരിശീലനത്തിന് ശേഷവും പരിശീലനം നേടിയവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും അവരെ സ്വയം തൊഴിലുകളിലേര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ 266 പരിശീലന പരിപാടികളിലൂടെ 6,238 പേര്‍ക്ക് പരിശീലനം നല്‍കി. അതില്‍ 14% പേര്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്നവരാണ്. മൊത്തം പരിശീലനം നേടിയവരില്‍ 4,611 വനിതകളും 1627 യുവാക്കളുമാണ്. പരിശീലനം നേടിയവരില്‍ 1957 പേര്‍ ബാങ്ക് ധനസഹായത്തോടെയും 2954 പേര്‍ സ്വന്തമായും സ്വയം തൊഴിലുകളിലേര്‍പ്പെട്ടു കഴിയുന്നു. പരിശീലനം നല്‍കുവാനായി അതാതു മേഖലകളില്‍ പ്രാവിണ്യം നേടിയ ഒരു സംഘം പരിശീലകര്‍ ഇവിടെ ഉണ്ട്.

ഈ സ്ഥാപനത്തിന്റെ മൊത്തം ചിലവുകള്‍ അന്ധ്രാബാങ്കും ജി. എം. ആര്‍.വി .ഫൗണ്ടേഷനും 50:50 എന്ന അനുപാദത്തില്‍ വഹിക്കുന്നു. ഇതു കൂടാതെ ബ്ലോക്ക് പഞ്ചായത്ത്, നബാര്‍ഡ്, കുടുംബശ്രീ തുടങ്ങിയ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിശീലന പരിപാടികളും കെ.വി.ഐ.സി സ്‌പോണ്‍സര്‍ ചെയ്യുന്ന PMEGP EDP പരിശീലന പരിപാടികളും ഇവിടെ നടത്തുന്നുണ്ട്.

2011-2012 സാമ്പത്തിക വര്‍ഷത്തില്‍ വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് മൊത്തം ചിലവഴിച്ച തുക 19.05 ലക്ഷം രൂപയാണ്. ഇതില്‍ പരിശീലനത്തിന് മാത്രം 15.65 ലക്ഷം രൂപയും, 3.19 ലക്ഷം രൂപ മെയ്‌ന്റേന്‍സിനും ചെലവാക്കിയിട്ടുണ്ട്.

2012-2013 സാമ്പത്തിക വര്‍ഷത്തില്‍ ട്രെയിനിംഗിന് 22 ലക്ഷവും, Capital Investment 70 ലക്ഷം രൂപയും (പുതിയ ക്‌ളാസ് റൂം, ഹോസ്റ്റലും നിര്‍മ്മിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്.) ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 2012 -2013 ല്‍ 35 പരിശീലന പരിപാടികള്‍ നടത്തുവാനും അതിലൂടെ പുതിയതായി 900 പേര്‍ക്ക് പരിശീലനം നല്‍കുവാനാണ് ഇന്‍സ്റ്റിറ്റിയൂട്ട് ലക്ഷ്യമിട്ടിരിക്കുന്നത്.

തുടര്‍ന്നും ജില്ലയിലെ ഗ്രാമ- ബ്‌ളോക്ക് -ജില്ലാപഞ്ചായത്തുകളുടെയും, , Kudumbasree District Mission, KVIC, NABARD, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണം ഇന്‍സ്റ്റിറ്റിയൂട്ട് പ്രതീക്ഷിക്കുന്നു. ഒമ്പതാം വര്‍ഷികാഘോഷപരിപാടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റിയൂട്ട ഡയരക്ടര്‍ ഒ. ആര്‍. ശികുമാര്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ടി.കെ നാരായണന്‍, ആന്ധ്ര ബാങ്ക് കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍ കൃഷ്ണപ്പ നായിക് എന്നിവര്‍ സംബന്ധിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com