ശരീഫിന്റെ കൊല : 20 പാക് പൗരന്മാര്‍ പിടിയില്‍

on Jun 25, 2012


ഷാര്‍ജ: ഷാര്‍ജ റോളയില്‍ കാസര്‍കോട് കാഞ്ഞങ്ങാട് ചിത്താരി ചാമുണ്ഡിക്കുന്നിലെ അബ്ദുല്‍ഖാദര്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ഷെരീഫി(33)നെ കുത്തി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പാകിസ്ഥാന്‍ പൗരന്‍മാരെ ഷാര്‍ജ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധിപേര്‍ പോലീസ് നിരീക്ഷണത്തിലാണ്.
 ആദ്യ ദിവസം അവര്‍ പോലീസിനു വിളിച്ച നമ്പര്‍ പിന്തുടര്‍ന്നാണ് പോലീസെ ഇവരെ വലൈലക്കിയത്..  


ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 12 മണിക്കാണ് റോളയിലെ ഷെരീഫിന്റെ ഇലക്ട്രോണിക്സ് കടയിലെത്തിയ സംഘം വൈദ്യുതി ഓഫ് ചെയ്ത് ഷെരീഫിനെയും കൂടെയുണ്ടായിരുന്നവരെയും അക്രമിച്ചത്. ഷെരീഫ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേററ മുക്കൂട് ചേറ്റുകുണ്ടിലെ നൂറുദ്ദീന്‍(30), അനുജന്‍ ഖലീല്‍ (26), കൊല്ലപ്പെട്ട ശെരീഫിന്റെ സഹോദരി ഉമൈബയുടെ മകന്‍ ഇഹ്‌സാന്‍ (24) എന്നിവര്‍ അപകടനില തരണം ചെയ്തതായി കുവൈറ്റ് ആശുപത്രി അധികൃതര്‍ അറിയിച്ചു.


ഷെരീഫിന്റെ ഉടമസ്ഥതയിലുളള യാഫ ഇലക്‌ട്രോണിക്‌സ് പ്രവര്‍ത്തിച്ചു വരുന്ന റോള മാളിന് പിറകില്‍ കാലിക്കറ്റ് റെസ്‌റ്റോറന്റിന് സമീപമുള്ള വ്യാപാര സമുച്ചയം കാലപഴക്കം കാരണം പൊളിച്ചു മാററാന്‍ ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ കെട്ടിടത്തിലുള്ള ഷെരീഫിന്റെ കട കാലിയാക്കുന്നതിനായി സാധനങ്ങള്‍ ഫുട്പാത്തില്‍ കച്ചവടം നടത്തുന്നതിനിടയിലുണ്ടായ ചെറിയ തര്‍ക്കമാണ് ഷെരീഫിനെയും കൂടെയുണ്ടായിരുന്നവരെയും അക്രമിക്കുന്നതിലും ഷെരീഫിന്റെ ജീവന്‍ നഷ്ടപ്പെടുന്നതിലും കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് റോളയില്‍ ഷാര്‍ജ പോലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്തെ

മലയാളികളുടെ കടളെല്ലാം ഞായറാഴ്ച അടഞ്ഞു കിടന്നു.
ഷെരീഫിന്റെ മയ്യിത്ത് ബുധനാഴ്ചയോടെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


മൂന്നുമാസം മുമ്പ് നാട്ടില്‍വന്ന് മടങ്ങുമ്പോള്‍ ഭാര്യ സുഹ്‌റയെയും രണ്ട് മക്കളെയും ഗള്‍ഫിലേക്ക് കൊണ്ടുപോയിരുന്നു. മൂത്തമകന്‍ ഷഹഫാദിനെ എല്‍.കെ.ജി.യില്‍ ചേര്‍ക്കാന്‍വേണ്ടി 10 ദിവസം മുമ്പ് സുഹ്‌റ ഗള്‍ഫില്‍നിന്ന് നാട്ടിലെത്തി. ഷെറീഫിന്റെ കടമുറിയുള്ള കെട്ടിടം പൊളിച്ചുനീക്കാന്‍ അധികൃതര്‍ നടപടി തുടങ്ങിയതിനെ തുടര്‍ന്നാണ് വിറ്റൊഴിക്കല്‍ കച്ചവടം ആരംഭിച്ചത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com