മള്ഹറില്‍ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം;

on Jul 31, 2012


 മഞ്ചേശ്വരം: വിശുദ്ധ റമളാനിലെ ഇരുപത്തിയൊന്നാം രാവ് മഞ്ചേശ്വരം ഹൊസങ്കടി ബുഖാരി കോമ്പൗണ്ടിലെ മള്ഹറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പ്രചരണങ്ങള്‍ക്ക് പൗഢ തുടക്കം. സയ്യിദ് ജലാലുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്ദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു.
സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ കാദിര്‍ സഅദി, മൂസല്‍ മദനി തലക്കി, പ്രഫ. എസ്.എ അബ്ദു റഹ്മാന്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി, ബശീര്‍ പുളിക്കൂര്‍, ഹസന്‍ സഅദി മച്ചമ്പാടി, സിദ്ദീഖ് സഅദി, ഖലീല്‍ അഹ്‌സനി, ഹസന്‍ കുഞ്ഞി ഗുവദപ്പടുപ്പ്, ഉസ്മാന്‍ ഹാജി പൊസോട്ട്, റഹീം സഖാഫി ചിപ്പാര്‍, അബ്ദുന്നാസ്വിര്‍ എയ്യള, അബ്ബാസ് ഹാജി ഉപ്പള തുടങ്ങിയവര്‍ പ്രസംഗിച്ചു
പ്രചരണ ഭാഗമായി മഹല്ല് സന്ദര്‍ഡശനം, ജന സമ്പര്‍ക്കം, ലഘുലേഖ വിതരണം, ഏരിയാ കണ്‍വെന്‍ഷനുകള്‍ തുടങ്ങിയ പരിപാടികള്‍ നടത്തും. റമളാന്‍ 21ന് വൈകിട്ട് 5 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് പ്രാര്‍ത്ഥനാ സമ്മേളനം. ആത്മീയ സംഗമത്തില്‍ ആയിരങ്ങള്‍ സംബന്ധിക്കും

സ്വര്‍ണ്ണ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പോലീസ് വലയിലായി

on Jul 30, 2012


കാഞ്ഞങ്ങാട്: കഴിഞ്ഞ പരിശുദ്ധ റംസാന്‍ മാസത്തിലെ ആറാം നോമ്പ് നാളില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ചിത്താരി ചാമുണ്ഡിക്കുന്നിനടുത്ത ചെമ്മണംകുണ്ടിലെ ആര്‍ വി റുഫീന എന്ന 22 കാരി സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കാന്‍ കാരണമായ സ്വര്‍ണ്ണ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ഈ വര്‍ഷത്തെ റംസാന്‍ മാസത്തിലെ ആറാം നോമ്പ് നാളില്‍ പോലീസ് വലയിലായി. കുപ്രസിദ്ധ അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരന്‍ മഞ്ചേശ്വരം ലാല്‍ ബാഗില്‍ താമസിക്കുന്ന പൈക്ക, നെല്ലിക്കട്ട ല ക്ഷംവീട് കോളനിയിലെ നവാസിനെ(27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. (27) കുമ്പള സി ഐ ടി പി രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 6ന് ശനിയാഴ്ച വൈകിട്ട് 6 മണിക്കാണ് കാഞ്ഞങ്ങാട് സ്‌കോളര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ റുഫീനയെ വീടിനകത്ത് ഫാനില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ റുഫീനയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ സകല സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടതില്‍ മനംനൊന്താണ് റുഫീന സ്വയം ജീവനൊടുക്കിയത്. റുഫീന എഴുതിയ ആത്മഹത്യക്കുറിപ്പില്‍ ആകെയുണ്ടായിരുന്ന സ്വര്‍ണ്ണസമ്പാദ്യം നഷ്ടപ്പെട്ടതിലുള്ള മനോവിഷമം എഴുതിവെച്ചിരുന്നു. റുഫീനയുടെ പിതാവ് മുഹമ്മദ് കുഞ്ഞി ചിത്താരിയിലെ ചെറുകിട വ്യാപാരിയാണ്. ഉമ്മ ആയിഷ കാഞ്ഞങ്ങാട് നഗരസഭയിലെ സാക്ഷരതാ പ്രേരക് ആണ്. മുഹമ്മദ് റാഫി ഏക സഹോദരനാണ്. പകല്‍ സമയങ്ങളില്‍ വീട് പൂട്ടി മുഹമ്മദ് കുഞ്ഞിയും ആയിഷയും ജോലി സ്ഥലത്തേക്കും റൂഫീനയും മുഹമ്മദ് റാഫിയും കോളേജിലേക്കും പോകുകയാണ് പതിവ്. ഇത് മനസ്സിലാക്കിയാണ് നവാസ് കവര്‍ച്ചക്കായി ഈ വീട് തിരഞ്ഞെടുത്തത്. വീടിന്റെ പിറക് ഭാഗത്തെ ജനല്‍ അഴികള്‍ ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് അറുത്തുമാറ്റി അകത്തുകടന്ന നവാസ് കിടപ്പുമുറിയിലുണ്ടായിരുന്ന അലമാര, അടുക്കളയില്‍ നിന്നെടുത്ത കത്തി ഉപയോഗിച്ച് തകര്‍ത്ത് അതിനകത്തുണ്ടായിരുന്ന ചെറിയ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന ഒമ്പതേമുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത് സ്ഥലം വിടുകയായിരുന്നു. ഒരു മാല, രണ്ട് വലിയ വളകള്‍, രണ്ട് ചെറിയ വളകള്‍, ഒരു ജോഡി കമ്മല്‍, 3 മോതിരം എന്നിവയായിരുന്നു ഈ കുടുംബത്തിന്റെ ഏക സ്വര്‍ണ്ണ സമ്പാദ്യം. ഇത് നഷ്ടപ്പെട്ടതോടെ റുഫീന മാനസികമായി ആകെ തളര്‍ന്നിരുന്നു. സംഭവ ദിവസം വൈകിട്ട് ആറ് മണിയോടെ ആയിഷ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഓടുമേഞ്ഞ വീടിന്റെ അകത്തെ മുറിയിലെ കഴുക്കോലില്‍ ഫാനില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടി തൂങ്ങിമരിച്ച നിലയില്‍ റുഫീനയെ കണ്ടെത്തിയത്. പരിശുദ്ധ റംസാന്‍ മാസത്തില്‍ ഒരു ഇസ്ലാം മത വശ്വാസി അപമൃത്യു വരിച്ചത് വിശ്വാസികളില്‍ ഏറെ വേദന സൃഷ്ടിച്ചിരുന്നു. കവര്‍ച്ചക്കാരന്‍ കേഡി നവാസിനെ കൂടുതല്‍ തെളിവെടുപ്പിനായി സി ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ചാമുണ്ഡിക്കുന്നിലെ റുഫീനയുടെ വീട്ടിലേക്ക് അതിരഹസ്യമായി കൊണ്ടുവന്നിരുന്നു. കവര്‍ച്ച നടത്തിയ രീതി നവാസ് പോലീസിന് വിവരിച്ചുകൊടുത്തു. കാസര്‍കോട് ലേഖകന്‍ തുടരുന്നു:2012 ജൂണ്‍ 16ന് മ ഞ്ചേശ്വരം ദൈഗോളിയിലെ വെങ്കിടേഷ് ഭട്ടിന്റെ വീട് കു ത്തിതുറന്ന് നാല് പവന്‍ സ്വര്‍ണവും പണവും വെള്ളി ആഭരണങ്ങളും കവര്‍ച്ച ചെയ്ത തും നവാസാണെന്ന് തെളിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം ലാല്‍ബാഗിലെ ക്വാര്‍ട്ടേഴ്‌സില്‍വെ ച്ചാണ് ഇന്ന് പുലര്‍ച്ചെ നവാ സിനെ പിടികൂടിയത്. കാഞ്ഞങ്ങാട് ചാമുണ്ഡികുന്നിലെ ആയിഷയുടെ വീട്ടില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് പത്ത് പവന്‍ സ്വര്‍ണവും 1,000 രൂപയും കവര്‍ച്ച ചെയ്തിരു ന്നു. മകള്‍ക്ക് വിവാഹത്തിന് വേണ്ടി സ്വരൂപിച്ച് വെച്ച സ്വര്‍ണവും പണവുമാണ് നവാസ് കവര്‍ച്ച ചെയ്തത്. കവര്‍ച്ചയി ല്‍ മനംനൊന്ത് ആയിഷയുടെ മകളായ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. മഞ്ചേശ്വരത്തെ വെങ്കിടേഷ് ഭട്ടിന്റെ വീട്ടില്‍ നിന്നും നാല് പവിത്രമോതിരം രണ്ട് മാല, സ്വര്‍ണപൂവ്, വെള്ളിപാദസരം, പണം എന്നിവയാണ് കവര്‍ച്ച ചെയ്തത്. മണിയംപാറയിലെ സുലോചനയുടെ വീട്ടില്‍ നിന്ന് മാല, മൊബൈല്‍ഫോണ്‍ എന്നിവയും കുമ്പള റേഷന്‍ കടയ്ക്ക് സമീപത്തെ ഭുജങ്ക ആചാര്യയുടെ വീട്ടില്‍ നിന്നും സ്വര്‍ണ ചെയിന്‍,2,000 രൂപ എന്നിവയും കവര്‍ച്ച ചെയ്തിരുന്നു. കുമ്പള, സലീങ്കലയിലെ രാമചന്ദ്രന്റെ ഭട്ടിന്റെ വീട്ടില്‍ നിന്നും 5,500 രൂപയും വാച്ചും കവര്‍ച്ച ചെയ്തിരുന്നു. കണ്ണാടി പാറയിലെ ഒരു വീട്ടില്‍ നിന്ന് മാലയും കവര്‍ന്നതായി നവാസ് സമ്മതിച്ചു. ഈ വീട്ടുക്കാരെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് നവാസ് പറഞ്ഞത്. മഞ്ചേശ്വരത്തെ ജയാനന്ദയുടെ വീട് കുത്തിതുറന്ന് അകത്ത് കടന്ന് മോഷണത്തിന് ശ്രമിച്ചെങ്കിലും ഒന്നും കിട്ടിയിലെന്നും നവാസ് പോലീസിന് മൊഴി നല്‍കി. കര്‍ണാടക പാണ്ഡേശ്വരത്ത് 15 കേസുകളിലായി രണ്ട് വര്‍ഷം കഠിന തടവും ബദിയടുക്ക, എടനീര്‍ എന്നിവിടങ്ങളിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാലുവര്‍ഷം കഠിന തടവും നവാസ് അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ അറിയിച്ചു..

അജാനൂര്‍ ചിത്താരി ഹാര്‍ബര്‍ അടുത്ത ബജറ്റില്‍ യാഥാര്‍ത്ഥ്യമാക്കും -മന്ത്രി

on

കാഞ്ഞങ്ങാട്: അജാനൂര്‍ ചിത്താരി അഴിമുഖത്തെ ഹാര്‍ബര്‍ അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തി യാഥാര്‍ത്ഥ്യമാക്കുമെന്ന് ഫിഷറീസ് തുറമുഖ-എക്സൈസ് മന്ത്രി കെ. ബാബു പറഞ്ഞു. അജാനൂര്‍ കടപ്പുറത്തെ ഫിഷ് ലാന്‍റിങ്ങ് സെന്‍റര്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 
ഹാര്‍ബറിന്‍റെ മാതൃകാപഠനത്തിനായി പൂനയിലെ സി.ഡബ്ല്യു.ആര്‍.എം.എസിനെ ഏല്‍പ്പിക്കും. ഇതിനുവേണ്ട 18 ലക്ഷം രൂപ സര്‍ക്കാര്‍ ഉടന്‍ കണ്ടെത്തും. പിന്നീട് പരിസ്ഥിതി പഠനം നടത്തും. 75 ശതമാനം കേന്ദ്ര സഹായത്തോടെയായിരിക്കും ഹാര്‍ബര്‍ നിര്‍മ്മിക്കുക. എല്ലാ പഠനങ്ങള്‍ക്ക് ശേഷം പദ്ധതി രൂപരേഖ കേന്ദ്രത്തിന് സമര്‍പ്പിക്കും. 
ഭവനരഹിതരായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും വീട് നിര്‍മ്മിച്ചുനല്‍കും. ഒരു വീടിന് രണ്ടരലക്ഷം രൂപ വീതമാണ് ഇതിന് നീക്കിവെക്കുക. നേരത്തെ 11 പഞ്ചായത്തുകളെ മാതൃകാ മത്സ്യഗ്രാമങ്ങളായി തിരഞ്ഞെടുത്തിരുന്നു. 25 ഗ്രാമങ്ങളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തും. ഇതില്‍ കാസര്‍കോട് ജില്ലയിലെ രണ്ട് ഗ്രാമങ്ങളും പെടും. ഇതില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമത്തിന് രണ്ട് കോടി രൂപ വീതം നല്‍കുമെന്നും മന്ത്രി പറഞ്ഞു. 
ഈവര്‍ഷം ആയിരം കുടുംബങ്ങള്‍ക്ക് കക്കൂസ് പണിതുനല്‍കും. ഒരു കുടുംബത്തിന് 20,000 രൂപയാണ് നീക്കിവെക്കുക. 
ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. കൃഷ്ണന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. നസീമ, ബ്ലോക്ക് പഞ്ചായത്തംഗം ലക്ഷ്മീ തന്പാന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ എ. ചന്ദ്രന്‍, സി.എച്ച്. മുഹമ്മദ്കുഞ്ഞി, എ. അശോകന്‍, കെ. സുലോചന, കെ. സുമംഗല, കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം അഡ്വ: എം.സി. ജോസ്, ഡി.സി.സി. പ്രസിഡണ്ട് കെ. വെളുത്തന്പു, ബഷീര്‍ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, വി. കമ്മാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുഞ്ചാവി കടപ്പുറത്തെ ഫിഷ് ലാന്‍റിങ്ങ് സെന്‍ററും മന്ത്രി ഉല്‍ഘാടനം ചെയ്തു. തൈക്കടപ്പുറത്തെ ബോട്ടുജെട്ടി മന്ത്രി സന്ദര്‍ശിച്ചു.

മെട്രോ മുഹമ്മദ് ഹാജിക്ക് രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ്

on Jul 27, 2012

കാഞ്ഞങ്ങാട്: ന്യൂഡല്‍ഹിയിലെ ഇക്‌ണോമിക് ഗ്രോത്ത് സൊസൈറ്റി ഓഫ് ഇന്ത്യയുടെ രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡിന് കാഞ്ഞങ്ങാട്ടെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മെട്രോ മുഹമ്മദ് ഹാജി അര്‍ഹനായി. ഇന്ത്യയിലും വിദേശത്തുമായി പരന്ന് കിടക്കുന്ന മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ തലവന്‍ എന്ന നിലയില്‍, ബിസിനസ്സ് രംഗത്ത് കൈവരിച്ച അഭൂതപൂര്‍വ്വമായ നേട്ടത്തിനൊപ്പം നിര്‍ധനരും നിരാലംബരുമായ ജനങ്ങളില്‍ കരുണയും കാരുണ്യവും ചൊരിയുന്നതില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കി വരികയും ചെയ്യുന്ന മെട്രോ മുഹമ്മദ് ഹാജി ജാതി-മത ചിന്തകള്‍ക്കതീതമായി സാഹോദര്യവും സഹവര്‍ത്തിത്വവും മതസൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ അക്ഷീണം പ്രയത്‌നിച്ച് വരുന്നതായി അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.

ആഗസ്റ്റ് 26 ന് ന്യൂഡല്‍ഹിയിലെ ലക്ഷ്മി നഗര്‍ വികാസ് മാര്‍ഗ്ഗിലെ പി എസ് കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മെട്രോ മുഹമ്മദ് ഹാജിക്ക് അവാര്‍ഡ് സമ്മാനിക്കുമെന്ന് സൊസൈറ്റി പ്രസിഡണ്ട് എസ് കെ ശര്‍മ്മയും സെക്രട്ടറി ജനറല്‍ ജി എസ് സച്ച്‌ദേവും അറിയിച്ചു.

പൂന ജയ്ഭവാനി എം ഡി ആര്‍ പി ഗോഡ്‌ഗെ, ഉത്തരാഞ്ചലിലെ ധീരേന്ദ്ര പ്രതാപ് ചൗദരി, ജമ്മുകാശ്മീര്‍ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുള്‍ അഹദ്‌യാത്തു, തമിഴ് നാട് സിടിവി കമ്മ്യൂണിക്കേഷന്‍ മെമ്പര്‍ എ ഉദ്യാരാജ, കര്‍ണ്ണാടക ശ്രീശക്തി അസോസിയേഷന്‍ എം ഡി വി എം ശശികുമാര്‍, ജീനാമിതബ് വെല്‍ഫെയര്‍ ട്രസ്റ്റ് ഡയറക്ടര്‍ ജെന്നെപെരെ, ബീഹാറിലെ ചാപ്രവൈഷ്ണവി, തമിഴ്‌നാട് ഭാരത് മാനേജിംങ് പാര്‍ട്ണര്‍ ഐ സാദിഖ് ബാഷ, കര്‍ണ്ണാടക നോര്‍ത്ത് വെസ്റ്റേണ്‍ റോഡ് ട്രാന്‍സ്‌പോര്‍ട് എം ഡി കെ എസ് മെഹ്്‌സിന്‍കായ്, കര്‍ണ്ണാടക സായി ഡെവലെപ്പേഴ്‌സ് പാര്‍ട്ണര്‍ എല്‍ എ പിഞ്ചാര്‍, കാഞ്ചിപുരത്തെ വൈ വെങ്കിട്ടറാവു റെഡ്ഡി, മഹാരാഷ്ട്ര തീമാ എസ് എസ് എസ് കെ എം ഡി ഗോവിന്ദ് എസ് മുലി, ഡോ. ആര്‍ കെ ഷര്‍മ്മ അഹമ്മദാബാദ്, പൂന റാണി മിനറല്‍സ് എം ഡി ശേഖര്‍ മുണ്ടഡ, ആന്ധ്രപ്രദേശ് ക്യൂന്‍മേരി സ്‌കൂള്‍ ചെയര്‍മാന്‍ പാലകിരി സുധീകര്‍, പ്രൊഫ. ഡോ. എച്ച് ജി ബിരാതര്‍ ഗോവ, നാഗപൂര്‍ എക്‌സല്‍ പ്രൊപൈറ്റര്‍ ശ്രീനിവാസ് എസ് വാരംഭെ, ന്യൂഡല്‍ഹി ശ്രേയ ഡെവലപ്പേഴ്‌സ് ചെയര്‍മാന്‍ രാജീവ് ഗുപ്ത, മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ നീരജ് സിംങ് തുടങ്ങിയ പ്രമുഖരാണ് ഇക്‌ണോമിക്‌സ് ഗ്രോത്ത് സൊസൈറ്റി ഓഫ് ഇന്ത്യയുടെ അമരക്കാര്‍. അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് 'ഇന്റിവിജ്വല്‍ ആച്ചീവ്‌മെന്റ് ഫോര്‍ ഇക്‌ണോമിക് ആന്റ് സോഷ്യല്‍ ഡെവലെപ്‌മെന്റ് എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്.

കോയമ്പത്തൂര്‍ കാരുണ്യ ബ്ലെഡ് ഡോണേഴ്‌സ് അസോസിയേഷന്റെ കാരുണ്യ ദര്‍ശന്‍ പുരസ്‌കാരം മഹാരാഷ്ട്ര മുളുന്ത് അസോസിയേഷന്റെ സമാജ് രത്‌ന പുരസ്‌കാരം, ശിഹാബ് തങ്ങള്‍ ഗ്ലോബല്‍ നെറ്റ്‌സോണ്‍ അവാര്‍ഡ് പ്രവാസി രത്‌ന പുരസ്‌കാരം, തിരുവനന്തപുരം സൗഹൃദയ വേദിയുടെ എന്‍ ആര്‍ ഐ ബിസിനസ്സുമാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ബഹുമതികളുംമെട്രോ മുഹമ്മദ് ഹാജിക്ക് ലഭിച്ചിട്ടുണ്ട്. 

SYS റമസാന്‍ പ്രഭാഷണ സയ്യിദ് അലി ബാഫഖി തങ്ങളുടെ കൂട്ടുപ്രാര്‍ഥനയോടെ സമാപിച്ചു.

on Jul 26, 2012


കാഞ്ഞങ്ങാട്: എസ് വൈ എസ് ആഭിമുഖ്യത്തില്‍ നോര്‍ത്ത് കോട്ടച്ചേരിയില്‍ നടന്നുവരുന്ന റഹ്മത്തുല്ലാഹ് സഖാഫിയുടെ പ്രഭാഷണം ഇന്ന് സമാപിക്കും. കൂട്ടപ്രാര്‍ഥനക്ക് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ തുര്‍ക്കളിഗെ നേതൃത്വം നല്‍കും. ബുധനാഴ്ച നടന്ന മതപ്രഭാഷണം സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന കൂട്ടുപ്രാര്‍ഥനയോടെ സമാപിച്ചു.
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതാക്കളായ അബൂഹനീഫല്‍ ഫൈസി തെന്നല, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ട്രഷറര്‍ ചിത്താരി അബ്ദുല്ല ഹാജി, അലിക്കുട്ടി ഹാജി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അശ്‌റഫ് അശ്‌റഫി, സെക്രട്ടറി അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ അസീസ് സൈനി, ശാഫി ഹാജി അറഫ, അബ്ദുറശീദ് സഅദി കാക്കടവ്, അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

മുന്തിരി വിളയിച്ചും ഔധസസ്യ കലവറയൊരുക്കിയും വീട്ടമ്മ

on Jul 24, 2012


പ്രതികൂല കാലാവസ്ഥ കാരണം മുന്തിരിപ്പഴങ്ങള്‍ കൊഴിഞ്ഞുപോകുന്നുവെന്ന കാര്യത്തില്‍ ഫാത്തിമക്ക് സങ്കടമുണ്ട്. പ്രതിവിധിക്ക് കൃഷി വിദഗ്ധരുമായി ബന്ധപ്പെടാനുള്ള ഒരുക്കത്തിലാണ്. വീട്ടുവളപ്പില്‍ വാഗണ്‍കൊല്ലി, ചിറ്റാമുര്‍ദ്, വിഷപച്ച, മലമഞ്ഞ കറ്റാര്‍വാഴ, ചഞ്ഞലംപുരണ്ട, ആടിന തുടങ്ങി അപൂര്‍വ ഔധസസ്യങ്ങളും ബോണ്‍സായ് ചെടികളും അലങ്കാര ചെടികളായ യൂഫോര്‍വിയുമൊക്കെ ഫാത്തിമയുടെ തോട്ടത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ആറുദിവസം കൊണ്ട് ആസ്ത്മ രോഗത്തിന് പൂര്‍ണ ശമനം നല്‍കുന്ന വള്ളിപ്പാല, പാമ്പ് വിഷത്തിന് പ്രതിവിധിയായ കീരികിഴങ്ങും ഔധ തോട്ടത്തില്‍ ഇടം നേടി.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സംഘടിപ്പിച്ച വിവിധ ഫെസ്റ്റുകളിലും ഔധസസ്യങ്ങളുടെ പ്രദര്‍ശനത്തിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. സ്വന്തമായി നിര്‍മിച്ച ശിഫാ മര്‍മതൈലങ്ങളും ഉല്‍പാദിപ്പിച്ചുവരുന്നു. കുടുംബശ്രീയിലൂടെ അപ്പങ്ങളുടെ നിര്‍മാണത്തിലും മികവ് പുലര്‍ത്തിയിട്ടുണ്ട്. ഔധകൃഷിയില്‍ ഭര്‍ത്താവായ അബ്ദുല്ലയും മക്കളായ ഫസലും അഫ്സലും സഹായിക്കുന്നുണ്ട്.

പുല്ലൂരിലെ മലബാറി ആട് വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തനം നിലച്ചു

on

അജാനൂര്‍: പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന ആട് വളര്‍ത്തല്‍ പദ്ധതി നിലച്ചു. ജില്ലാ പഞ്ചായത്തിന്‍െറ മേല്‍നോട്ടത്തില്‍ പുല്ലൂര്‍ സംസ്ഥാന സീഡ് ഫാമില്‍ 2008ല്‍ ആരംഭിച്ച മലബാറി ആട് വളര്‍ത്തല്‍ പദ്ധതിയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.
10 ലക്ഷം രൂപ ചെലവില്‍ ആധുനിക സൗകര്യത്തോടെ കൂട് നിര്‍മിച്ച് 100 മലബാറി ആടുകളെ വയനാട്ടില്‍നിന്ന് കൊണ്ടുവന്ന് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതിയാണ് ഇപ്പോള്‍ നിലച്ചത്. ആടുകളെ പൊതുജനങ്ങള്‍ക്ക് വളര്‍ത്താനും മാംസത്തിനും ലക്ഷ്യംവെച്ചാണ് പദ്ധതി തുടങ്ങിയത്.
100 ആടുകളില്‍ ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ 40 ആടുകള്‍ക്ക് ന്യുമോണിയ പോലെയുള്ള രോഗങ്ങള്‍ പിടികൂടി ചത്തു. ഇതോടെ ആട് വളര്‍ത്തല്‍ പദ്ധതി നഷ്ടത്തിലേക്ക് നീങ്ങി. പരിചരണത്തിന് സ്ഥിരം ജീവനക്കാരില്ലാത്തതും പദ്ധതിക്ക് തിരിച്ചടിയായി. സീഡ് ഫാമിലെ താല്‍ക്കാലിക ജീവനക്കാരെ റൊട്ടേഷന്‍ സമ്പ്രദായത്തിലൂടെയാണ് പരിചരണത്തിന് നിയമിച്ചത്. അതേസമയം, പനി പിടിച്ച ആടുകളെ പ്രത്യേക കൂടുകളിലാക്കി ചികിത്സിക്കാന്‍ സൗകര്യമില്ലാത്തത് രോഗം പടരാന്‍ കരണമായതായി പറയുന്നു. ചില ആടുകളെ കിലോഗ്രാമിന് 211 രൂപ വില നിര്‍ണയിച്ച് ലേലം ചെയ്തിരുന്നു. ഒടുവില്‍, മൂന്നുമാസം മുമ്പ് ബാക്കിയുള്ള ഏഴ് ആടുകളെയും അധികൃതര്‍ ലേലം ചെയ്ത് വിറ്റതോടെയാണ് സംസ്ഥാന സീഡ് ഫാമിലെ ആട് വളര്‍ത്തല്‍ അവസാനിപ്പിച്ചത്. സംസ്ഥാന സര്‍ക്കാറിന്‍െറ ജില്ലയിലെ ഏക ആട് വളര്‍ത്തല്‍ കേന്ദ്രം ഇതോടെ ഇല്ലാതായിരിക്കയാണ്.

പുതിയ താലൂക്ക് വേണമെന്ന് ആവശ്യം

on

കാഞ്ഞങ്ങാട്: കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ വികസനത്തിന് ആക്കം കൂട്ടാന്‍ താലൂക്ക് വിഭജനം അനിവാര്യമാണെന്ന് വികസന ശില്‍പശാല ചൂണ്ടിക്കാട്ടി. ടി.വി. രാജേഷ് എം.എല്‍.എയാണ് ഈ ആവശ്യം ഉന്നയിച്ചത്.
ചെറിയ ജില്ലയായ പത്തനംതിട്ടയില്‍ ആറ് താലൂക്കുകള്‍ ഉള്ളപ്പോള്‍ കണ്ണൂരില്‍ മൂന്നും കാസര്‍കോട്ട് രണ്ടും താലൂക്കുകള്‍ മാത്രമാണുള്ളത്. അശാസ്ത്രീയമായ വിഭജനമാണ് താലൂക്കുകളുടെ കാര്യത്തില്‍ ഉണ്ടായത്. ഇതിന് മാറ്റം വേണം. തളിപ്പറമ്പ് താലൂക്കില്‍ 42 വില്ളേജുകളാണു ഉള്ളത്. താലൂക്കുകള്‍ വിഭജിച്ച് പുതിയവ രൂപവത്കരിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു. ജനസംഖ്യാടിസ്ഥാനത്തിലല്ല താലൂക്കുകള്‍ രൂപവത്കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലും ഐ.എന്‍.എല്ലിലെ ഇ.കെ.കെ. പടന്നക്കാടും വികസന പരിപ്രേക്ഷ്യം അവതരിപ്പിച്ച പി. കരുണാകരന്‍ എം.പിയും രാജേഷ് എം.എല്‍.എയുടെ ആവശ്യം മുന്‍നിര്‍ത്തി താലൂക്കുകളുടെ വിഭജനം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.
നബാര്‍ഡ് അനുവദിച്ച 140 കോടി രൂപയുടെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മനുഷ്യാവകാശ കമീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ ശക്തമായ ഇടപെടല്‍ നടത്താനും ധാരണയായി. വ്യാവസായിക വളര്‍ച്ച ലക്ഷ്യമിട്ട് മണ്ഡലത്തില്‍ പ്രത്യേക ‘ഇന്‍വെസ്റ്റേഴ്സ് മീറ്റ്’ ആലോചിക്കും. കേന്ദ്ര സര്‍വകലാശാലാ മെഡിക്കല്‍ കോളജ് കാസര്‍കോട്ടുതന്നെ സ്ഥാപിക്കാനുള്ള സമ്മര്‍ദം കൂടുതല്‍ ശക്തമാക്കും. എച്ച്.എ.എല്‍ അനുബന്ധ അസംബ്ളിങ് യൂനിറ്റുകള്‍ ആരംഭിച്ച് കൂടുതല്‍ തൊഴില്‍ സാധ്യതയുണ്ടാക്കാനും തീരദേശത്തെ മത്സ്യബന്ധന മേഖലക്ക് പ്രത്യേക പാക്കേജ് ഉണ്ടാക്കാനും പി. കരുണാകരന്‍ എം.പി അവതരിപ്പിച്ച കരട് വികസന പരിപ്രേക്ഷ്യ രേഖ ലക്ഷ്യമിടുന്നു.
പ്രവാസ മേഖലയുടെ പുനരധിവാസവും ഐ.ടിയുടെ സാധ്യതകളും സഹകരണ മേഖലയുടെ ശാക്തീകരണവും പട്ടികജാതി-വര്‍ഗം ഉള്‍പ്പെടെ പ്രാന്തവത്കൃത സമൂഹത്തിന്‍െറ ഉന്നമനവും കരട് രേഖയില്‍ പ്രതിപാദിക്കുന്നുണ്ട്. മണ്ഡലത്തില്‍ സൗജന്യ ഡയാലിസിസ് കേന്ദ്രവും ആര്‍.സി.സിയുടെ എക്സ്റ്റന്‍ഷന്‍ യൂനിറ്റും ആരംഭിക്കണമെന്ന നിര്‍ദേശം യാഥാര്‍ഥ്യമാക്കാനുള്ള കൂട്ടായ ഇടപെടല്‍ നടത്തും. സാംസ്കാരിക പൈതൃക ഗ്രാമവും ഭാഷാ ന്യൂനപക്ഷ സംസ്കാര സംരക്ഷണവും കലാ, കായിക മേഖലയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് കര്‍മപദ്ധതികള്‍ക്കും ശില്‍പശാല രൂപം നല്‍കി.
ഏഴിമല-ബംഗളൂരു റോഡ്, പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാത തുടങ്ങിയവ യാഥാര്‍ഥ്യമാക്കുന്നതിന് കര്‍ണാടക സര്‍ക്കാറുമായും കേന്ദ്രസര്‍ക്കാറുമായും ചര്‍ച്ച നടത്തും. ബേക്കല്‍, റാണിപുരം, വലിയപറമ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഗ്രാമീണ പൈതൃക ടൂറിസം നെറ്റ്വര്‍ക് പ്രോജക്ട് നടപ്പാക്കും. മാടായിപ്പാറയുടെ പ്രകൃതി സൗന്ദര്യം ടൂറിസം വികസനത്തിന് പ്രയോജനപ്പെടുത്തുന്നതോടൊപ്പം വ്യാവസായിക പദ്ധതികള്‍ ആവിഷ്കരിക്കാനും ശില്‍പശാല തീരുമാനിച്ചിട്ടുണ്ട്.
ശില്‍പശാല സമീപനം എന്ന വിഷയം സ്വാഗതസംഘം കോഓഡിനേറ്റര്‍ ഡോ. വി.പി.പി. മുസ്തഫ അവതരിപ്പിച്ചു. ഡോ. സി. ബാലന്‍, പ്രഫ. കെ.പി. ജയരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാഞ്ഞങ്ങാട്ട് എസ്.വൈ.എസ് റമസാന്‍ പ്രഭാഷണത്തിന് തുടക്കമായി

on Jul 23, 2012






















കാഞ്ഞങ്ങാട്: വിശുദ്ധ റമസാന്‍ വിശുദ്ധ ഖുര്‍ആന്‍ ക്യാമ്പയിന്‍ ഭാഗമായി എസ്.വൈ.എസ് ജില്ലാ കമ്മറ്റിക്കു കീഴില്‍ സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണ പരമ്പരക്ക് കാഞ്ഞങ്ങാട്ട് പ്രൗഢ തുടക്കം. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പ്രഭാഷണം. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരമാണ് വിശുദ്ധ ഖുര്‍ആനിന്റെ തീരങ്ങളിലൂടെ എന്ന വിഷയത്തില്‍ നാല് ദിവസം പ്രഭാഷണം നടത്തുന്നത്.

ഞായറാഴ്ച അതിഞ്ഞാല്‍ ഉമര്‍ സമര്‍ഖന്ത് മഖാമില്‍ നടന്ന സിയാറത്തിനു ശേഷം നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ശാഫി ഹാജി അറഫ പതാക ഉയര്‍ത്തി. തിങ്കളാഴ്ച രാവിലെ 8.30ന് കാഞ്ഞങ്ങാടിന്റെ ആത്മീയ സാന്നിദ്ധ്യമായിരുന്ന മഞ്ഞനാടി ഉസ്താദ്, ആലമ്പാടി ഉസ്താദ് എന്നിവരുടെ മഖബറയില്‍ നടന്ന സിയാറത്തിന് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ അന്ത്രോത്ത് നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറാംഗം എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മൂസ സഖാഫി കളത്തൂര്‍, സി.പി കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ്.എം.എ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, ഹസ്ബുല്ലാഹ് തളങ്കര, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അശ്‌റഫ് അശ്‌റഫി, മുഹമ്മദ് റിസ്‌വി, ജില്ലാ ട്രഷറര്‍, ചിത്താരി അബ്ദുല്ല ഹാജി, സ്വാഗത സംഘം കണ്‍വീനര്‍ അബ്ദു റശീദ് സഅദി കാക്കടവ്, എം അലിക്കുട്ടി ഹാജി കാഞ്ഞങ്ങാട്, ബശീര്‍ മങ്കയം തുടങ്ങിയവര്‍ പ്രസംഗിച്ചു.
26 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പ്രാര്‍ത്ഥനാ സദസ്സോടെ പരിപാടി സമാപിക്കും. ആഗസ്റ്റ് 4 മുതല്‍ 7 വരെ കാസര്‍കോട് നഗരത്തിലും റമളാന്‍ പ്രഭാഷണം നടക്കും.

വെള്ളിക്കോത്ത് പൂവാലശല്യം; സംഘര്‍ഷം

on Jul 19, 2012


Written By Kvarthakgd on 18 Jul 2012 | 3:17 PM

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയെ പെരളത്ത് സ്വകാര്യ സ്ഥാപനം നടത്തുന്ന രാവണീശ്വരം പാണംന്തോട് സ്വദേശിയും ഊരിചുറ്റാനിറങ്ങിയെന്ന് പറയപ്പെടുന്ന സംഭവം വെള്ളിക്കോത്ത് രണ്ടിടങ്ങളില്‍ ചൊവ്വാഴ്ച വൈകിട്ട് സംഘര്‍ഷത്തിനിടയാക്കി.

പെണ്‍കുട്ടിയെയും കൂട്ടി പറശ്ശിനിക്കടവിലേക്ക് പോയെന്ന് പറയപ്പെടുന്ന പാണംന്തോട് സ്വദേശിയായ യുവാവിനെ കഴിഞ്ഞ ദിവസം വെള്ളിക്കോത്ത് ചിലര്‍ കൈയ്യേറ്റം ചെയ്തിരുന്നു. ഇതിന് പകരം ചോദിക്കാന്‍ ചൊവ്വാഴ്ച വൈകിട്ട് പെരളത്തുനിന്ന് ഇതെ യുവാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം വെള്ളിക്കോത്ത് എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. അജാനൂര്‍ വില്ലേജ് ഓഫീസിനടുത്ത് ഈ സംഘവും നാട്ടുകാരും വാക്കേറ്റമുണ്ടായി.

പിന്നീട് സംഘര്‍ഷം വെള്ളിക്കോത്ത് ടൗണിലേക്ക് വ്യാപിച്ചു. പിന്നീട് നടന്നത് കൂട്ടത്തല്ലായിരുന്നു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിക്കോത്ത് എത്തുമ്പോഴേക്കും സംഘര്‍ഷത്തിലേര്‍പ്പെട്ടവര്‍ സ്ഥലം വിട്ടിരുന്നു. വെള്ളിക്കോത്ത് ഹൈസ്‌ക്കൂള്‍ പരിസരം കേന്ദ്രീകരിച്ച് പൂവാല ശല്യം രൂക്ഷമായിട്ടുണ്ട്. സ്‌കൂള്‍ വിടുന്ന വൈകുന്നേരങ്ങളില്‍ പലസ്ഥലങ്ങളില്‍ നിന്നുമായി ഇരുചക്രവാഹനങ്ങളില്‍ നിരവധി യുവാക്കള്‍ സ്‌കൂള്‍ പരിസരത്ത് എത്തുന്നത് പതിവ് കാഴ്ചയാണ്.

മഡിയന്‍, കണ്ണികുളങ്ങര, പെരളത്ത് പാലത്തിനടുത്തും പൂവാലന്മാര്‍ വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്താറുണ്ടെന്ന പരാതി വ്യാപകമാണ്. ചില ഓട്ടോ ഡ്രൈവര്‍മാരും ഇക്കൂട്ടത്തിലുണ്ടെന്ന് നാട്ടുകാര്‍ ആക്ഷേപിക്കുന്നു. അതിനിടെ വെള്ളിക്കോത്തെ പൂവാല ശല്യം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാല്‍ പറഞ്ഞു. ഈ സ്‌കൂള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഉടന്‍ വിളിച്ചുകൂട്ടുമെന്ന് സി ഐ പറഞ്ഞു. പൂവാല ശല്യത്തെക്കുറിച്ച് പരാതി ഉള്ളവര്‍ക്ക് മേല്‍വിലാസം നല്‍കാതെ തന്നെ പോലീസിന് പരാതി അയക്കാമെന്നും ഇത് രഹസ്യമായി വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ പരിസരത്ത് വൈകുന്നേരങ്ങളില്‍ അനാവശ്യമായി പാര്‍ക്ക് ചെയ്യുന്ന ഇരുചക്രമുള്‍പ്പെടെയുള്ള വാഹനങ്ങളുടെ നമ്പറുകള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങളുടെ ഉടമകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതിനിടെ വെള്ളിക്കോത്ത് ഹൈസ്‌ക്കൂളിന്റെ അച്ചടക്കം നഷ്ടപ്പെടുന്നതില്‍ രക്ഷിതാക്കളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. പെണ്‍കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നുണ്ട്. ഇടവേളകളില്‍ വെള്ളിക്കോത്ത് ടൗണിലെ എസ് ടി ഡി ബൂത്തുകളിലെത്തുന്ന പെണ്‍കുട്ടികള്‍ അനാവശ്യമായി ഫോണ്‍വിളിയില്‍ ഏര്‍പ്പെടുന്നത് തടയാന്‍ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്.

കഴിഞ്ഞ ദിവസം അതിരാവിലെ സ്‌കൂളിലെത്തിയ ഒരു വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്ന് പരിചയക്കാരനായ വിദ്യാര്‍ത്ഥിയല്ലാത്ത ഒരു യുവാവ് ക്ലാസ്മുറിയില്‍ ആരുമില്ലാത്ത സമയത്ത് കയറി പെണ്‍കുട്ടിയോടൊപ്പം ഇരുന്ന് ശൃംഗരിക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. സ്ഥിരമായി സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെടുന്ന ഒരു വിദ്യാര്‍ത്ഥിനി സ്‌കൂള്‍ പരിസരത്ത് എത്തുമെങ്കിലും 5 ദിവസത്തോളം ക്ലാസ്സില്‍ കയറാത്ത സംഭവം നടന്നിരുന്നു. ഒടുവില്‍ ഇത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ച് അവരെ സംഭവം ധരിപ്പിക്കുകയുണ്ടായി. പൂവാലന്മാര്‍ക്കെതിരെ രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ ഇപ്പോഴത്തെ തീരുമാനം.

ചിത്താരി ജമാ­അത്ത് ഹയര്‍സെ­ക്ക­ണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ സീറ്റൊ­ഴിവ്

on Jul 18, 2012

കാഞ്ഞ­ങ്ങാട്: ചിത്താരി ജമാ­അത്ത് ഹയര്‍സെ­ക്ക­ണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ കമ്പ്യൂ­ട്ടര്‍ സയന്‍സ്, ബയോ­ളജി സയന്‍സ്, കൊമേഴ്‌സ് കോഴ്‌സു­ക­ളില്‍ ഏതാനും സീറ്റു­കള്‍ ഒഴി­വു­ണ്ട്. താല്‍പ­ര്യ­മു­ള്ള­വര്‍ സര്‍ട്ടി­ഫി­ക്കറ്റ് സഹിതം രക്ഷി­താ­ക്ക­ളോ­ടൊപ്പം ഹാജ­രാ­ക­ണം.

അതിഞ്ഞാല്‍ മഹ് മൂദ് ഹാജി നിര്യാതനായി

on


Muhammed Haji, Kanhangad, Adinhalകാ­ഞ്ഞ­ങ്ങാ­ട്: കൊ­ള­വ­യ­ലി­ലെ പ­രേ­തനാ­യ കുഞ്ഞി­മൊ­യ്­തീന്‍ മു­സ്‌­ലി­യാ­രു­ടെ മ­കനും ഹൊ­സ്­ദുര്‍­ഗ്ഗ് മേ­ഖ­ല എ­സ്.വൈ.എ­സ്. വൈ­സ് പ്ര­സി­ഡ­ണ്ടും, കാ­ഞ്ഞ­ങ്ങാ­ട്ടെ പ­ഴ­യകാ­ല വ­സ്­ത്ര­വ്യാ­പാ­രി­യു­മാ­യി­രു­ന്ന അ­തി­ഞ്ഞാല്‍ മഹ് മൂദ് ഹാ­ജി കൊ­ള­വയല്‍ (72) നി­ര്യാ­ത­നായി.ഭാര്യ: പ­രേ­തയായ സൈന­ബ. മ­ക്കള്‍ അ­ബ്ദു­സമ­ദ് (ഷാര്‍ജ), കു­ഞ്ഞ­ബ്ദുല്ല, മൊ­യ്­തീന്‍ കുഞ്ഞി (ഷാര്‍ജ), മു­സ്ത­ഫ, സ­ഹദ്, നൂ­റു­ദ്ധീന്‍. (ഷാര്‍ജ). മ­രു­മക്കള്‍: മ­റി­യം ഫൗ­സി­യ, സ­ബാ­ന, സീ­നത്ത്.

ഖ­ബറ­ട­ക്കം ബു­ധ­നാഴ്­ച നാ­ല് മ­ണി­ക്ക് അതി­ഞ്ഞാല്‍ ജു­മാ മസ്­ജി­ദ് ഖബര്‍­സ്ഥാ­നില്‍ ന­ട­ക്കും.


ഹഡ്കോ വായ്പയായി; അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡിന് ശാപമോക്ഷമാകുന്നു

on Jul 15, 2012

കാഞ്ഞങ്ങാട്: അനിശ്ചിതത്വത്തിലായിരുന്ന അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡിന് ശാപമോക്ഷമാകുന്നു. ഹഡ്കോയില്‍നിന്ന് അഞ്ചുകോടി രൂപ വായ്പ അനുവദിച്ചതോടെ നഗരസഭയുടെ ഈ സ്വപ്ന പദ്ധതി പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ തളിര്‍ത്തിരിക്കുകയാണ്.
എത്ര പണിതിട്ടും പണിതീരാത്ത അവസ്ഥയിലായിരുന്നു നഗരസഭയുടെ പുതിയ ബസ്സ്റ്റാന്‍ഡ്. നിര്‍മാണം തുടങ്ങി അഞ്ചുവര്‍ഷം പിന്നിട്ടപ്പോഴും ബസ്സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായില്ല. സാമ്പത്തിക പ്രതിസന്ധിയും സാങ്കേതിക തടസ്സങ്ങളും നിര്‍മാണം ഇഴഞ്ഞുനീങ്ങാനിടയാക്കി. ഒടുവില്‍, നിര്‍മാണം പൂര്‍ണമായും നിലച്ച മട്ടിലുമായി.
2007 ജനുവരി 23ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 1998ല്‍ വി. ഗോപി നഗരസഭാ ചെയര്‍മാനായിരിക്കെയാണ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങിയത്.
അഞ്ചര ഏക്കര്‍ സ്ഥലത്താണ് ബസ്സ്റ്റാന്‍ഡ് നിര്‍മാണം. ഇതിനോട് ചേര്‍ന്ന് ഡ്രെയിനേജ് സംവിധാനങ്ങള്‍ക്കായി ഒന്നര ഏക്കര്‍ സ്ഥലം വേറെയും ഏറ്റെടുത്തിട്ടുണ്ട്. കെട്ടിട നിര്‍മാണം ഉള്‍പ്പെടെ മൂന്നുകോടിയിലേറെ രൂപ ഇതിനകം ചെലവഴിച്ചു. ബസ്സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മാണവും ഒരു കെട്ടിടത്തിന്‍െറ രണ്ടും മൂന്നും നിലകളും മറ്റൊരു കെട്ടിടത്തിന്‍െറ മൂന്നാംനിലയുടെയും പണി നടക്കേണ്ടതുണ്ട്. ഇതിനുപുറമെ, കെട്ടിടങ്ങളിലും ബസ്സ്റ്റാന്‍ഡിലും വൈദ്യുതീകരണവും ഓവുചാല്‍ നിര്‍മാണവും ബാക്കിയുണ്ട്. ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന് നേരത്തെ കേരള അര്‍ബന്‍ ഡവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷനില്‍ (കെ.യു.ഡി.എഫ്.സി)നിന്ന് വായ്പയെടുത്തിരുന്നു. ഇതില്‍ ഒരുകോടി രൂപ ഹഡ്കോ വായ്പയില്‍നിന്ന് നല്‍കണം. ബസ്സ്റ്റാന്‍ഡ് സംബന്ധിച്ച രേഖകള്‍ കെ.യു.ഡി.എഫ്.സിയിലാണുള്ളത്. വായ്പ അടച്ചുതീര്‍ത്തശേഷം ഈ രേഖകള്‍ ഹഡ്കോക്ക് കൈമാറേണ്ടതുണ്ട്.
ഇനി ഉടമ്പടി ഒപ്പുവെക്കുന്ന മുറക്ക് ഹഡ്കോ വായ്പ ലഭ്യമാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ ഹസീന താജുദ്ദീന്‍ പറഞ്ഞു.
ഒന്നും രണ്ടും ഘട്ട നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാംഘട്ട പ്രവൃത്തി ജൂലൈ 26നകം ടെന്‍ഡര്‍ നല്‍കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ടുപോകുകയാണ്. മൂന്നാംഘട്ട പ്രവൃത്തിയുടെ പ്ളാന്‍ തയാറാക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷംതന്നെ പുതിയ ബസ്സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ചെയര്‍പേഴ്സന്‍ പറഞ്ഞു.
ബസ്സ്റ്റാന്‍ഡിന്‍െറ നിര്‍മാണം മുഴുവനായും പൂര്‍ത്തിയാക്കാന്‍ ഏഴുകോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷയെന്നും ഷോപ്പിങ് കോംപ്ളക്സ് കെട്ടിടം പൂര്‍ത്തിയായാല്‍ കടമുറികളില്‍നിന്ന് ഡെപ്പോസിറ്റ് ഇനത്തില്‍ കിട്ടുന്ന തുക കൊണ്ടുതന്നെ ആവശ്യം നിറവേറ്റാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും ഹസീന താജുദ്ദീന്‍ പറഞ്ഞു.
നിലവിലെ കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് സ്ഥലസൗകര്യത്തിന്‍െറ അപര്യാപ്തതകൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ഇതേതുടര്‍ന്നാണ് അലാമിപ്പള്ളിയില്‍ പുതിയ ബസ്സ്റ്റാന്‍ഡിനായുള്ള പദ്ധതിക്ക് നഗരസഭ രൂപം നല്‍കിയത്.

കാസര്‍കോടിന്‍െറ വികസനത്തിന് രൂപരേഖയുമായി ശില്‍പശാല

on


കാസര്‍കോട് മണ്ഡലത്തിന്‍െറ വികസന പ്രശ്നങ്ങളും പരിമിതികളും ശില്‍പശാല വിലയിരുത്തി. നേരത്തേ തയാറാക്കിയ കരട് വികസന പരിപ്രേക്ഷ്യ രേഖ ഇതിനായി പ്രതിനിധികള്‍ക്ക് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പാര്‍ലമെന്‍റ് മണ്ഡലത്തിന്‍െറ വികസന മേഖലയിലെ കിതപ്പും കുതിപ്പും പരിശോധിച്ചത്. നാടിന്‍െറ വിഭവ സമ്പത്തും പ്രകൃതി സാധ്യതയും മനുഷ്യശേഷിയും സാംസ്കാരിക പൈതൃകവും ഒത്തിണങ്ങിയ ജനകീയ പദ്ധതി രൂപവത്കരണത്തിനുള്ള വേദിയായി ശില്‍പശാല.
സ്വാതന്ത്ര്യസമര സേനാനി കെ. മാധവന്‍, കാര്‍ഷിക വിദഗ്ധന്‍ ഡോ. ഡി.കെ. ചൗട്ട, എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ അതിജീവിച്ച് ശ്രദ്ധേയയായ വാണിനഗറിലെ വിദ്യാര്‍ഥിനി ശ്രുതി, ലീലാകുമാരി അമ്മ, ഗായകന്‍ അസീസ് തായിനേരി, കൊറഗ ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി ബിരുദാനന്തര ബിരുദം നേടുന്ന വോര്‍ക്കാടിയിലെ ബി. മീനാക്ഷി എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയാണ് ശില്‍പശാല ഉദ്ഘാടനം ചെയ്തത്.
സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ പി. കരുണാകരന്‍ എം.പി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), സി. കൃഷ്ണന്‍ (പയ്യന്നൂര്‍), ടി.വി. രാജേഷ് (കല്യാശ്ശേരി) എന്നിവര്‍ വികസന സന്ദേശങ്ങള്‍ അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് എ.കെ. നാരായണന്‍ (സി.പി.എം), കെ. സുരേന്ദ്രന്‍ (ബി.ജെ.പി), ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ (സി.പി.ഐ), കുര്യാക്കോസ് പ്ളാപറമ്പില്‍ (കേരള കോണ്‍-എം), ഹരീഷ് ബി. നമ്പ്യാര്‍ (ആര്‍.എസ്.പി), ഇ.കെ.കെ. പടന്നക്കാട് (ഐ.എന്‍.എല്‍), കെ.വി. കൃഷ്ണന്‍ മാസ്റ്റര്‍ (കോണ്‍-എസ്), എം. അനന്തന്‍ നമ്പ്യാര്‍ (കോണ്‍-എസ്), തോമസ് ജോസഫ് (കേരള കോണ്‍-ജേക്കബ്), പി.സി. രാജേന്ദ്രന്‍ (ആര്‍.എസ്.പി-ബി), സുരേഷ് പുതിയടത്ത്, ദക്ഷിണ റെയില്‍വേ എ.ഡി.ആര്‍.എം മോഹന്‍ മേനോന്‍, സംസ്ഥന സുസ്ഥിര വികസന കമീഷണര്‍ ദിനേശ് ഭാസ്കര്‍, ലീലാകുമാരി അമ്മ എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് എ.എസ്.പി എച്ച്. മഞ്ജുനാഥ്, ഹോസ്ദുര്‍ഗ് സി.ഐ കെ.വി. വേണുഗോപാല്‍, പ്രഫ. കെ.പി. ജയരാജന്‍, അഡ്വ. കെ. പുരുഷോത്തമന്‍, ഡോ. സി. ബാലന്‍ എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇ. ചന്ദ്രശേഖരന്‍ സ്വാഗതവും കണ്‍വീനര്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി നന്ദിയും പറഞ്ഞു.
അസീസ് തായിനേരിയുടെ മാപ്പിളപ്പാട്ട് ആലാപനത്തോടെ ഉദ്ഘാടന ചടങ്ങ് സമാപിച്ചു.

കോട്ടച്ചേരി മേല്‍പാലം: ജനകീയ സമര പ്രക്ഷോഭ കണ്‍വെന്‍ഷന്‍ 15ന്

on


കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പാലം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര പ്രക്ഷോഭം തുടങ്ങുന്നു. ഇതിന്‍െറ ഭാഗമായി ജനകീയ സമര പ്രക്ഷോഭ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.

ജൂലൈ 15ന് വൈകീട്ട് നാലിന് ആവിക്കര എ.എല്‍.പി സ്കൂളിലാണ് തീരദേശ വികസന സമിതിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. മേല്‍പാല നിര്‍മാണത്തിനായുള്ള ആക്ഷന്‍ കമ്മിറ്റി രൂപവത്കരണവും തുടര്‍ന്നുള്ള പ്രക്ഷോഭ പരിപാടികള്‍ തയാറാക്കലുമാണ് കണ്‍വെന്‍ഷന്‍െറ മുഖ്യ അജണ്ട.
കാല്‍നൂറ്റാണ്ട് കാലത്തിലേറെയായി കാഞ്ഞങ്ങാട്ടെ ജനങ്ങള്‍ ഒന്നടങ്കം മുറവിളി കൂട്ടിവരുന്ന സ്വപ്ന പദ്ധതിയാണ് കോട്ടച്ചേരി റെയില്‍വേ മേല്‍പാലം. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, അജാനൂര്‍ പഞ്ചായത്തിന്‍െറ തീരപ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ഏറെ ഉപകാരം ലഭിക്കുന്നതും തീരപ്രദേശങ്ങളോടൊപ്പം കാഞ്ഞങ്ങാട് നഗരത്തിന്‍െറ സമഗ്ര പുരോഗതിക്കും വഴിവെക്കുന്നതാണ് മേല്‍പാലം. ഇതിന്‍െറ അനുമതിക്കായി നാട്ടുകാരും ജനപ്രതിനിധികളും കൂട്ടായി നടത്തിയ ശ്രമത്തിന്‍െറ ഫലമായി കഴിഞ്ഞ മൂന്നുവര്‍ഷം മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ഒരുകോടി രൂപ വകയിരുത്തി നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത്. തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനം റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഏറ്റെടുത്തു. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുകയും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്ത ഘട്ടത്തില്‍ പ്രദേശത്തെ ചില സ്ഥലം ഉടമകള്‍ കോടതിയെ സമീപിച്ചതോടെയാണ് മേല്‍പാലം നിര്‍മാണം അനിശ്ചിതത്വത്തിലായത്. ഒടുവില്‍, മേല്‍പാലം നഷ്ടമാകുമെന്ന സ്ഥിതിയാണ് ഉള്ളതെന്നും ഈ സാഹചര്യത്തിലാണ് മേല്‍പാലം യഥാര്‍ഥ്യമാക്കുന്നതിന് ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
തീവണ്ടികളുടെ എണ്ണം വര്‍ധിച്ചതോടെ കാഞ്ഞങ്ങാട്ടെ മൂന്ന് റെയില്‍വേ ഗേറ്റുകളും അധിക സമയവും അടച്ചിടേണ്ടിവരുന്നുണ്ട്. ഇത് കാരണം തീരപ്രദേശത്തേക്കുള്ള വാഹനയാത്ര അതീവ ദുസ്സഹമാവുകയാണ്. സ്വാമി നിത്യാനന്ദ പോളിടെക്നിക് ആന്‍ഡ് എന്‍ജി. കോളജ്, ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഹോസ്ദുര്‍ഗ് കടപ്പുറം, ക്രസന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അജാനൂര്‍ കടപ്പുറം നിര്‍ദിഷ്ട ഫിഷറീസ് തുറമുഖം, മത്സ്യബന്ധന കേന്ദ്രങ്ങള്‍, തീരദേശ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം, സിയാറത്തിങ്കര മഖാം, മുട്ടുന്തല മഖാം തുടങ്ങിയ നിരവധി ഹൈന്ദവ, മുസ്ലിം തീര്‍ഥാടന കേന്ദ്രങ്ങളും ഈ ഭാഗങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

വേരുകള്‍തേടി കടലിനക്കരെനിന്ന് നൂറുല്‍ ഹസന്‍

on Jul 14, 2012

മലപ്പുറം: മാമലകള്‍ക്കപ്പുറത്ത് മലയാളമെന്നൊരു നാടുണ്ടെന്ന് മുഹമ്മദ് നൂറുല്‍ ഹസന്‍ അറിഞ്ഞത് വല്യുമ്മ ഹലീമ പറഞ്ഞ കഥകളിലൂടെയാണ്. കേട്ടതെല്ലാം മുത്തശ്ശിക്കഥയായി തള്ളിക്കളയാന്‍ ഹസന്‍ തയ്യാറായില്ല. അതൊരു യാത്രയ്ക്ക് പ്രചോദനമായി; സ്വന്തം വേരുകള്‍ തേടിയുള്ള യാത്ര. മലപ്പുറത്ത് നടക്കുന്ന ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയയില്‍നിന്ന് പുറപ്പെട്ട നൂറുല്‍ ഹസന്‍ ഫിജിയില്‍ താമസിക്കുന്ന പൂര്‍വികരെ സംബന്ധിച്ച രേഖകളും ഒപ്പം കരുതിയിട്ടുണ്ട്. 1912ലാണ് നൂറുല്‍ ഹസന്റെ ബാപ്പയുടെ ഉപ്പൂപ്പ അന്ത്രുവെന്ന അബ്ദുറഹിമാന്‍ കോഴിക്കോട് വരക്കലില്‍നിന്ന് ഭാര്യ അയിസായിയോടൊപ്പം തൊഴില്‍തേടി ഫിജിയിലേക്ക് കപ്പല്‍ കയറിയത്. നാട്ടിലെ നൂറുകണക്കിന് തൊഴില്‍രഹിതരായ ചെറുപ്പക്കാരും ഇവരോടൊപ്പമുണ്ടായിരുന്നു. ഇന്ത്യയില്‍ തമ്പടിച്ചിരുന്ന ചില ബ്രിട്ടീഷുകാരാണ് ഇവരെ ഫിജിയിലേക്ക് കപ്പല്‍ കയറ്റിയത്. അവിടുത്തെ കരിമ്പിന്‍ തോട്ടങ്ങളില്‍ ജോലിയെടുക്കാന്‍ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് തൊഴിലാളികളെ കൊണ്ടുപോയതിനൊപ്പമാണ് ഇവരെയും ബ്രിട്ടീഷുകാര്‍ കടലിനപ്പുറത്തേയ്ക്ക് കൊണ്ടുപോയത്. കടല്‍ കടന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും പിന്നീട് നാട്ടിലേക്ക് വന്നില്ല. ദേശം മാറിയെങ്കിലും സംസ്കാരവും ആചാരങ്ങളും കൈവിടാന്‍ അവര്‍ക്ക് മനസ്സുവന്നില്ല. പ്രത്യേക സമൂഹമായി കഴിയുന്ന അവരുടെ ജീവിതരീതികള്‍ ഇപ്പോഴും അന്നത്തെ മലബാറിനോട് സമാനമാണ്. മാപ്പിളപ്പാട്ടുകളും മാലപ്പാട്ടുകളുമെല്ലാം പുതിയ തലമുറയും പാടുന്നുണ്ട്. ആചാരാനുഷ്ഠാനങ്ങള്‍ മുതല്‍ വിവാഹരീതികള്‍ വരെ മലബാറിനോട് സമാനം. വരികളുടെ അര്‍ഥമറിയില്ലെങ്കിലും വിവാഹവേളകളിലും മറ്റും അവര്‍ ആസ്വദിച്ച് പാടുന്നത് മലയാളം പാട്ടുകളാണ്. ഭക്ഷണരീതിയും മലബാറിനോട് ഏറെ സമാനമാണ്. ഫിജിയില്‍ കൃഷിചെയ്യുന്ന ധാന്യമുപയോഗിച്ചുണ്ടാക്കുന്ന ചോറാണ് മുഖ്യ ആഹാരം. മലബാറുകാരെപ്പോലെ "സുലൈമാനി" തന്നെയാണ് ഇവരുടെ ഇഷ്ടപാനീയം. തേയില കൃഷിചെയ്യാത്തതിനാല്‍ ഇറക്കുമതിചെയ്യുന്ന തേയിലപ്പൊടിയാണ് ഉപയോഗിക്കുന്നത്. ബിരിയാണിയോട് സമാനമായ പുലാവും മലബാറിന്റെ തനത് വിഭവമായ തേങ്ങാച്ചോറുമെല്ലാം അവിടെയും സുലഭമാണെന്ന് നൂറുല്‍ ഹസന്‍ പറയുന്നു. ഇംഗ്ലണ്ടില്‍നിന്ന് ഇസ്ലാമിക് ലോ ആന്‍ഡ് തിയോളജിയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കി മദ്രസ അധ്യാപകനായി പ്രവര്‍ത്തിക്കുന്ന നൂറുല്‍ ഹസന്‍ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാണ്്. എന്നാല്‍ ബാപ്പ ഹസന്‍കോയയും മറ്റ് ബന്ധുക്കളുമെല്ലാം ഇപ്പോഴും ഫിജിയിലാണുള്ളത്. മുമ്പും ഇന്ത്യയില്‍ വന്നിട്ടുണ്ടെങ്കിലും പൂര്‍വികരെ സംബന്ധിക്കുന്ന രേഖകളൊന്നും ഇല്ലാതിരുന്നതിനാല്‍ അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്ന് നൂറുല്‍ ഹസന്‍ പറയുന്നു. ഫിജി ആര്‍ക്കൈവ്സില്‍ നിന്നാണ് 1912ല്‍ അന്ത്രുവും ഭാര്യയും ഫിജിയിലേക്ക് കുടിയേറിയതിന്റെ രേഖകള്‍ കണ്ടെത്തിയത്. കപ്പല്‍ യാത്രികര്‍ക്ക് നല്‍കിയിരുന്ന എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റാണ് ഇയാളുടെ കൈവശമുള്ളത്. ഈ രേഖ ഒരു സമൂഹത്തിന്റെയാകെ വേരുകള്‍ കണ്ടെത്താന്‍ സഹായകരമായേക്കുമെന്നാണ് നൂറുല്‍ ഹസന്റെ പ്രതീക്ഷ. അന്ത്രുവിനൊപ്പം ഫിജിയിലേക്ക് പോയി പിന്നീട് മടങ്ങിയെത്തിയ ഒരാളുടെ താവഴിയിലൊരാളെ കോഴിക്കോട് ബേപ്പൂരില്‍ കണ്ടു മുട്ടിയെങ്കിലും ബന്ധങ്ങളെ പരസ്പരം കോര്‍ത്തിണക്കാനായില്ല.തിങ്കളാഴ്ച ഓസ്ട്രേലിയയിലേക്ക് മടങ്ങുംമുമ്പ് എവിടെയോ മുറിഞ്ഞുപോയ ബന്ധങ്ങള്‍ കൂട്ടിക്കെട്ടാന്‍ ആരെങ്കിലും വരാതിരിക്കില്ലെന്ന് നൂറുല്‍ ഹസന്‍ പ്രത്യാശിക്കുന്നു.

പാറപ്പള്ളിയില്‍ ഹജ്ജ് പഠനക്ലാസ് നടത്തി

on


പാറപ്പള്ളി: ദാറുര്‍റശാദ് പെണ്‍കുട്ടികളുടെ യതീംഖാനയില്‍ സംഘടിപ്പിച്ച ഹജ്ജാജികള്‍ക്കുള്ള പഠനക്ലാസ് ഹജ്ജാജികള്‍ക്ക് മാര്‍ഗരേഖയായി. യതീംഖാന സെക്രട്ടറി അശ്‌റഫ് മൗലവിയുടെ അധ്യക്ഷതയില്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുര്‍റഹ്്മാന്‍ ദാരിമി വിഷയാവതരണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അശ്‌റഫ് അശ്‌റഫി ആറങ്ങാടി, അബ്ദുര്‍ റഹ്്മാന്‍ അശ്‌റഫി, സി പി അബ്ദുല്ല മുസ്ലിയാര്‍, ഹസ്ബുല്ലാഹ് തളങ്കര, മടിക്കൈ അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. എം. ഹസൈനാര്‍ ഹാജി സ്വാഗതവും ബശീര്‍ മങ്കയം നന്ദിയും പറഞ്ഞു.
Tags: hajj class, parappally, parapally hajj class

ആസ് ട്രേലിയയിലെ തദ്ദേശീയരായ മലയാ​‍ളികള്‍

on


 ഒരു നൂറ്റാണ്ടായി നാടുമായി ബന്ധമില്ലാതിരുന്നിട്ടും മലയാള സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ മനസില്‍ സൂക്ഷിക്കുന്ന ഒരു സമൂഹമിന്നും ഓസ്ട്രേലിയയില്‍ ജീവിക്കുന്നുണ്ട്. മുഹമ്മദ് നൂറുല്‍ ഹസന്‍ അവരുടെ പ്രതിനിധിയാണ്. നിര്‍ബന്ധിത കുടിയേറ്റത്തിന് വിധേയരായ ഒരു സമൂഹത്തില്‍ നിന്ന് ആദ്യമായി കേരളത്തിലെത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. 

ഇത് മുഹമ്മദ് നൂറുല്‍ ഹസന്‍. മലയാളം സംസാരിക്കാനോ മലയാളത്തില്‍ ഒരക്ഷരം പോലും എഴുതാനോ വായിക്കാനോ അറിയാത്ത ഓസ്ട്രേലിയക്കാരന്‍. പക്ഷേ മലബാറിലെ മാപ്പിളമാര്‍ക്ക് അറിയാവുന്ന മുഹ്യുദ്ദീന്‍ മാലയും ബദര്‍ പടപ്പാട്ടുകളും ഭക്തിഗാനങ്ങളും നൂറുല്‍ ഹസന് ഹൃദിസ്ഥം. പൂര്‍വികരില്‍ നിന്ന് വാമൊഴിയായി ലഭിച്ചത്. മലപ്പുറത്ത് ഒരു ഖലീല്‍ തങ്ങളുടെ നേതൃത്തറ്റില്‍ മഅദിന്‍ അക്കാഡമിയുറ്റെ കീഴിലുള്ള മഅദിന്‍ എഡുപാര്‍ക്കി  സെമിനാറില്‍ പങ്കെടുക്കാനാണ് പ്രഫസറായ നൂറുല്‍ ഹസനെത്തിയത്

1912ലാണ് കോഴിക്കോട് വരക്കല്‍ കടല്‍തീരുത്തു നിന്ന് ഫിജിയിലെ കരിമ്പില്‍ തോട്ടങ്ങളില്‍ പണിയെടുപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ മലയാളികളെ ബലമായി കൊണ്ടുപോയത്. പിന്നീട് ഇവര്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറി. നാലു തലമുറകള്‍ പിന്നിട്ടു. ഉന്നത വിദ്യാഭ്യാസം നേടി. മലയാള ഭാഷ കൈമോശം വന്നെങ്കിലും ആചാരങ്ങളും അനുഷ്ഠാനങ്ങളും മലബാറിലേത് തന്നെ.നെയ്യപ്പവും നെയ്ച്ചോറും കോഴിക്കോടന്‍ ഹല്‍വയുമെല്ലാം വീടുകളില്‍ ഉണ്ടാക്കും. പക്ഷേ പുതുതലമുറക്ക് മലബാര്‍ എന്ന ദേശവും മലയാളം എന്ന ഭാഷയും ഉളള കാര്യം അറിയില്ല. അവര്‍ക്കിത് അവരുടേത് മാത്രമായ വേറിട്ട ഒാസ്ട്രേലിയന്‍ സംസ്കാരം.

കാഞ്ഞങ്ങാട് ഹജ്ജ് പഠനക്ലാസ് 11ന് ബുധനാഴ്ച നടക്കും.

on Jul 4, 2012


 കാഞ്ഞങ്ങാട്: ഹജ്ജ് കര്‍മ്മത്തിനുപോകുന്നവര്‍ക്കായിഈമാസം 11ന്് ഏകദിന ഹജ്ജ് പഠനക്ലാസ് സംഘടിപ്പിക്കുന്നു.
 പാറപ്പള്ളി ദാറുര്‍റശാദ് പെണ്‍കുട്ടികളുടെ യതീംഖാനയില്‍ നടത്തപ്പെടുന്ന കൂറ്റമ്പാറ അബ്ദുറഹ്്മാന്‍ ദാരിമിയുടെ ഹജ്ജ് പഠനക്ലാസ് ബുധനാഴ്ച നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ നടക്കുന്ന ക്ലാസ് കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി എച്ച് അഹ്്മദ് അഷ്‌റഫ് മൗലവി അധ്യക്ഷത വഹിക്കും. സി.പി. കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ മഞ്ഞനാടി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സി എച്ച് കുഞ്ഞബ്ദുല്ല ഹാജി, അശ്‌റഫ് അശ്‌റഫി ആറങ്ങാടി, കെ.പി.എസ്. തങ്ങള്‍ ബേക്കല്‍, അബ്ദുല്‍റഹ്മാന്‍ അശ്‌റഫി പുഞ്ചാവി, അബൂബക്കര്‍ സിദ്ദീഖ് സഖാഫി പ്രസംഗിക്കും.

ജില്ലയില്‍ നിന്ന് ഹജ്ജിനു പോകാന്‍ ഉദ്ദേശിക്കുന്നവര്‍ ഹജ്ജ് ക്ലാസില്‍ സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ചേറ്റുകുണ്ട് 20 കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണം

on


ബേക്കല്‍ :  ബേക്കല്‍ ടൂറിസത്തിനായി സ്വന്തമായുണ്ടായിരുന്ന ഭൂമി കൈമാറിയ 20 ഓളം കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമായി. പള്ളിക്കര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മാറ്റി ചേറ്റുകുണ്ടിലേക്ക് മാറ്റി പാര്‍പ്പിക്കുകയായിരുന്നു. കുടിവെള്ളവും വൈദ്യുതിയും യഥേഷ്ടം ലഭിച്ചിരുന്ന കുടുംബങ്ങള്‍ക്ക് അതു പോലും ഇല്ലാതായിരിക്കുകയാണ്. 5 സെന്റ് ഭൂമിയില്‍ വീട് നിര്‍മ്മിക്കാനുള്ള തുക മാത്രമാണ് നല്‍കിയത്. അത് പലര്‍ക്കും വാടക ഇനത്തില്‍ നഷ്ടപ്പെടുകയുണ്ടായി. ചേറ്റുകുണ്ടില്‍ മണ്ണിട്ട് നികത്തിയ സ്ഥലമാണ് കുടുംബങ്ങള്‍ക്ക് നല്‍കിയത്. വെള്ളം ഒഴുകി പോകാതെ കെട്ടികിടന്ന് കൊതുകുകളും മറ്റും പെരുകുകയാണ്. ഇത് മൂലം കുടുംബങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.

ചിത്താരിയില്‍ കടലാക്രമണം; ഏഴ് വീടുകള്‍ ഭീഷണിയില്‍

on


കാഞ്ഞങ്ങാട്: കാലവര്‍ഷം കനത്തതോടെ ചിത്താരി കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി. നിരവധി തെങ്ങുകള്‍ കടലെടുത്തു. ഏഴ് വീടുകള്‍ കടലാക്രമണ ഭീഷണിയില്‍ ആണ്. പാഞ്ചാലി, മാധവി, അംബിക ചന്ദ്രന്‍, ശാന്ത, കാര്‍ത്ത്യായനി, ബാലകൃഷ്ണന്‍, ജാനകി എന്നിവരുടെ വീടുകള്‍ ഏത് നിമിഷവും കടല്‍ വിഴുങ്ങുമെന്ന ഭീഷണിയിലാണ്. നിരവധി തെങ്ങുകള്‍ കടപുഴകാവുന്ന തരത്തിലാണുള്ളത്.
Tags: chittari, sea, colaps

കൊച്ചി മെട്രോയ്ക്ക് പച്ചക്കൊടി

on




ന്യൂഡല്‍ഹി . കൊച്ചി മെട്രോ റയില്‍ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭയുടെ അനുമതി. മൊത്തം 5181.79 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സിയില്‍നിന്ന് (ജൈക്ക) 2170 കോടി രൂപ വായ്പയെടുക്കാനുള്ള നിര്‍ദേശവും മന്ത്രിസഭ അംഗീകരിച്ചു. നാലു വര്‍ഷംകൊണ്ടു പദ്ധതി പൂര്‍ത്തിയാക്കാനാണു കേന്ദ്രമന്ത്രിസഭാ തീരുമാനമെങ്കിലും മൂന്നു വര്‍ഷംകൊണ്ട് ലക്ഷ്യത്തിലെത്താനാവുമെന്ന ശുഭപ്രതീക്ഷയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ചത്.

കേരളം ഏഴു വര്‍ഷമായി കാത്തിരുന്ന സ്വപ്ന പദ്ധതിക്ക് അന്തിമാനുമതിയുടെ പച്ചക്കൊടി കാട്ടാന്‍ മന്ത്രിസഭയുടെ അടിസ്ഥാന സൌകര്യസമിതിക്ക് 10 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളു. ക്യാബിനറ്റ് സെക്രട്ടറി പദ്ധതി വിശദീകരിച്ചു; പദ്ധതിക്ക് അംഗീകാരം നല്‍കാമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു; പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഗണിക്കണമെന്നു മന്ത്രി ജയന്തി നടരാജന്‍ അഭിപ്രായപ്പെട്ടു; ഉചിത സമയത്ത് പരിസ്ഥിതി വിഷയങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി കെ.വി. തോമസ് വ്യക്തമാക്കി - ഇതോടെ കൊച്ചിയെ മെട്രോയെ പാളത്തിലേക്കു കയറ്റാന്‍ തീരുമാനമായി. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും സന്നിഹിതനായിരുന്നു. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയുള്ള 25.61 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന മെട്രോ പാതയ്ക്ക് 22 സ്റ്റേഷനുകളുണ്ടാവും. ആറു കോച്ചുകള്‍വരെ ഘടിപ്പിക്കാവുന്ന രൂപകല്‍പനയുള്ള ട്രെയിനുകള്‍ക്കു തുടക്കത്തില്‍ മൂന്നു കോച്ചുകളാവും ഉണ്ടാവുക. പദ്ധതിക്ക് ആസൂത്രണ കമ്മിഷന്‍ 2009 ജൂണില്‍ തത്വത്തില്‍ അംഗീകാരം നല്‍കി. കഴിഞ്ഞ മാര്‍ച്ച് 22ന് പൊതു നിക്ഷേപ ബോര്‍ഡും അംഗീകരിച്ച്, ധനമന്ത്രാലയത്തിന്റെ അധിക നിര്‍ദേശങ്ങളോടെയാണ് നഗരവികസന മന്ത്രാലയം പദ്ധതി മന്ത്രിസഭയ്ക്കു മുന്നില്‍വച്ചത്.

കൊച്ചി മെട്രോ റയില്‍ കമ്പനിയില്‍ 15.24% ഒാഹരികള്‍ വീതമുള്ള പങ്കാളിത്തത്തിലൂടെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ മൊത്തം 1507.46 കോടി രൂപയാണു മുതല്‍ മുടക്കുക. ഭൂമി വിലയിനത്തില്‍ 672 കോടിയും നികുതിയിളവായി 237.33 കോടിയും കേരളം വഹിക്കും. കേന്ദ്ര നികുതിയിനത്തില്‍ 497 കോടിയുടെ ഇളവുണ്ടാവും. ഭൂമി വികസനത്തിലൂടെ 98 കോടി പ്രതീക്ഷിക്കുന്നു. മൊത്തം  5181.79 കോടി.

പദ്ധതിക്ക് അധിക വരുമാനം കണ്ടെത്താന്‍ നഗര ഗതാഗത നിധി രൂപീകരിക്കണമെന്ന് നഗരവികസന മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാതയ്ക്ക് ഇരുവശവും ’മെട്രോ സോണ്‍ വികസിപ്പിച്ച് എട്ടു വര്‍ഷംകൊണ്ട് 3000 കോടി രൂപവരെ സമാഹരിക്കാമെന്ന പ്രതീക്ഷ കേരളും മുന്നോട്ടുവച്ചിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറിയുടെയും ചീഫ് സെക്രട്ടറിയുടെയും അധ്യക്ഷതയിലുള്ള രണ്ടു സമിതികളാവും  പദ്ധതിയുടെ നടത്തിപ്പ് ഉറപ്പാക്കുക. ഫണ്ട് കാര്യങ്ങള്‍ക്ക് ക്യാബിനറ്റ് സെക്രട്ടറിയുടെ സമിതിയും, ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം തുടങ്ങിയവയ്ക്ക് ചീഫ് സെക്രട്ടറിയുടെ സമിതിയും മേല്‍നോട്ടം വഹിക്കും. നയപരമായ തീരുമാനങ്ങള്‍ക്കായി മുഖ്യമന്ത്രിയെക്കൂടി ഉള്‍പ്പെടുത്തി  സമിതി വേണമെന്ന നിര്‍ദ്ദേശം പരിഗണിച്ചില്ല.

സ്വകാര്യ പങ്കാളിത്തമുണ്ടെങ്കില്‍ പദ്ധതിക്ക് അംഗീകാരം നല്‍കാമെന്ന് ആസൂത്രണ കമ്മിഷനും പൊതുമുതല്‍ മുടക്കു മാത്രമേ പാടുള്ളൂവെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടും ഏറ്റുമുട്ടിയപ്പോള്‍ കൊച്ചിക്കു മെട്രോ ട്രെയിനെന്നതു സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് ആശങ്കയുയര്‍ന്നിരുന്നു.  സംസ്ഥാനരാഷ്ട്രീയ നേതൃത്വം പ്രധാനമന്ത്രിയോട് സമ്മര്‍ദം ചെലുത്തി; കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാരും എംപിമാരും പദ്ധതിക്കായി വാദിച്ചു - സ്വകാര്യ പങ്കാളിത്തമെന്ന കടുംപിടിത്തം ഉപേക്ഷിക്കാന്‍ ആസൂത്രണ കമ്മിഷന്‍ തയാറായതോടെ പദ്ധതി അനുമതിയുടെ ആദ്യ കടമ്പ കടന്നു. മന്ത്രിസഭയില്‍ അവസാന കടമ്പയും.

ഒരു കൊടുവള്ളിക്കാരന്‍ ചരിത്രം തുറന്ന കഥ

on Jul 2, 2012


എണ്‍പതുകളിലെ സിനിമാക്കൊട്ടകകളുടെ അടക്കിപ്പിടിച്ച പിരിമുറുക്കത്തിലേക്ക് ഇരമ്പിക്കയറിയ 'ഷോലെ' രംഗങ്ങള്‍ മനസ്സില്‍ കടംകൊണ്ടുവേണം, നിര്‍ഭയ്‌സിങ് ഗുര്‍ജര്‍ എന്ന കൊള്ളത്തലവന്‍, കൊടുവള്ളിക്കാരന്‍ മുഹമ്മദിനെ നോക്കിയ നോട്ടം തിരിച്ചറിയാന്‍. ചമ്പല്‍ക്കാടുകളുടെ കഠിന നിശ്ശബ്ദതയില്‍ നിര്‍ഭയ് ഗുര്‍ജറും മുഹമ്മദും മുഖാമുഖം നിന്നു. ''എന്തു വേണം?''-ഇരുന്നൂറ്റിയമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊള്ളക്കാരന്റെ ചോദ്യം. ''താങ്കള്‍, ഈ മലയില്‍ നിന്ന് അടുത്ത മലയിലേക്ക് ഒഴിഞ്ഞുപോകണം''-മുഹമ്മദിന്റെ ഉത്തരം.

മമ്മത് തേടിയെത്തിയ മലയില്‍ നിന്ന്, അന്നത്തെ മധ്യപ്രദേശ്-ഉത്തര്‍പ്രദേശ് സര്‍ക്കാറുകള്‍ രണ്ടര ലക്ഷം രൂപ വിലയിട്ട തലയുമായി നിര്‍ഭയ് ഗുര്‍ജര്‍ മലയൊഴിഞ്ഞു. അങ്ങനെ, ആ മലയില്‍ നിന്ന് പിന്നെ, കെ.കെ. മുഹമ്മദ് കണ്ടെടുത്തത് ആയിരത്തിമുന്നൂറ് വര്‍ഷങ്ങള്‍ പഴക്കമുള്ള ബടേശ്വര്‍ ക്ഷേത്രസമുച്ചയം! വന്യവും വികലവുമായ അനാഥത്വത്തില്‍ മൂടിക്കിടന്ന പത്ത് ഹെക്ടര്‍ വിസ്തീര്‍ണമുള്ള ചരിത്രത്തില്‍ നിന്ന് നൂറോളം ക്ഷേത്രങ്ങള്‍ മുഹമ്മദ് മുങ്ങിയെടുത്തത് 2004-ല്‍.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഭോപ്പാല്‍ സര്‍ക്കിളില്‍ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായിരുന്നു അന്ന് മുഹമ്മദ്. ''നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ പത്തുപന്ത്രണ്ടെണ്ണം മാത്രമായിരുന്നു ഭേദപ്പെട്ട നിലയിലുണ്ടായിരുന്നത്. ബാക്കി ഭൂകമ്പത്തിലും കൈയേറ്റങ്ങളിലും തകര്‍ന്നടിഞ്ഞു. ഇനിയും നൂറിലേറെ ബാക്കിയുണ്ട്''-മുഹമ്മദ് പറഞ്ഞു.

സ്വപ്നങ്ങളും ചരിത്രങ്ങളും ഇണചേര്‍ന്ന ഇഷ്ട പദ്ധതികളില്‍ നിന്ന് ഔദ്യോഗിക വിരാമം നേടുംമുമ്പ് ഡല്‍ഹി ചെങ്കോട്ടയ്ക്കുള്ളിലെ ഔദ്യോഗിക വസതിയിലിരുന്ന് അദ്ദേഹം ഓര്‍മിക്കുകയായിരുന്നു. ചരിത്രത്തിനോടുള്ള ആസക്തി ഇനിയും ചുരത്തുന്ന കരളൊരെണ്ണം കാത്തുവെച്ചുകൊണ്ട്. ചമ്പല്‍ക്കാടുകളുടെ ചരിത്രനക്രൗര്യങ്ങളില്‍ നിന്ന് ഒരു കൗതുകസമുച്ചയം ഉരുവംകൊണ്ടതിന്റെ കഥ പകരണമെങ്കില്‍ ഒരു അനശ്വരവാണിജ്യചിത്രത്തിന്റെ പശ്ചാത്തലം കടംകൊള്ളേണ്ടിവരുമെന്ന് ഓര്‍ത്തുകൊണ്ടങ്ങനെ കേട്ടിരുന്നു. ചരിത്രം തുരന്നും തുറന്നും 1978-ല്‍ കെ.കെ. മുഹമ്മദ് ആരംഭിച്ച തീര്‍ഥാടനങ്ങള്‍ക്ക് ജൂണ്‍ 31-ന് താത്കാലിക വിരാമം.

പുതിയ കാലം, സ്വര്‍ണക്കടകള്‍കൊണ്ട് വേലികെട്ടിയ പഴയ കൊടുവള്ളി. കോഴിക്കോട് ജില്ലയിലെ ഈ ചെറു ഗ്രാമത്തിലെ ക്ലാസ്മുറികളില്‍നിന്നുതന്നെയാണ് കരിങ്കമണ്ണ് കുഴിയില്‍ വീട്ടില്‍ മുഹമ്മദിന് ചരിത്രത്തിന്റെ ഉള്‍വിളി കിട്ടിയത്. ''അന്ന് മലയാളം വായിക്കാന്‍ ഒത്തിരി ഇഷ്ടമായിരുന്നു. മൂന്ന് പുസ്തകങ്ങള്‍ എന്നെ ഏറെ സ്വാധീനിച്ചു. ഉമയനല്ലൂര്‍ ബാലകൃഷ്ണപിള്ളയുടെ 'ഭാരതത്തിന്റെ ഹൃദയഭൂമിയിലൂടെ' എന്ന പുസ്തകവും 'മാതൃഭൂമി' പ്രസിദ്ധീകരിച്ച നെഹ്രുവിന്റെ രണ്ട് രചനകളും- നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തലും, വിശ്വചരിത്രാവലോകനവും. ഈ പുസ്തകങ്ങള്‍ മുഹമ്മദിന്റെ ജീവിതത്തില്‍ വലിയ വ്യതിയാനം സൃഷ്ടിച്ചു. ''ചരിത്രത്തെ ചരിത്രമായി കാണാനും ചരിത്രത്തിന്റെ മാദകസൗന്ദര്യം ആസ്വദിക്കാനും'' കഴിഞ്ഞുവെന്ന് മുഹമ്മദ്.

ഹൈസ്‌കൂള്‍ പഠനം കൊടുവള്ളിയില്‍ കഴിഞ്ഞപ്പോള്‍ തുടര്‍പഠനം, ചരിത്രമുറങ്ങുന്ന എവിടെയെങ്കിലും വേണമെന്നായി മുഹമ്മദിന്. പരിചയക്കാരനൊരാള്‍ അലിഗഢ് സര്‍വകലാശാലയില്‍ ഉണ്ടായിരുന്നു. അവിടെ ചേര്‍ന്നു. പ്രീഡിഗ്രി കഴിഞ്ഞ് ചരിത്രത്തില്‍ ബിരുദവും ഉപരിപഠനവും. പക്ഷേ, പിഎച്ച്.ഡി.യിലേക്ക് പഠനം കടന്നപ്പോള്‍, മുഹമ്മദിന്റെ ജീവിതത്തില്‍ നിര്‍ണായകമായ ചില തടസ്സങ്ങള്‍. ചില ചരിത്രകാരന്മാര്‍ക്കിടയില്‍ വേരിറക്കിയ മാര്‍ക്‌സിസ്റ്റ് പിടിവാശിയുമായി ഒത്തുപോകാന്‍ കഴിഞ്ഞില്ല. ഇവരില്‍ പ്രമുഖന്‍ ഇര്‍ഫാന്‍ ഹബീബ്. ഹബീബുമായി പിണങ്ങിയപ്പോള്‍, മുഹമ്മദിന് അലിഗഢില്‍ തുടര്‍പഠനം നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് ഡല്‍ഹിയിലേക്ക്. ഡല്‍ഹിയില്‍ എ.എസ്.ഐ.യില്‍നിന്ന് പുരാവസ്തു പഠനത്തില്‍ ഡിപ്ലോമ നേടി. പക്ഷേ, ആദ്യജോലി കിട്ടിയത് അലിഗഢില്‍തന്നെ! അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റായി 1978 മുതല്‍ 1988 വരെ അലിഗഢില്‍.

ഇബാദത്ഖാന എന്ന വിസ്മയം


അലിഗഢ് കാലയളവിലാണ് 'വിസ്മയം വിതച്ചവ' എന്ന് മുഹമ്മദ്തന്നെ സ്വയം വിലയിരുത്തുന്ന ചില കണ്ടെത്തലുകളുടെ കാലം. സര്‍വമത സംഗമമായ 'ദീന്‍ ഇലാഹി'യുടെ രൂപവത്കരണം അക്ബര്‍ നടത്തിയെന്ന് കരുതപ്പെടുന്ന 'ഇബാദത്ഖാന' അതുവരെ ചരിത്രകാരന്മാര്‍ക്ക് ഊഹവും സങ്കല്പവുമായിരുന്നു. ആഗ്രയിലെ ഫത്തേപ്പൂര്‍ സിക്രിയില്‍നിന്ന് ഇബാദത്ഖാന മാത്രമല്ല, വടക്കേ ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളിയും നവരത്‌നങ്ങള്‍ വില്ക്കുന്ന മുഗള്‍ബസാറും മുഹമ്മദ് കണ്ടെത്തി. അക്കാലത്ത് എഴുതപ്പെട്ട ചില പുസ്തകങ്ങളിലും ചിത്രങ്ങളിലുംനിന്ന് ഈ അമ്യൂല്യ സങ്കല്പങ്ങള്‍ യാഥാര്‍ഥ്യമായപ്പോള്‍ പ്രായം 26 വയസ്സ്.

ഇവ എവിടെയാണെന്ന് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്നു. ഉയര്‍ന്ന കെട്ടിടങ്ങള്‍ കാട്ടി അത് ഇബാദത്ഖാനയാണെന്ന് പറയുന്നവരുണ്ടായിരുന്നു. മണ്ണിനടിയിലാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. ഞാന്‍ അന്വേഷണം തുടങ്ങി''-ഒടുവില്‍ മണ്ണ് കടഞ്ഞ് മുഹമ്മദ് സത്യം കണ്ടെത്തിയപ്പോള്‍, എതിര്‍ത്തവര്‍ക്കും വിശ്വസിക്കാതെ വഴിയില്ലെന്നായി. എന്നിട്ടും മുഹമ്മദിന്റെ ഗവേഷണഫലത്തെ എതിര്‍ത്ത് രണ്ടു പുസ്തകങ്ങള്‍തന്നെ പുറത്തിറങ്ങി. ''പക്ഷേ, എതിര്‍പ്പുകള്‍ അക്കാദമികമായിരുന്നില്ല- വ്യക്തിപരം.അതുകൊണ്ടുതന്നെ അത്തരം എതിര്‍പ്പുകള്‍ക്ക് ആയുസ്സുണ്ടായില്ല''-മുഹമ്മദ് പറയുന്നു.
നക്‌സല്‍ മടയിലേക്ക്

1988-ലാണ് കെ.കെ. മുഹമ്മദ് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയില്‍ ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്. മദ്രാസ് കേന്ദ്രത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായി തുടക്കം. തുടര്‍ന്ന് കാലം മൂടിയ വഴിത്താരകള്‍ തേടിയുള്ള തിടുക്കപ്പെട്ടുള്ള യാത്രയായി. 2003 ല്‍ ഛത്തീസ്ഗഢില്‍ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായി പ്രവര്‍ത്തിക്കുമ്പോള്‍, രണ്ടായിരം വര്‍ഷമുള്ള സാംലൂര്‍ ക്ഷേത്രം പുനരുദ്ധരിച്ചത് നക്‌സലുകളുടെ മടയിലാണ്. അടുത്തകാലത്ത് റായ്പുര്‍ ജില്ലാ കളക്ടര്‍ പോള്‍ മേനോനെ തട്ടിക്കൊണ്ടുപോയ അതേ വനമേഖല. പൊളിഞ്ഞുകിടന്ന ക്ഷേത്രം നക്‌സലുകളുടെ ഒളിത്താവളമായിരുന്നു.

ക്ഷേത്ര പുനര്‍നിര്‍മാണത്തിനെത്തിയ മുഹമ്മദിനെയും സംഘത്തെയും നക്‌സലുകള്‍ പിടികൂടി. പരിഭ്രമം പുറത്തുകാട്ടാതെ മുഹമ്മദ് അവരോട് കാര്യങ്ങള്‍ വിശദീകരിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞാല്‍, അവിടത്തെ ആദിവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടൂ, പരിശോധിക്കാം. ഈ വിഷയങ്ങളിലൊന്നും അവര്‍ക്ക് പരാതിയുണ്ടായിരുന്നില്ല. പക്ഷേ, സംഭാവന വേണം. ചെറിയ സംഭാവനയാണെങ്കില്‍ തരാമെന്ന് മുഹമ്മദ്. പോരെങ്കില്‍ നിര്‍മാണ ഫണ്ടില്‍ നിന്ന് എടുക്കേണ്ടിവരുമെന്ന് പറഞ്ഞപ്പോള്‍, നക്‌സല്‍ സംഘം ചെറിയ സംഭാവന വാങ്ങി പിന്‍വാങ്ങി. ഒടുവില്‍ നക്‌സലുകളുടെ പിന്തുണയോടെത്തന്നെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തീകരിച്ചു.

ചമ്പല്‍ കൊള്ളക്കാരുടെ താവളത്തില്‍


ഭോപ്പാല്‍ സര്‍ക്കിളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്, തുടക്കത്തില്‍പ്പറഞ്ഞ ചമ്പല്‍ സംഭവം. കെട്ടുകഥകളുടെ ധാരാളിത്തം വിലാസമിട്ട ചമ്പല്‍ക്കാടുകളില്‍ നിന്ന് ക്ഷേത്ര പരമ്പരയുടെ വീണ്ടെടുപ്പ്. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ചമ്പല്‍ക്കാടുകളിലായിരുന്നു ബടേശ്വര്‍ ക്ഷേത്ര സമുച്ചയത്തിന്റെ അവശിഷ്ടങ്ങള്‍. അവിടങ്ങളില്‍ മാത്രം കാണുന്ന അമൂല്യമായ വെള്ളക്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ഇരുന്നൂറോളം ശിവ-വിഷ്ണു ക്ഷേത്രങ്ങള്‍. 8-10 നൂറ്റാണ്ടുകളിലായിരുന്നു നിര്‍മാണം. 1920 മുതല്‍ സംരക്ഷിത സ്മാരകമാണെങ്കിലും കൊള്ളക്കാരുടെ മേച്ചില്‍ സ്ഥലമായിരുന്നതിനാല്‍ സര്‍ക്കാറുകള്‍ ഒളികണ്ണിട്ടുപോലും നോക്കാന്‍ ധൈര്യപ്പെടാത്ത പ്രദേശം.

2005 ല്‍ മുഹമ്മദും സംഘവുമെത്തുമ്പോള്‍ കൊള്ളക്കാരുടെ പതനകാലമായിരുന്നു. എന്നിട്ടും പത്തോളം പരമ്പരാഗത കൊള്ളസംഘങ്ങള്‍ ചമ്പലില്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനിയായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശി നിര്‍ഭയ് ഗുര്‍ജര്‍ സിങ്. ''ഇടനിലക്കാരിലൂടെയാണ് ഞാനവിടെ ചെന്നത്. അല്ലാതെ ചെന്നാല്‍ അവര്‍ തട്ടിക്കൊണ്ടുപോകും. അങ്ങനെ ഞങ്ങള്‍ നാലുക്ഷേത്രങ്ങള്‍ പുനര്‍ നിര്‍മിച്ചു''. നാലു ക്ഷേത്രങ്ങളുടെ നിര്‍മാണം കഴിഞ്ഞപ്പോള്‍, ഇടനില വേണ്ട, മുഹമ്മദിനെ നേരില്‍ കാണണമെന്നായി കൊള്ളത്തലവന്‍. എന്നാല്‍, കൊല്ലാനോ, വളര്‍ത്താനോ എന്നറിയാതെ മുഹമ്മദും കുഴങ്ങി. ക്ഷേത്രാവശിഷ്ടങ്ങളിലൂടെ അലയുമ്പോള്‍ ഒരിക്കല്‍ മുഹമ്മദിനെ ദേഷ്യം പിടിപ്പിച്ച ഒരു സംഭവമുണ്ടായി.

ക്ഷേത്രത്തിനുള്ളിലിരുന്ന് ഒരാള്‍ ബീഡി വലിക്കുന്നു! ''ഇത്രയും വിശുദ്ധമായ ക്ഷേത്രത്തില്‍ ഇരുന്ന് ബീഡി വലിക്കാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ?''- മുഹമ്മദിന്റെ ചോദ്യം. ചോദ്യം കേട്ട് നടുങ്ങിയത് മുഹമ്മദിന്റെ ഒപ്പമുണ്ടായിരുന്ന സഹായി. ആരോടാണീ ചോദ്യം? ''വേണ്ട, അദ്ദേഹത്തോട് അങ്ങനെയൊന്നും ചോദിക്കരുത്''-സഹായിയുടെ വിലക്ക്. മുഹമ്മദ് ഉറപ്പിച്ചു. 'ഇത് നിര്‍ഭയ് തന്നെ!. ഭയന്നിട്ട് കാര്യമില്ല. ബുദ്ധിതന്നെ രക്ഷാമാര്‍ഗം. മുഹമ്മദ് നിര്‍ഭയിന്റെ അടുത്തുചെന്ന് ഇരുന്നു. നിങ്ങള്‍ ഉള്ളതുകൊണ്ടാണ് ഈ ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്.

ഇല്ലെങ്കില്‍ ഈ വിഗ്രഹങ്ങളും വിലപിടിച്ച കല്ലുകളും വിദേശങ്ങളില്‍ കച്ചവടമായേനെ-കൊള്ളത്തലവനെ പുകഴ്ത്തി മുഹമ്മദിന്റെ തുടക്കം. മുഖസ്തുതിയില്‍ കൊള്ളക്കാരന്‍ വീണു. തനെന്തു ചെയ്യണമെന്ന് നിര്‍ഭയിന്റെ ചോദ്യം. ''താങ്കള്‍ ഇവിടെയിരുന്നാല്‍ ഞങ്ങളുടെ തൊഴിലാളികളാരും പേടിച്ചിട്ട് ഈ വഴി വരില്ല. അതിനാല്‍ താങ്കള്‍ ഇവിടം വിട്ട് അടുത്ത മലയിലേക്ക് പോകണം''-അങ്ങനെ നിര്‍ഭയ് മല മാറിക്കൊടുത്തു. പിന്നെ മുഹമ്മദും സംഘവും നൂറോളം ക്ഷേത്രങ്ങള്‍ പഴങ്കാലത്തുനിന്ന് മിനുക്കിയെടുത്തു. (2005 നവംബറില്‍ നിര്‍ഭയ് ഗുര്‍ജറെ പോലീസ് വെടിവെച്ചുകൊന്നു എന്നത് മറ്റൊരു ചരിത്രം).

എന്നാല്‍, കൊള്ളക്കാര്‍ ഒഴിഞ്ഞതോടെ, പ്രദേശം ഖനന മാഫിയകളുടെ കൈയിലായി. വിദേശങ്ങളില്‍ കോടിക്കണക്കിന് രൂപ വിലയുള്ള വെള്ളക്കല്ലുകള്‍ക്കായി അനധികൃത ഖനനം. പുതുക്കിപ്പണിത ക്ഷേത്രങ്ങളെയും ഈ ഖനനം ബാധിച്ചു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങളെ സംരക്ഷിക്കുമെന്ന് കരുതിയെങ്കിലും മുഹമ്മദ് മുട്ടാത്ത വാതിലുകളില്ല. ഒടുവില്‍, അന്നത്തെ ആര്‍.എസ്.എസ്. മേധാവി സുദര്‍ശന് മുഹമ്മദ് കത്തെഴുതി. ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ ബി.ജെ.പി. സര്‍ക്കാറിന് നിര്‍ദേശം നല്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്തെഴുതിയത്. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. എന്നിട്ടും കഴിഞ്ഞ മാര്‍ച്ചില്‍ മാഫിയകളെ നേരിട്ട പോലീസ് സൂപ്രണ്ടിനെ ചമ്പലില്‍ വെടിവെച്ചുകൊന്നു. ഞാന്‍ എങ്ങനെയോ രക്ഷപ്പെട്ടതാണ് -മുഹമ്മദ് പറയുന്നു.
****

അശോക ചക്രവര്‍ത്തി നിര്‍മിച്ച ബുദ്ധസ്തൂപം ബിഹാറില്‍ കിഴക്കന്‍ ചമ്പാരനിലെ കസരിയയിലെ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയതാണ് മുഹമ്മദിനെ ആഗോള പ്രശസ്തനാക്കിയത്. ഭിക്ഷാപാത്രം അനുയായികള്‍ക്ക് കൊടുത്ത് 'താന്‍ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ മരിക്കു'മെന്ന് പ്രഖ്യാപിച്ച് ഖുഷി നഗറിലേക്ക് ബുദ്ധന്‍ നടന്നുനീങ്ങിയത് കസരിയായില്‍ നിന്നാണ്. മണ്ണിനടിയില്‍ മുങ്ങിക്കിടന്ന 104 അടി ഉയരമുള്ള സ്തൂപം. മുഹമ്മദും സംഘവും വീണ്ടെടുത്തു. അത് ലോകമെങ്ങുമുള്ള ബുദ്ധ കേന്ദ്രങ്ങളില്‍ മുഹമ്മദിന്റെ പേരുറപ്പിച്ചു. ''ഞാന്‍ ചെല്ലുമ്പോള്‍ 300 വൃക്ഷങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന ഒരു കുന്നുമാത്രമായിരുന്നു അവിടം''- മുഹമ്മദ് ഓര്‍മിക്കുന്നു. 1997-ലായിരുന്നു ഖനനമാരംഭിച്ചത്.
***
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയിലെത്തിയപ്പോള്‍ ഇന്ത്യന്‍ ചരിത്രത്തിന്റെ തേരോട്ടങ്ങള്‍ കാട്ടാന്‍ നിയോഗിക്കപ്പെട്ടത് മുഹമ്മദിനെയായിരുന്നു. ഹുമയൂണിന്റെ ശവകുടീരങ്ങള്‍ കാട്ടിയ മുഹമ്മദ് ഒബാമയെ മറ്റൊരത്ഭുതവും കാട്ടി. നിര്‍മാണത്തൊഴിലാളികളുടെ മക്കള്‍ക്കായി ഹുമയൂണ്‍ സ്മാരകത്തില്‍ മുഹമ്മദ് ആരംഭിച്ച സ്‌കൂള്‍... ആ സ്‌കൂളിനെ കുറിച്ച് ഒബാമ വിശദമായി ചോദിച്ചറിഞ്ഞു.
****

ചരിത്രം ചവിട്ടി നടന്ന മണ്ണില്‍ മുങ്ങിയും പൊങ്ങിയും മുഹമ്മദിന്റെ സഞ്ചാരം തീരുന്നില്ല.

എന്താണ് ബാക്കി നില്ക്കുന്ന സ്വപ്നപദ്ധതി?

ഇന്ത്യയിലെ അമൂല്യചരിത്രശേഖരങ്ങളുടെയും വിവിധ കലാ പദ്ധതികളുടെയും മാതൃകകള്‍ ഉള്‍പ്പെടുത്തി ഒരു റെപ്ലിക്കാ മ്യൂസിയം പണി തുടങ്ങിക്കഴിഞ്ഞു. പക്ഷേ, പണം പ്രശ്‌നമാണ്.

എന്താണ് ഗവേഷകനായ താങ്കളെ വിസ്മയിപ്പിച്ച
കണ്ടുപിടിത്തം?

അക്ബറിന്റെ ഇദത്ഖാന തന്നെ. അതൊരു വഴിത്തിരിവായിരുന്നു.

കേരളത്തില്‍ പട്ടണം മേഖലയിലെ ഗവേഷണം സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ ഉയരുന്നുണ്ടല്ലോ?
ഗവേഷണവും ഖനനവും ഒക്കെ ചെയ്യേണ്ടത് അതിന് യോഗ്യതയുള്ളവരാണ്. ഞാനറിഞ്ഞിടത്തോളം പട്ടണം ഗവേഷണ പദ്ധതിയുടെ ഉയര്‍ന്ന തലത്തിലുള്ളവരില്‍ പലര്‍ക്കും അതില്ല. രാഷ്ട്രീയവത്കരണവും ഉണ്ട്. എങ്കിലും ഇങ്ങനെ ഒരു കണ്ടെത്തല്‍ വലിയ കാര്യമാണ്.

മാര്‍ക്‌സിസ്റ്റുകാര്‍ മാത്രമല്ല, ബി.ജെ.പി.ക്കാരും ചരിത്രത്തില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടുണ്ടല്ലോ?

ശരിയാണ്. ചരിത്രത്തെ ചരിത്രമായിവിടുകയാണ് വേണ്ടത്. മാര്‍ക്‌സിസ്റ്റുകാരായാലും ബി.ജെ.പി.ക്കാരായാലും മുസ്‌ലിം മൗലികവാദികളായാലും അത് ശരിയല്ല.

ചരിത്ര ഗവേഷണത്തിന് 'സാര്‍ക്' ബഹുമതി ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ മുഹമ്മദിനെ തേടിയെത്തിയിട്ടുണ്ട്. ജോലിയില്‍നിന്ന് വിരമിച്ച ശേഷം തുടരാനായി, സര്‍ക്കാര്‍ പദവികള്‍ മുഹമ്മദിനെ ക്ഷണിച്ചുകഴിഞ്ഞു. എന്നാല്‍, മുഹമ്മദിന്റെതന്നെ ഭാഷയില്‍ പറഞ്ഞാല്‍, 'ചരിത്രത്തിന്റെ ഇനിയും വറ്റാത്ത മാദക സൗന്ദര്യം' പുസ്തകങ്ങളിലേക്ക് പകര്‍ത്താനാണ് മുഹമ്മദിന്റെ ഒരുക്കം. അതിനായി ഭാര്യ റൂബിയയുമൊത്ത് കൊടുവള്ളിയിലേക്ക് മടങ്ങാനും.
_______മനോജ് മേനോന്‍

ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് യുവാവ് മരിച്ചു

on


ബേക്കല്‍ : ഇനോവ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കീഴൂരിലെ പരേതനായ കെ.എച്ച് അബ്ദുല്ലയുടെ മകന്‍ യൂസഫ് (21) ആണ് മരിച്ചത്. ഉദുമ പളളത്ത് ഞായറാഴ്ച രാത്രി 12 മണിയോടെയാണ് യൂസഫ് സഞ്ചരിച്ചിരുന്ന കെ .എല്‍ 14 ജി 7000 ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. പിറകെ വന്ന വാഹനത്തിലുളളവര്‍ ഗുരുതരമായി പരിക്കേററ യൂസഫിനെ ഉടന്‍ ഉദുമ നഴ്‌സിംങ്ങ് ഹോമില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെമ്മനാട്ടെ മുഹമ്മദ് കുഞ്ഞിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ബന്ധുക്കളെ പളളിക്കരയില്‍ കൊണ്ടുവിട്ട് തിരിച്ചു വരുമ്പോഴാണ് അപകടം. ബീഫാത്തിമ്മയാണ് മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി (ദുബൈ), കാസിം, അബ്ദുല്‍ഖാദര്‍, അബ്ദുല്‍ റഹിമാന്‍, ആയിഷ അബ്ദുല്ല, നഫീസ അബ്ദുല്‍റഹിമാന്‍, സൈനബ മുസ്തഫ, ഖമറുന്നിസ അന്‍സാര്‍, ഫരീദ. യുവാവിന്റെ അപകടമരണത്തിന് കാരണമായത് റോഡിലെ ചതിക്കുഴി. പള്ളത്ത് റോഡിലെ വന്‍കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ പതിച്ച ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് മരിത്തിലിടിച്ചതിനെ തുടര്‍ന്ന് കീഴൂരിലെ കെഎച്ച് അബ്ദുള്ളയുടെ മകനും മംഗലാപുരത്തെ മൊബൈല്‍ ടെക്‌നിക്കല്‍ വിദ്യാര്‍ഥിയുമായ യൂസഫ് (22) ആണ് മരണപ്പെട്ടത്. യൂസഫിന്റെ മരണം വിവാഹാഘോഷത്തില്‍ കരിനിഴല്‍വീഴ്ത്തി. ചെമ്മനാട്ടെ മുഹമ്മദ്കുഞ്ഞിയുടെ മകന്റെ വിവാഹമാണ് ഇന്നലെ നടന്നത്. ഈ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ചിത്താരിയിലെ ബന്ധുക്കളെ അവരുടെ വീടുകളില്‍ കൊണ്ടുവിട്ടശേഷം മടങ്ങുന്നതിനിടയില്‍ യൂസഫ് ഓടിച്ചുപോവുകയായിരുന്ന കാര്‍ പള്ളത്തെ റോഡിലെ കുഴിയില്‍ പതിക്കുകയും നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിക്കുകയുമായിരുന്നു. ഉടന്‍തന്നെ യൂസഫിനെ ഉദുമ നേഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 11 മണിയോടെയാണ് യൂസഫ് മരിച്ചത്. അര്‍ദ്ധരാത്രിവരെ വിവാഹാഘോഷം നീളുന്നതിനിടയിലാണ് യൂസഫിന്റെ ആകസ്മികമരണം വിവാഹ വീടിനെ ദു:ഖസാന്ദ്രമാക്കിയത്. വിദ്യാനഗറിലാണ് വധുഗൃഹം. വരനെ ആനയിച്ചുകൊണ്ട് വധുഗൃഹത്തിലേക്ക് ബന്ധുക്കളും മറ്റും പോയശേഷമാണ് അടുത്ത ബന്ധുക്കളെ ചിത്താരിയിലെ വീട്ടിലാക്കി യൂസഫ് മടങ്ങിയത്. റോഡിലെ കുഴിയിലുണ്ടായിരുന്ന വെള്ളക്കെട്ടില്‍ യൂസഫ് സഞ്ചരിച്ച കെഎല്‍ 14 ജി -7000 നമ്പര്‍ ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയാണുണ്ടായത്. അപകടംശ്രദ്ധയില്‍പെട്ട പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് യുസഫിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും യുവാവ് മരണപ്പെട്ടിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നു

on Jul 1, 2012


നീലേശ്വരം: അവസാന മിനുക്കുപണികള്‍ മാത്രം ബാക്കിയിരിക്കെ 34 കോടി രൂപ ചെലവില്‍ നിര്‍മിച്ച ദേശീയപാതയിലെ പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് മൂന്ന് മുതല്‍ 6.30 വരെയായിരുന്നു മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്.


ഇരുഭാഗത്തെയും അപ്രോച്ച് റോഡ് ഉള്‍പ്പെടെ 1400 മീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം. 26 സ്​പാനുകളാണ് പാലത്തിനുള്ളത്. 2009 ജനവരി 17ന് ആരംഭിച്ചതാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍. റെയില്‍ പാതയുടെ മുകളില്‍ കൂടിയുള്ള സ്​പാനുകള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ സാങ്കേതിക വിഭാഗത്തിന്റെ അനുമതി ലഭിച്ചിരുന്നു. ദേശീയപാതാവിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ശേഷിക്കുന്ന സ്​പാനുകളുടെയും മറ്റും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് ഏറ്റവും ചെലവേറിയതും നീളമേറിയതുമായ മേല്‍പ്പാലങ്ങളില്‍ ഒന്നാണിത്. അപ്രോച്ച് റോഡ് നിര്‍മാണത്തില്‍ പ്രാദേശീകമായ എതിര്‍പ്പുകളെ തുടര്‍ന്ന് കാലതാമസം നേരിട്ടിരുന്നു. റോഡ് ടാറിങ് ഉള്‍പ്പെടെയുള്ള നിര്‍മാണം പൂര്‍ത്തിയായി. കൈവരികള്‍ നിര്‍മിക്കുന്ന അവസാനവട്ട ജോലിയാണ് ഇപ്പോള്‍. മഴ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് തീരുമാനം.


കാഞ്ഞങ്ങാട്: ഉത്തരമലബാറിലെ ഏറ്റവും നീളം കൂടിയ പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന് കൈമാറി. മുംബൈയില്‍നിന്ന് കേരളത്തിലേക്കുള്ള ദേശീയപാതയിലെ ആദ്യ റെയില്‍വേ മേല്‍പ്പാലമാണിത്. 2009 ജനുവരിയില്‍ ദേശീയപാത അതോറിറ്റി നിര്‍മാണമാരംഭിച്ചു. 1199.5മീറ്റര്‍ നീളത്തില്‍ 27 സ്പാനുള്ള പാലത്തിന്റെ പാളത്തിന് മുകളിലുള്ള മൂന്ന് സ്പാന്‍ നിര്‍മിക്കാന്‍ റെയില്‍വേക്ക് വേണ്ടി വന്നത് മൂന്നുവര്‍ഷം. എന്നാല്‍ റെയില്‍വേ ഗേറ്റിന്റെ തെക്കും വടക്കുമായുള്ള 12 സ്പാന്‍ നിര്‍മാണം ദേശീയപാത അതോറിറ്റി റെക്കോഡ് വേഗതത്തില്‍ പൂര്‍ത്തീകരിച്ചു. 24 സ്പാനുകളില്‍ 19 എണ്ണത്തിന് 24.5 മീറ്ററും റെയില്‍വേ പാതയോട് അടുത്തുള്ള സ്പാനുകള്‍ക്ക് 21.6 മീറ്ററും നീളമുണ്ട്. ദേശീയപാതയുടെ നിയമപ്രകാരം റോഡ് ലൈന്‍ എന്നത് മൂന്നര മീറ്ററാണെങ്കിലും പടന്നക്കാട് മേല്‍പ്പാല റോഡിന് ഏഴരമീറ്റര്‍ വീതിയുണ്ട്. മേല്‍പ്പാലത്തിന്റെ ഓരോ വശത്തും രണ്ടേകാല്‍ മീറ്റര്‍ വീതിയില്‍ നടപ്പാതയും പാലത്തിന്റെ തെക്കുഭാഗത്തെ നീലേശ്വരം പാതയില്‍ 277 മീറ്റര്‍ അപ്രോച്ച് റോഡും വടക്ക് കാഞ്ഞങ്ങാട് പാതയില്‍ 265 മീറ്റര്‍ അപ്രോച്ച്റോഡും നിര്‍മിച്ചു. റോഡിന് ഇരുവശത്തും റീ ഇന്‍ഫോഴ്സ്ഡ് എര്‍ത്ത്വാളും ഘടിപ്പിച്ച് സുരക്ഷ ഉറപ്പുവരുത്തി. വടക്കുഭാഗത്ത് 113 മീറ്ററും തെക്കുഭാഗത്ത് 117 മീറ്ററുമാണ് ഇതിന്റെ ദൈര്‍ഘ്യം. ആധുനിക യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 36.3 കോടി രൂപയാണ് നിര്‍മാണച്ചെലവ്. പാലത്തിന് ഇരുവശത്തെയും വ്യാപാരസ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കുമുള്ള യാത്രാസൗകര്യത്തിനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ചെറിയ റോഡുകള്‍ക്കായുള്ള എസ്റ്റിമേറ്റുകള്‍ തയ്യാറായതായി ദേശീയപാത അസി. എന്‍ജിനിയര്‍ കരിവെള്ളൂരിലെ വിനോദ് പറഞ്ഞു. പി കരുണാകരന്‍ എംപിയുടെ നേതൃപരമായ ഇടപെടലിന്റെ ഫലമായാണ് ദ്രുതഗതിയില്‍ നിര്‍മാണജോലികള്‍ പൂര്‍ത്തീകരിച്ചത്. ഉദ്ഘാടന തീയതി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തി നിശ്ചയിക്കും.

അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ചിത്താരിയില്‍

on



ചിത്താരി : അജാനൂ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ചിത്താരി വി.പി റൊഡില്‍ മര്‍ഹൂം ഷുക്കുര്‍ നഗറില്‍ ജൂലൈ 01 , 02 തിയ്യതികളില്‍ നടക്കും
നിരവധി സെക്ഷനുകളടങ്ങിയ പരിപാടിയില്‍ തിങ്കളാശ്ച വെയ്കുന്നേരം ശക്തി പ്രകടനത്തോടെ സമാപന സമ്മേളനം തുടക്കം കുറിക്കും

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com