വിവാഹാഘോഷങ്ങളിലെ ഭക്ഷ്യധൂര്‍ത്ത് !!

on Nov 27, 2012


പട്ടിണിയും പ്രാരാബ്ധവും പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞ മലബാറിലെ ജീവസ്ഥലികളില്‍ ഗള്‍ഫ് സമ്പന്നത സൃഷ്ടിച്ച മാറ്റം അറബിക്കഥയിലെ അത്ഭുതവിളക്കിനെ അതിശയിപ്പിക്കുന്ന ക്ഷണികതയിലായിരുന്നു.

മാറ്റമില്ലാത്തത് മാറ്റം മാത്രമാണെന്ന പ്രാപഞ്ചിക സത്യത്തെ അന്വര്‍ത്ഥമാക്കിക്കൊ@് ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലുകളുടെ സ്ഥാനത്ത് കോണ്‍ക്രീറ്റില്‍ കൊരുത്ത ക്രിസ്മസ്‌കേക്ക്‌പോലുള്ള കെട്ടിടങ്ങള
ുയര്‍ന്നു.

വിശപ്പിന്റെ വിളികള്‍ക്കിടയില്‍ അനിശ്ചിതത്വത്തിന്റെ അപൂര്‍വതയില്‍ മാത്രം തീപ്പുക വമിച്ചിരുന്ന അടുപ്പുകളില്‍നിന്ന് സദാസമയവും വിശിഷ്ട ഭോജ്യവസ്തുക്കളുടെ നറുമണമൊഴുകി.

അറുപതുകളുടെ അന്ത്യമാണ് പ്രവാസത്തിന്റെ പ്രാരംഭകാലം. മഴയും പുഴയുമില്ലാത്ത ഊഷരതയില്‍ ദീനാറുകള്‍ക്കുവേ@ി ദിനങ്ങള്‍ വിറ്റവന്റെ മൂലധനം സാഹസികത മാത്രമായിരുന്നു. നാടിന്റെ ദരിദ്രമായ സാഹചര്യത്തില്‍ ഒരിക്കലും പൂക്കാത്ത സ്വപ്‌നങ്ങളുടെയും സങ്കല്‍പങ്ങളുടെയും പൊങ്ങാത്ത ഭാരവുമായിട്ടാണവന്‍ കള്ളലോഞ്ച് കയറിയത്. വീടുവെച്ചപ്പോള്‍ ഒരല്‍പം വലുതായിപ്പോയതും മീന്‍ വാങ്ങിയപ്പോള്‍ വിലപേശാന്‍ വിട്ടുപോയതും ഈ അപ്രാപ്യമെന്ന് കരുതിയ ജന്മസാഫല്യത്തിന്റെ നിര്‍വൃതിയിലായിരുന്നു.

ഒരു തലമുറയുടെ കാലയളവ് ഇരുപത്തിയഞ്ച് വര്‍ഷമാണ്. ഉള്‍ക്കടല്‍ തീരങ്ങളിലിപ്പോഴുള്ളത് ര@ാമത്തെ തലമുറയാണ്. കടന്നുപോയവരുടെ കഷ്ടപ്പാടുകളറിയാതെ മുമ്പുള്ളവര്‍ വെട്ടിത്തെളിയിച്ച് ഫലഭൂയിഷ്ടമാക്കിയ ഭൂമിയില്‍ വിയര്‍ക്കാതെ വിത്തിറക്കിയവര്‍.

നാല് നൂറ്റാ@ുകള്‍ക്ക് മുമ്പുള്ള മലബാറിലെ മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ വിനാശകരമായ അവസ്ഥയെക്കുറിച്ച് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ര@ാമന്റെ ‘തുഹ്ഫത്തുല്‍ മുജാഹിദീ’നില്‍ വിമര്‍ശനാത്മകമായൊരു പരാമര്‍ശമു@്.’അധിക ധനസമ്പാദനംമൂലം അധാര്‍മ്മികതയുടെ നീരാളിപിടുത്തത്തില്‍ അകപ്പെട്ടുപോയ മുസ്‌ലിം സമൂഹത്തിന്റെ ജീവിത ശൈലിയും ദൈവഭയമില്ലായ്മയുംമൂലം അല്ലാഹു മുസ്‌ലിംകളുടെ ശത്രുക്കളായ പറങ്കിപ്പടയെ പരീക്ഷണത്തിനായി അയച്ചതാകാമെന്നാ’ണ് ഈ ഗ്രന്ഥത്തിലൂടെ മഖ്ദൂം ര@ാമന്‍ അന്നത്തെ സമൂഹത്തെ കുറ്റപ്പെടുത്തുന്നത്.

ആ മഹാനുഭാവന്‍ അന്ന് വൈകാരിക വിക്ഷോഭത്തോടെ എഴുതിയ വാക്കുകള്‍ ഗള്‍ഫ് സമ്പന്നതയുടെ ഔന്നത്യത്തില്‍ ദൈവഭയമില്ലാതെ ജീവിക്കുന്ന വര്‍ത്തമാനകാല സമൂഹത്തിനുകൂടി ബാധകമാണ്.
ഓര്‍ക്കാപ്പുറത്ത് ലഭ്യമായ സമ്പത്തിന്റെ ഔദ്ധത്യം വിശേഷിച്ച് മലബാറിലിപ്പോള്‍ പകര്‍ച്ചവ്യാധിപോലെ പ്രകടിപ്പിക്കപ്പെടുന്നത് വിവാഹാഘോഷങ്ങളിലെ ദുര്‍വ്യയങ്ങളിലും ദുരഹങ്കാരത്തിലുമാണ്. ഭക്ഷ്യവിഭവ വൈവിധ്യങ്ങളുടെ വിനാശകരവും അഭിശപ്തവുമായ മത്സരവേദികളായി കല്യാണവീടുകള്‍ പരിണമിച്ചിരിക്കുന്നു.

ഒരേ തീന്‍മേശയില്‍തന്നെ വിളമ്പുന്ന ചോറുകള്‍മാത്രം അഞ്ചോ പത്തോ തരമാണ്. ബിരിയാണി, നെയ്‌ച്ചോര്‍, മജ്ബൂസ്, ഫ്രൈഡ്‌റൈസ്, സാധാരണ ചോര്‍…. ഇതോടൊപ്പം ഉപവിഭവങ്ങളായി പലതരം പത്തിരികള്‍. വൈവിധ്യമുള്ള പുട്ടുകള്‍, പൊറോട്ടകളുടെയും ചപ്പാത്തികളുടെയും വിപുലമായ ശേഖരവുമു@്. ഭൂമി മലയാളത്തിലെ മാര്‍ക്കറ്റുകളില്‍ ലഭ്യമായ എല്ലാതരം മത്സ്യ മാംസാദികളും പൗരസ്ത്യ പാശ്ചാത്യ നാടന്‍ രീതികളില്‍ പാചകംചെയ്ത് പ്രദര്‍ശിപ്പിക്കുന്നതിന് പുറമെ മധുരപലഹാരങ്ങള്‍ക്കായി ഇന്‍സ്റ്റന്റ് തട്ടുകടകള്‍ വേറെയുമു@്.

കോടികള്‍ പൊടിപൊടിക്കുന്ന ഇത്തരം വിവാഹാഘോഷങ്ങള്‍ നടത്തിക്കൊടുക്കുന്നത് ഇവന്റ് മാനേജുമെന്റുകളാണ്. ചിലേടത്ത് നന്നായി അണിഞ്ഞൊരുങ്ങിയ പെണ്‍കുട്ടികള്‍ കൂപ്പുകൈയുമായി അതിഥികളെ സ്വീകരിക്കുന്നതും കാണാം. പണക്കൊഴുപ്പ് പ്രകടിപ്പിക്കാന്‍ പ്രദര്‍ശിപ്പിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളിലേറെയും അതിഥികളുടെ ഉദരങ്ങളിലെത്താതെ ഉച്ചിഷ്ടത്തിന്റെ സഞ്ചികളിലൂടെ മണ്ണില്‍ മൂടപ്പെടുകയാണ്.

ഇന്നലെകളില്‍ വാരിക്കോരി ദുര്‍വ്യയംചെയ്തപണം ഇന്നു@ായിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്ന ഒരു നാളെ, നമ്മുടെ ജീവിതത്തിലു@ാക്കാന്‍ പടച്ചവന് മാത്രകള്‍ മതിയെന്ന് ആരും ചിന്തിക്കുന്നില്ല. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍, ഉല്‍പാദിപ്പിക്കപ്പെടുന്നതിന്റെ മൂന്നിലൊരുഭാഗം ഭക്ഷ്യവസ്തുക്കള്‍ പാഴാക്കിക്കളയുന്നുവെന്നാണ് പറയുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള അര്‍ധപട്ടിണിക്കാരും മുഴുപട്ടിണിക്കാരുമായ അമ്പതുകോടി ജനങ്ങള്‍ക്ക് ഉപകരിക്കുന്ന വിഭവങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നത് പല പാശ്ചാത്യ രാജ്യങ്ങളിലും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതറിയാതെ സ്വിറ്റ്‌സര്‍ലന്റിലെ ഒരു ഹോട്ടലില്‍ കുടുങ്ങിയ മലയാളിയുടെ കഥ ഈയിടെ പത്രത്തില്‍ വന്നു. ആവശ്യത്തിലേറെ ആഹാരങ്ങള്‍ ഓര്‍ഡര്‍ചെയ്ത് കഴിക്കാതെ വെയ്സ്റ്റാക്കിയ അയാള്‍ക്കെതിരില്‍ അടുത്ത ടേബിളിലെ സ്വദേശികളായ വൃദ്ധദമ്പതികള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

മലബാറിലെ മാപ്പിളമാരെന്നും പുതിയ മേച്ചില്‍പുറങ്ങള്‍ തേടി അലയാന്‍ വിധിക്കപ്പെട്ടവരായിരുന്നു. കൊളോണിയല്‍ വാഴ്ചയുടെ കൊടിയിറങ്ങിയപ്പോള്‍ ബര്‍മ്മ, സിലോണ്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് പ്രവാസമവസാനിപ്പിച്ച് മലബാറുകാര്‍ തിരിച്ചുവന്ന വിഷമഘട്ടത്തില്‍ അഞ്ച് പതിറ്റാ@ുകള്‍ക്ക് മുമ്പ് സി.എച്ച് മുഹമ്മദ്‌കോയ ഒരു വാര്‍ഷിക പതിപ്പിലെഴുതിയ ലേഖനത്തിലെ വരികള്‍ ഇവിടെ ആവര്‍ത്തിക്കട്ടെ.

‘മയ്യഴിയിലും ഇടവയിലും മാറാലകെട്ടി കിടക്കുന്ന മണിമാളികകളില്‍ മാപ്പിളമാര്‍ മറുനാട്ടിലുറ്റിച്ച വിയര്‍പ്പിന്റെ ഉപ്പുരസമു@്. അന്നവര്‍ മകളുടെ കല്യാണത്തിന് പൊട്ടിച്ച വെടികെട്ടിന്റെ പണം, പാവക്കുട്ടിയുടെ കാതുകുത്തടിയന്തരത്തിന് ബിരിയാണിവെച്ച പണം ഇന്നു@െങ്കില്‍ എന്ന അവരുടെ ചിന്തക്ക് മുമ്പില്‍ എന്റെ ര@ുതുള്ളി കണ്ണുനീര്‍.’

സമ്പത്തുള്ളവര്‍ക്ക് വിമാനമോ റോള്‍സ്‌റോയിസോ ദ്വീപോ രാജധാനിയോ വിലക്കുവാങ്ങാം. അത് തെറ്റായ ഒരു കാര്യമല്ല. പക്ഷെ, ഭക്ഷ്യവസ്തുക്കള്‍ അവര്‍ക്കും പാഴാക്കാനുള്ളതല്ല. ഉള്ളവനും ഇല്ലാത്തവനും ദൈവം നല്‍കിയ ഔദാര്യവും അനുഗ്രഹവുമാണ് സമ്പത്ത്. സമ്പത്തില്ലാത്തവരും സമ്പന്നരെപ്പോലെ ആറാടുകയാണ്; അഹങ്കാരത്തോടെ. അവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരും ഒന്നോര്‍ക്കണം. ഇരന്ന് വാങ്ങിയതാണ് ഭക്ഷിക്കുന്നതെന്ന്. 

---Abdulrazak.mundekatt

കൊളവയളിലെ അവസാന തറവാടും പൊളിച്ചു നീക്കി

on

ശരീഫ് പി എച്ച് , ഖത്തര്‍ ....


കൊള വയലിലെയും കാഞ്ഞങ്ങാട് തന്നെ പ്രസിദ്ധമായ പാലക്കി തറവാട് അന്യമാകുന്നു,എന്നും തലയെടുപ്പോടെ കണ്ട്ടിരുന്ന ആ വീട് മായുകയാണ് !.പരേതനായ അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ വസതിയാണ്‌, അല്ലാഹു അദ്ദേഹ ത്തിന്റെ കബറിടം സ്വര്‍ഗ്ഗ പ്പൂന്തോപ്പാക്കി മാറ്റട്ടെ ( ആമീന്‍ യാ രബ്പല്‍ ആലമീന്‍ )

അവസാനം ഷംസു ദീന്‍, ഖാലിദ്‌ ഇവര്‍ ആയിരുന്നു താമസിച്ചു
പോന്നിരുന്നു ഇവരും പുതിയ വീടുകള്‍ വെച്ച് മാറി താമസിച്ചതോടെ ആ വീട് മാത്രം ബാക്കിയായി... എനിക്കൊക്കെ ചെറുപ്പത്തില്‍ ആ വീട് ആശ്ച്ചര്യമായിരുന്നു, എത്രയോ പണ്ട്ടിതന്മാരും പൊതുപ്രവര്‍ത്തകരും കയറി ഇറങ്ങിയ വീട്... ബാല്യ കാലത്ത് ആഡംബര കാറുകള്‍ കാണണ മങ്ങില്‍ ഈ വീടിന്റെ മുന്‍ വശത്തേക്ക് കണ്ണോടിച്ചാല്‍ മതി... ഒരുപാടു ഞാനൊക്കെ നോക്കി നിന്നിട്ടുണ്ട് പുതുമയോടെ... തെല്ലും അതിശയത്തോടെ... ഈ വീടിനു ചുറ്റും ഒരുപാടു സ്ഥലം ഉണ്ട്ടയിരുന്നു എങ്ങും തെങ്ങിന്‍ തൈകള്‍, സുന്ദരമായ ഒരു കാഴ്ച ആയിരുന്നു!.. മുമ്പൊക്കെ റോഡില്‍ നിന്നും നോക്കിയാല്‍ ഈ വീട് തലയെടുപ്പോടെ നില്‍ക്കുന്നത് കാണാ മായിരുന്നു, ഇന്ന് ഈ വീടിനു ചുറ്റും കൊണ്ഗ്രീറ്റ് വീടുകളായി ചുറ്റും വന്മതില്‍ പോലെ കുറെ വീടുകളാല്‍ മൂടിയിരിക്കുന്നു... ചിലപ്പോള്‍ ഈ തറവാട് നാണിച്ചു കാണും, എന്റെ ഉമ്മയുടെ വീടിന്റെ ഈ വീട് ഈ തറവാടിന്റെ മുന്നിയായി ഒരു ചെറിയ തോട് ( അരുവി )
ഉണ്ട്ടയിരുന്നു ബാല്യ കാലത്ത് അതില്‍ നിന്നും മീനുകളെ പിടിക്കുകയും അവസാനം കുളിക്കരുമൊക്കെ ഉണ്ട്ടയിരുന്നു , അപ്പോഴേക്കും ഈ തറവാടിന്റെ കാര്‍ന്നവര്‍ ( ഹാജിക്ക ) ഒരു വലിയ വടിയുമായി
വരും ഓടിപ്പിക്കാന്‍ ( ചിരിച്ചു പോയി ) തമാശക്കാണ് കേട്ടോ!!!...
എത്ര മനോഹരമായ ഓര്‍മ്മകള്‍ ഇന്ന് അരുവിയില്ല, പഴുത്ത മാങ്ങയുടെ മധുരം പോലെ നല്ല കുറെ ഓര്‍മ്മകള്‍, ഇതിന്റെ ഇറയത്ത്‌ (മുന്‍ വശം) കൊല്ലങ്ങലോലമായി ഷട്ടില്‍ ബാറ്റ്‌ കളിക്കരുണ്ട്ടയിരുന്നു ഇന്നും അത് പതിവാണ് ഒരുപാടു നല്ല കളിക്കാരും ഇവിടെ ഉണ്ട്ട് !! ഞാന്‍ നാട്ടില്‍ പോയാല്‍ ഇടക്കൊക്കെ കളി കാണാന്‍ പോകാരുണ്ട്..
അവസാനം ഈ വീട് ഫോട്ടോയിലൂടെ കാണാന്‍ അവസരം ഉണ്ട്ടക്കി തന്ന അബൂ മുസ്തഫ എന്ന മുസ്തഫച്ചക്ക്  ഒരായിരം നന്നിയും കടപ്പാടും അറിയിക്കുന്നു ഇനി നാട്ടില്‍ പോയാല്‍ ഈ തറവാട് ഉണ്ട്ടകില്ല എന്ന് ഉറപ്പായി എന്നിലെ ആശ്വാസത്തിന് ഈ കളിസ്തലമെങ്ങിലും ഉണ്ട്ടകണേ !..
പരേതനായ അബ്ദുല്‍ റഹ്മാന്‍ ഹാജിക്ക് 13 മക്കള്‍ അതില്‍ 11 ആണ്മക്കളും 2 പെണ്ണും എല്ലാവരും നാട്ടില്‍ തന്നെ വ്യാപാരികള്‍, കുഞ്ഞമാദ് ( മന്‍സൂര്‍ ഹോസ്പ്പിറ്റല്‍ ചെയര്‍മാന്‍ ) മുഹമ്മദ്‌ കുഞ്ഞി,
അസൈനാര്‍ ( പാലക്കി ട്രേഡ് സ ) ഇബ്രാഹിം, കരീം ( പാലക്കി സ്റ്റേനരി ) കുഞ്ഞബ്ദുള്ള ( മംഗലാപുരം ) സംശു, ഖാലിദ്‌ ( മന്‍സൂര്‍ മെടി ക്കല്‍സ് ) അഷറഫ്, ഹംസ്സ ( വ്യാപാരം ) ഡോക്ടര്‍ നാസര്‍ ( മന്‍സൂര്‍ ഹോസ്പിടല്‍ )
-- —ശരീഫ് പി എച്ച് , ഖത്തര്‍ 

മാണിക്കോത്ത് ടവര്‍ നിര്‍മ്മാണം പഞ്ചായത്ത് തടഞ്ഞു,

on Nov 26, 2012


അജാനൂര്‍ : മാണിക്കോത്ത് ജമാഅത്ത് പള്ളിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളില്‍ പുതുതായി മൊബൈല്‍ ടവര്‍ പണിയുന്നത് അജാനൂര്‍ പഞ്ചായത്ത് അധികൃതര്‍ തടഞ്ഞു. ജനവാസ കേന്ദ്രമായ ഇവിടെ മൊബൈല്‍ ടവര്‍ പണിയുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നിരുന്നു. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ടവര്‍ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കരാറുകാരായ എറണാകുളം പാലാരിവട്ടത്തെ ഇന്‍ഡസ് ടവേഴ്‌സ് സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതരുടെ ഓഫീസ് കഴിഞ്ഞ ദിവസം കരാറുകാരന് കൈമാറി. മാണിക്കോത്ത് പുതിയ മൊബൈല്‍ ടവര്‍ പണിയുന്നത് സംബന്ധിച്ച് 'മലബാര്‍വാര്‍ത്ത' ശനിയാഴ്ച വാര്‍ത്ത പുറത്തുവിട്ടിരുന്നു. ടവര്‍ പണിയുന്നതിന് ഒക്ടോബര്‍ 22 ന് അജാനൂര്‍ പഞ്ചായത്ത് അധികൃതര്‍ ജനവികാരം കണക്കിലെടുത്താണ് അടുത്ത ബോര്‍ഡ് യോഗം ചേരുന്നതുവരെ ടവര്‍ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങ ള്‍, ആശുപത്രികള്‍, ജനവാസ കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്കടുത്ത് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. മാണിക്കോത്ത് ടവര്‍ പണിയുന്ന സ്ഥലത്തിന് ചുറ്റളവില്‍ മാണിക്കോത്ത് കെഎച്ച്എം സ്‌കൂള്‍, മിഫ്ത്താഹുല്‍ ഉലും മദ്രസ, ജുമാമസ്ജിദ്, എബിഎം ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിഞ്ഞാല്‍ മുതല്‍ മാണിക്കോത്ത് വരെ പത്തിലധികം മൊ ബൈല്‍ ടവറുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി പരത്തുന്ന ഈ മൊബൈല്‍ ടവറുകള്‍ക്ക് പി ന്നാലെയാണ് മാണിക്കോത്ത് ജുമാമസ്ജിദിനടുത്ത് സ്വകാര്യ കെട്ടിടത്തിന് മുകളില്‍ പുതുതായി ടവര്‍ പണിയാന്‍ ഒരുങ്ങിയത്. ഇ തിനെതിരെ നാട്ടുകാര്‍ സംഘടിക്കുകയും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദേ്യാഗസ്ഥര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു..

ഒരു കിലോമീറ്ററിനുള്ളില്‍ പത്തിലധികം മൊബൈല്‍ ടവറുകള്‍; മാണിക്കോത്ത് പുതിയ ടവര്‍ പണിയുന്നു

on Nov 25, 2012


അജാനൂര്‍ : ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പത്തിലധികം മൊബൈല്‍ ടവറുകള്‍. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തി വന്‍കിട കമ്പനികള്‍ മൊബൈല്‍ ടവറുകള്‍ പണിതുയര്‍ത്തുന്നതില്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അതിഞ്ഞാല്‍ മുതല്‍ മാണിക്കോത്ത് വരെ മൊബൈല്‍ ടവറുകള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഇതിനുപുറമെ മാണിക്കോത്ത് പുതിയ മൊബൈല്‍ ടവര്‍ നി ര്‍മ്മാണം തുടങ്ങി. ഇതിനെതിരെ നാട്ടുകാര്‍ രംഗത്ത് ഇറങ്ങികഴിഞ്ഞു. മാണിക്കോത്ത് മുസ്ലിം പള്ളിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളിലാണ് പുതുതായി മൊബൈല്‍ ടവര്‍ പണിയുന്നത്. ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ തലച്ചോറിന്റെ കോശങ്ങളെ കാര്യമായി ബാധിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ കൗണ്‍സില്‍ ഓഫ് യൂറോപ്പ് എന്ന സംഘടന പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ജനവാസകേന്ദ്രങ്ങള്‍ തുടങ്ങിയവക്കടുത്ത് മൊബൈല്‍ടവറുകള്‍ സ്ഥാപിക്കാന്‍ പാടില്ലെന്നാണ് ചട്ടം. അതേസമയം മാണിക്കോത്ത് കെ എച്ച് എം സ്‌കൂള്‍, മിഫ്താഹുല്‍ ഉലൂം മദ്രസ, ജുമാമസ്ജിദ്, എബിഎം ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങളുടെ സമീപത്താണ് പുതിയ ടവര്‍ വരുന്നത്. ഈ ടവറിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കും അജാനൂര്‍ പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്..

മേല്‍പ്പാലം: തിങ്കളാഴ്ച ഹൈക്കോടതി വാദം കേള്‍ക്കും

on


കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ കുരുക്ക് അഴിക്കാന്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിവിധ ഹരജികളില്‍ തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും. മേല്‍പ്പാലത്തിനെതിരെ കോട്ടച്ചേരി ടാക്‌സിസ്റ്റാന്റിനടുത്തുള്ള ആസ്‌ക ബില്‍ഡിംഗ് ഉടമ അബ്ദുള്‍ റഹ്മാന്‍ ഹാജി, കരിമ്പില്‍ ഗീത, ഡോ.എ വിജയരാഘവന്റെ ഭാര്യ, മാഹിന്‍ ആന്റ് സണ്‍സ് എന്നിവരാണ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ഈ ഹരജിയില്‍ കോടതി സ്റ്റേ അനുവദിച്ചതോടെയാണ് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം കുടുക്കിലായത്. മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി കാഞ്ഞങ്ങാട്ടെ പൊതു സമൂഹം രംഗത്ത് വന്നതോടെ സ്റ്റേ ഹരജികള്‍ പിന്‍ വലിച്ചുകിട്ടുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച നടക്കുന്ന വാദത്തില്‍ സ്റ്റേ നീക്കികിട്ടാനുള്ള ശ്രമങ്ങളായിരിക്കും പ്രധാനമായും നടക്കുക. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ എ ജലീല്‍ ആക്ഷന്‍ കമ്മിറ്റി അഭിഭാഷകന്‍ ശശിധരന്‍, റെയില്‍വെ ഹൈക്കോടതി അഭിഭാഷകന്‍ സുനില്‍, കാഞ്ഞങ്ങാട് നഗരസഭ അഭിഭാഷകന്‍ വിപിന്‍ദാസ് എന്നിവര്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരായി മേ ല്‍പ്പാലത്തിനെതിരെയുള്ള ഹരജിയില്‍ വാദം നടത്തും. മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിന് കാഞ്ഞങ്ങാട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭ സമര പരിപാടികളുടെ വിശദാംശങ്ങള്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ എ ജലീല്‍ ശേഖരിച്ചിട്ടുണ്ട്..

കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വീണ്ടും ചിറക് മുളക്കുന്നു.

on Nov 22, 2012

മേല്‍പ്പാലം: സ്റ്റേ ഹരജി കോടതി ഇന്ന് പരിഗണിച്ചു; തിങ്കളാഴ്ച വീണ്ടും പരിഗണിക്കും ; മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് യോഗം
കാഞ്ഞങ്ങാട് : സ്വാര്‍ത്ഥ മോഹികള്‍ അരിഞ്ഞുവീഴ്ത്തിയ കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വീണ്ടും ചിറക് മുളക്കുന്നു. കോട്ടച്ചേരി- ആവിക്കര മേല്‍പ്പാലത്തിന്റെ തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ നിവേദനത്തെതുടര്‍ന്ന് ഇന്നലെ തിരുവനന്തപുരത്ത് വ്യവസായ മന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച നടന്നു. കുഞ്ഞാലിക്കുട്ടിക്ക് പുറമെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും ചര്‍ച്ചയില്‍ പങ്കെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജില്ലാ ജനറല്‍ സെ ക്രട്ടറി എം സി ഖമറുദ്ദീന്‍, ട്ര ഷറര്‍ എ അബ്ദുള്‍ റഹ്മാന്‍, പി ബി അബ്ദുള്‍ റസാക്ക് എം എല്‍എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍എ, മണ്ഡലം ലീഗ് ഭാരവാഹികളായ ബഷീര്‍ വെള്ളിക്കോത്ത്, യു വി അസൈനാര്‍, എം ഇബ്രാഹിം എന്നിവരാണ് മന്ത്രി തല ചര്‍ച്ചയില്‍ പങ്കെടുത്തത്. പാലത്തിന്റെ നിയമപരവും സാങ്കേതികവുമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അടുത്ത മാസം ആദ്യം നിയമസഭാ സമ്മേളന കാലത്ത് വിശദമായ ചര്‍ച്ച നടത്താന്‍ ഇന്നലത്തെ യോഗത്തില്‍ ധാരണയായി. റെയില്‍വെയുടെയും കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെയും യോഗത്തിലേക്ക് വിളിപ്പിക്കും. കാഞ്ഞങ്ങാട്ടെ ജനപ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിക്കും. ഇതിനിടെ മേല്‍പ്പാലത്തിന്റെ നടപടി തടസ്സപ്പെടുത്തി കേരള ഹൈക്കോടതിയില്‍ ചില സ്ഥലമുടകള്‍ നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിച്ചു. തിങ്കളാഴ്ച വീണ്ടും പരിഗണിക്കുന്നതിനായി ഹരജി മാറ്റിവെച്ചു. നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് നീങ്ങികിട്ടിയാല്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് അത് കരുത്ത് പകരും..

കെ എന്‍ എം അഞ്ചംഗ കൊള്ള സംഘമായി മാറി: മുജാഹിദ് ബാലുശ്ശേരി

on Nov 20, 2012


കാഞ്ഞങ്ങാട്: ആദര്‍ശം അടിയറ വെച്ച് നുണ പ്രചരിപ്പിച്ച് ആധാരം കൈക്കലാക്കുന്ന അഞ്ചംഗ സംഘമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ മാറിയെന്ന് സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രമുഖ വാഗ്മിയും പണ്ഡിതനുമായ മുജാഹിദ് ബാലുശ്ശേരി പ്രസ്താവിച്ചു. കേട്ടുകേള്‍വിയുടെയും നുണ പ്രചാരണത്തിന്റെയും അടിസ്ഥാനത്തിലാണ് നേതൃത്വം പെരുമാറുന്നത്. ആരോപണങ്ങള്‍ തന്നോട് ചോദിക്കാതെയും അന്വേഷണം നടത്താതെയും ഒരു സുപ്രഭാതത്തില്‍ തന്നെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി പ്രസ്താവന ഇറക്കുകയായിരുന്നു. അഞ്ച് പെണ്‍കുട്ടികളുടെ പിതാവായ താന്‍ ജീവിക്കാനൊരു മൂന്ന് മുറി വീട് നിര്‍മ്മിക്കുമ്പോള്‍ അത് ജിന്ന് ക്ലിനിക് കൊണ്ടാണെന്ന് പറഞ്ഞു പരത്തി. ഏകദൈവത്തില്‍ അടിയുറച്ച് വിശ്വസിക്കേണ്ടവര്‍ക്ക് ദൈവം എല്ലാമറിയുന്നുണ്ടെന്ന കാര്യം പോലും ഓര്‍മ്മയില്ല. ആദര്‍ശം കൈവെടിയാതെ പ്രസ്ഥാനത്തില്‍ അടിയുറച്ച് നിന്ന താന്‍ ഒരു യൂണിറ്റ് സെക്രട്ടറി പോലുമായിട്ടില്ല. കാഞ്ഞങ്ങാട് ഭാഗത്തെ രണ്ട് ക്ഷേത്രങ്ങളിലടക്കം നിരവധി ക്ഷേത്രങ്ങളില്‍ വിഗ്രഹാരാധന പാടില്ലെന്ന് പ്രസംഗിച്ച താന്‍ ആദര്‍ശം എവിടെയും വെട്ടിത്തുറന്ന് പ്രഖ്യാപിക്കും. മന്ത്രിയെ വിമര്‍ശിച്ചതും നേതാക്കളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ തയ്യാറാകാത്തതുമാണ് തന്നെയും മറ്റുള്ളവരെയും നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറാന്‍ കാരണമായത്. മുജാഹിദ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കയറിക്കൂടിയ അഞ്ചംഗ ചാരസംഘമാണ് ഇപ്പോള്‍ സംഘടനയുടെ അമരത്തുള്ളത്. നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് എന്ന വിഷയത്തില്‍ ഇവിടെ ഒരു സമ്മേളനം പ്രഖ്യാപിച്ചിട്ടും ഒരു പ്രവര്‍ത്തനങ്ങളും നടന്നില്ല. സര്‍ക്കുലറുകളിറക്കലും പുറത്താക്കലുമല്ലാതെ മറവി രോഗം ബാധിച്ച് കിടപ്പിലായ ഒരു പാവം പണ്ഡിതന്റെ പേരും ഒപ്പും ഉപയോഗിച്ചാണ് സര്‍ക്കുലറുകള്‍ ഇവിടെ അടിച്ചിറക്കുന്നത്. തങ്ങളുടെ സ്വാര്‍ത്ഥതക്ക് വേണ്ടി അഞ്ചംഗ സംഘം എം പിയെ ചതിക്കുകയാണ്. പേര് കൊണ്ട് മാത്രമല്ല താന്‍ മുജാഹിദായി നിലകൊള്ളുന്നത്. സത്യം പറയുന്നതിന് സംഘടനയുടെ ലേബല്‍ ആവശ്യമില്ല. മറ്റുള്ളവരെ കേള്‍ക്കരുതെന്ന് പറയുന്ന വാദം പ്രസ്ഥാനത്തിന്റേതല്ല. കൊള്ളക്കാരും വഞ്ചകരുമായ അഞ്ചംഗ സംഘത്തിന്റെ കൈകളില്‍ നിന്നും സംഘടനയെ മോചിപ്പിച്ച് നീതി നടപ്പാക്കി സംഘടനയെ ശുദ്ധീകരിച്ച് മുന്നോട്ട് നയിക്കാനുള്ള ശ്രമത്തിലാണ് താനടക്കമുള്ള മുജാഹിദ് പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു..

കാസര്‍­കോ­ട്ടെ കു­ഴ­പ്പ­ങ്ങള്‍­ക്കു­പി­ന്നില്‍ 4 മാ­ഫി­യകള്‍

on

Kasaragod-Mafia-4
കാസര്‍­കോ­ട്:കാസര്‍­കോട്ട് ഇ­ട­ക്കി­ടെ ഉ­ണ്ടാ­കു­ന്ന സം­ഘര്‍­ഷ­ങ്ങള്‍­ക്കു പി­ന്നില്‍ നാലു മാ­ഫി­യ­ക­ളാ­ണെ­ന്ന് സൂച­ന. നേര­ത്തേ ഇ­ത്ത­ര­ത്തി­ലു­ള്ള സം­ശ­യ­ങ്ങള്‍ ഉ­യര്‍ന്നിരു­ന്നു­വെ­ങ്കിലും പോ­ലീ­സ് കാ­ര്യ­മാ­യി അ­ന്വേ­ഷി­ച്ചി­രു­ന്നില്ല. ഇ­തി­നെ­തി­രെ ഉ­ചി­തമായ ന­ട­പ­ടി­കള്‍ സ്വീ­ക­രി­ച്ചി­ല്ലെ­ങ്കില്‍ ക്ര­മ­സ­മാ­ധാ­ന­രം­ഗം വ­ഷ­ള­മാ­കു­മെ­ന്നാ­ണ് വിലയിരുത്തുന്നത്. ഇ­ക്കാര്യം ശനിയാഴ്ച തി­രു­വ­ന്ത­പു­ര­ത്ത് ഇന്റ­ലി­ജന്‍­സ് എ­ഡി­ജി­പി വി­ളി­ച്ചു­ചേര്‍­ത്ത ഉ­ന്ന­ത ഉ­ദ്യോ­ഗ­സ്ഥ­രു­ടെ യോ­ഗം ചര്‍ചചെയ്തിട്ടുണ്ട്.

മണല്‍ മാഫിയ, ക്വട്ടേഷന്‍ സംഘം, കോഴി മാഫിയ, കുഴല്‍പണ മാഫിയ എന്നിവയാണ് കാസര്‍കോട്ടെ കുഴപ്പങ്ങള്‍ക്ക് കാരണം. ജില്ല­യി­ലെ വിവി­ധ ഭാ­ഗ­ങ്ങ­ളില്‍ ഓര്‍­ഗ­നൈ­സി­ഡ് ഗു­ണ്ടാ സം­ഘ­ങ്ങള്‍ സ­ജീ­വ­മാ­ണെന്നും അ­ധി­കൃ­തര്‍ വി­ല­യി­രു­ത്തുന്നു. നിസാ­ര കാ­ര്യ­ങ്ങള്‍­ക്കു പോലും ക്വ­ട്ടേ­ഷന്‍ സം­ഘങ്ങ­ളെ രം­ഗ­ത്തി­റ­ക്കു­ന്നു­വെന്നും ഇ­തു ഗു­രു­ത­രമാ­യ പ്ര­ശ്‌­നങ്ങള്‍ ഉ­ണ്ടാ­ക്കു­മെന്നും വി­ല­യി­രു­ത്തു­ന്നു. മ­ണല്‍ മാ­ഫി­യ­ക­ളു­മാ­യി ചില പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥര്‍­ക്ക് ബ­ന്ധം ഉ­ള്ള­തായും സം­ശ­യി­ക്കുന്നു. ഇ­ക്കാര്യം ര­ഹ­സ്യ­മാ­യി അ­ന്വേ­ഷി­ച്ചു­വ­രി­ക­യാ­ണ്.

നേരത്തേ സ്പിരിറ്റ്, ചാരായം എന്നിവയുടെ കടത്തുമായി ബന്ധപ്പെട്ടായിരുന്നു പല കുഴപ്പങ്ങളും ഉണ്ടായിരുന്നത്. ഇപ്പോള്‍ അവ അല്‍പം കുറഞ്ഞിട്ടുണ്ട്. അവയുടെ സ്ഥാനമാണ് ഇപ്പോല്‍ മണല്‍ കടത്തുകാരും, മയക്കുമരുന്നു കടത്തുകാരും ഏറ്റെടുത്തിരിക്കുന്നത്. കുഴപ്പങ്ങളുണ്ടാക്കി മുതലെടുക്കാന്‍ കാത്തുനില്‍ക്കുന്നവരും നമുക്കിടയിലുണ്ട്. കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ് അവരുടെ സൂത്രം. രാഷ്ട്രീയ ചേരിതിരിവിന്റെ പേരില്‍ ഉടലെടുക്കുന്ന അസ്വാരസ്യങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറം കൊടുക്കാന്‍ അത്തരക്കാര്‍ തക്കം പാര്‍ത്തിരിക്കുകയാണ്. അതിനിടെ അമ്പലത്തിനും, പള്ളിക്കും കല്ലെറിയുകയോ, പെയ്ന്റടിക്കുകയോ ചെയ്ത് എരിതീയില്‍ എണ്ണയൊഴിക്കാനും ചില സാമൂഹിക വിരുദ്ധര്‍ ശ്രമിക്കുന്നു. 

കുഴപ്പക്കാരെ അ­ടി­ച്ച­മര്‍­ത്താ­നുള്ള പോ­ലീ­സ് ന­ടപ­ടികളെ രാ­ഷ്ട്രീ­യ­ക്കാരും മറ്റും ചേര്‍­ന്ന് വി­ഫലമാക്കു­ക­യാ­ണെന്നും ഇ­തു ഭാ­വി­യില്‍ ഗു­രു­ത­രമാ­യ പ്ര­ശ്‌­ന­ങ്ങള്‍­ക്ക് വ­ഴി­യൊ­രു­ക്കു­മെന്നും ബ­ന്ധ­പ്പെ­ട്ട­വര്‍ വി­ല­യി­രു­ത്തുന്നു. കോ­ഴി­മാ­ഫി­യയും ജില്ല­യില്‍ ശ­ക്തി പ്രാ­പി­ക്കു­ന്നുണ്ട്. കോ­ഴി­കള്‍­ക്ക് കൃത്രിമ ക്ഷാ­മ­മു­ണ്ടാ­ക്കി വി­ല­കൂ­ട്ടി വില്‍­പ­ന ന­ട­ത്തു­­ന്നു. സംഘം കര്‍­ണാ­ട­ക­യില്‍ നി­ന്നും വന്‍­തോ­തില്‍ കോ­ഴി­ക്കട­ത്ത് ന­ട­ക്കു­ന്ന­തായും പ­റ­യു­ന്നു.

യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തതും പ്രശ്‌നം വഷളമാക്കുന്നു. പലപ്പോഴും നിരപരാധികളെയാണ് പോലീസ് കേസില്‍ കുടുക്കുന്നത്. അതിന്റെ പകപോക്കലായും നാട്ടില്‍ കുഴപ്പങ്ങള്‍ അരങ്ങേറു

രാവണീശ്വരം തണ്ണോട്ടെ മാധവന്‍ നിര്യാതനായി

on

A.Madhavanഅജാനൂര്‍: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണന്റെ സഹോദരനും സി. പി. ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. വി. കൃഷ്ണന്റെ ഭാര്യാ സഹോദരനുമായ രാവണീശ്വരം തണ്ണോട്ടെ എ. മാധവന്‍(58) നിര്യാതനായി. സജീവ കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്നു. നാടക നടനും, പൂരക്കളി - കോല്‍ക്കളി കലാകാരനുമായ മാധവന്‍ നല്ലൊരു പാചക വിദഗ്ധന്‍ കൂടിയാണ്. പഴയകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരായ പി. കേളുമണിയാണിയുടെയും എ. കുഞ്ഞമ്മയുടെയും മകനാണ്. സി. പി. ഐയുടെയും എ. ഐ. വൈ. എഫിന്റെയും സജീവ പ്രവര്‍ത്തകനായി മാധവന്‍ പൊതു രംഗത്ത് നിറഞ്ഞ് നിന്നിരുന്നു. 

ഭാര്യ: ശ്യാമള. മക്കള്‍: ജിജേഷ്(ഗള്‍ഫ്), ജിതു(എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി ബാംഗ്ലൂര്‍), ജിനു(കാസര്‍കോട് എല്‍ ബി എസ് കോളജ് വിദ്യാര്‍ത്ഥി). മറ്റുസഹോദരങ്ങള്‍: എ കുഞ്ഞിക്കേളു, എ. രാഘവന്‍, എ. തമ്പാന്‍ (സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍), എ. രാജന്‍ (യു. എ. ഇ), ഡോ. എ. മുരളീധരന്‍(അമേരിക്ക), എ. കമലാക്ഷി, എ. രുഗ്മിണി, എ. നളിനി.

സി. പി. ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, പി. കരുണാകരന്‍ എം. പി, എം. എല്‍. എമാരായ ഇ ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്.കുര്യാക്കോസ്, സി. പി. ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മറ്റു നേതാക്കളായ പി. എ. നായര്‍, ഇ. കെ. നായര്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, സി. പി. എം ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ. പുരുഷോത്തമന്‍, അഡ്വ. പി. അപ്പുക്കുട്ടന്‍, ഏരിയാ സെക്രട്ടറി എം. പൊക്ലന്‍, ലോക്കല്‍ സെക്രട്ടറി പി. ദാമോദരന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു

മേല്‍പ്പാലം: തുറന്ന മനസ്സോടെ രംഗത്തിറങ്ങണം-മെട്രോ മുഹമ്മദ് ഹാജി

on


കാഞ്ഞങ്ങാട് : നിര്‍ദ്ദിഷ്ട കോട്ടച്ചേരി-ആവിക്കര മേല്‍പ്പാലം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ തുറന്ന മനസ്സോടെ നാടിന്റെ നന്മ കാംക്ഷിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും മുസ്ലിംലീഗ് സം സ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ മെട്രോ മുഹമ്മദ് ഹാജി പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭയുടെയും അജാനൂര്‍ പഞ്ചായത്തിന്റെയും തീരദേശ മേഖലയുടെ ചിരകാല സ്വപ്നവും പുരോഗതിയുടെ മാര്‍ഗവുമാണ് മേല്‍പ്പാലം. ജനാഭിലാഷ സാക്ഷാത്കരണത്തിന് മേല്‍പ്പാല നിര്‍മ്മിതി എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും കെട്ടിടം പൊളിയണമെന്നോ ആരെയെങ്കിലും സംരക്ഷിക്കണമെന്നോ ഉള്ള നിഗൂഢ താല്പര്യങ്ങളും ഇരട്ട മുഖമുള്ള സമീപനങ്ങളുമില്ലാതെ ഏവര്‍ക്കും മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞാല്‍ നിര്‍മ്മാണ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം തനിക്കുണ്ടെന്ന് മെ ട്രോ മുഹമ്മദ് ഹാജി പറഞ്ഞു. നേരത്തെയും ഇപ്പോഴും നടന്നിട്ടുള്ള അലൈന്‍മെന്റ് പ്രകാ രം സ്ഥലം വിട്ടുതരേണ്ട ഉടമകളുമായി രാഷ്ട്രീയ-സാമൂഹ്യ നേതൃത്വത്തിലുള്ള നി സ്വാര്‍ത്ഥരായ വ്യക്തികള്‍ മനസ്സ് തുറന്ന് ചര്‍ച്ച നടത്തിയാല്‍ സമവായം ഉണ്ടാക്കാന്‍ കഴിയാതിരിക്കില്ല. നാടിന്റെ വികസനം തടസ്സപ്പെടുത്താനാവില്ല. തങ്ങള്‍ക്ക് സ്ഥലം നഷ്ടപ്പെടുന്നുവെന്ന ഭീതിയാകും സ്ഥലം ഉടമകളെ തടസ്സത്തിന് പ്രേരിപ്പിക്കുന്നത്. അവരെ മേല്‍പ്പാലത്തിന്റെ അനിവാര്യതയും വിട്ടുവീഴ്ചയുടെ അന്തസ്സും ബോധ്യപ്പെടുത്താന്‍ തുറന്ന ചര്‍ച്ചയാണ് ആവശ്യം. അവര്‍ക്ക് ഉണ്ടാകുന്ന നഷ്ടത്തിന് തൃപ്തികരമായ പരിഹാരം ഉണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള സമ്മര്‍ദ്ദവും ജനങ്ങളുടെ സഹകരണവും ഉണ്ടായാല്‍ സാധ്യമാകും. നാടിന്റെ നന്മ മുന്‍നിര്‍ത്തി നന്മയാര്‍ന്ന വഴികളിലൂടെ പ്രശ്‌ന പരിഹാരത്തിന് കളമൊരുക്കാന്‍ മാര്‍ഗമുണ്ടെന്നിരിക്കെ ഇരുട്ട് മുറിയിലില്ലാത്ത കരിമ്പൂച്ചയെ തപ്പുന്നതുപോലെ ഇല്ലാത്ത ഒരു ലോബിയുടെ വല്ലാത്ത അട്ടിമറിക്കഥ പ്രചരിപ്പിക്കുന്ന ഒരു മഞ്ഞപത്രവും അതിന്റെ വ്യാജ കഥകളുടെ മേഘകീറുകള്‍ക്കിടയില്‍ തങ്ങളുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ ഒളിപ്പിച്ചുവെക്കുന്ന ചില നേതൃമാന്യന്മാരും യഥാര്‍ത്ഥത്തില്‍ മേല്‍പ്പാല നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുകയോ വൈകിപ്പിക്കുകയോ ആണ് ചെയ്യുന്നത്. അതിന് വേണ്ടി ആരെങ്കിലും ആരുടെയെങ്കിലും അച്ചാരം വാങ്ങിയിട്ടുണ്ടോ എന്നറിയില്ല. രോഗം എന്തെന്നറിയുകയും മതിയായ ചികിത്സ നല്‍കുകയുമാണ് ശമനത്തിന്റെ വഴി. അതിനുപകരം നിഴലിനോട് യുദ്ധം ചെയ്യുന്ന നിലപാട് പത്രക്കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കാനും ജനങ്ങളുടെ രക്ഷകനായി അഭിനയിക്കാനും ചിലര്‍ക്ക് പ്രയോജനപ്പെട്ടേക്കാം. പക്ഷെ പ്രശ്‌നപരിഹാരത്തിന് അത് ഗുണം ചെയ്യില്ലെന്ന് മെട്രോ മുഹമ്മദ് ഹാജി ചൂണ്ടിക്കാട്ടി. ചിത്താരി 'ലോബി' എന്ന മുദ്ര ചാര്‍ത്തി തന്നെ കോര്‍ണര്‍ ചെയ്തുവരുന്ന ഒരു മഞ്ഞപത്രം മേല്‍പ്പാലത്തിന്റെ പ്രഥമ അലൈന്‍മെന്റ് മാറ്റാന്‍ ആ 'ലോബി' ഇടപെട്ടതായി നിരന്തരം കഥകള്‍ ചമയുന്നതായി കാണുന്നു. താനൊരു ലോബിയുടെയും ആളല്ല. ചിത്താരി ലോബിയെന്ന ഒരു ലോബിയുമില്ല. വാര്‍ഡ്-പഞ്ചായത്ത്-മണ്ഡലം-ജില്ല-സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റികള്‍ എടുക്കുന്ന നിലപാടുകള്‍ക്കും തീരുമാനങ്ങള്‍ക്കും ഒപ്പമാണ് താനെന്നും ആ തീരുമാനങ്ങളെ എതിര്‍ക്കുന്നവരാരായാലും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ പോലെ അത്തരക്കാരെ എതിര്‍ക്കാനും താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. മേല്‍പ്പാലം നിര്‍മ്മിതിക്ക് തടസ്സമാകുന്ന വിധത്തിലോ വൈകിപ്പിക്കുന്ന വിധത്തിലോ ഒരു ഘട്ടത്തിലും താന്‍ എവിടെയും ഇടപെട്ടിട്ടില്ല. മേല്‍പ്പാലത്തിന് വേണ്ടി അക്വയര്‍ ചെയ്ത സ്ഥലത്ത് എവിടെയെങ്കിലും തന്റെ പേരില്‍ കെട്ടിടം ഉണ്ടെങ്കില്‍ അത് പൊളിച്ചുമാറ്റാനും ഭൂമി ഉണ്ടെങ്കില്‍ അത് വിട്ടുകൊടുക്കാനും തയ്യാറാണ്. സ്വീകാര്യമായ വഴിയിലൂടെ മേല്‍പ്പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കപ്പെടണമെന്നും അനുരഞ്ജനത്തിന്റെ വഴി വിജയിക്കാത്ത പക്ഷം നിയമമാര്‍ഗത്തില്‍ തടസ്സങ്ങള്‍ തട്ടിമാറ്റി മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കണമെന്നുമുള്ള തന്റെ ഹൃദയാഭിലാഷം പൂര്‍ത്തീകരിക്കാന്‍ കാഞ്ഞങ്ങാട് പൗരാവലിയോടൊപ്പം താനും മുന്‍നിരയിലുണ്ടാകുമെന്ന് മെട്രോ മുഹമ്മദ് ഹാജി വെളിപ്പെടുത്തി..

മേല്‍പ്പാലം: 'ചിത്താരി' ലോബി കരുക്കള്‍ നീക്കിയെന്ന ആരോപണം

on


അജാനൂര്‍ : കോട്ടച്ചേരി മേല്‍പ്പാലം അട്ടിമറിക്കാന്‍ മുസ്ലിംലീഗിലെ 'ചിത്താരി' ലോബി കരുക്കള്‍ നീക്കിയെന്ന കല്ലുവെച്ച കഥകള്‍ തട്ടിവിട്ടവര്‍ക്ക് കാലിടറി തുടങ്ങി. നഗരത്തിലെ കെട്ടിട ഉടമക്ക് വേണ്ടി ലീഗില്‍ ഉണ്ടെന്ന് പ്രചരിപ്പിക്കുന്ന 'ചിത്താരി ലോബി' മേല്‍പ്പാലത്തിന്റെ പാലം വലിച്ചുവെന്ന് ആരോപിച്ചവര്‍ തന്നെ കോട്ടച്ചേരി ബദ്‌രിയ്യ ജുമാമസ്ജിദ് കമ്മിറ്റി, കേന്ദ്ര റെയില്‍വെ മന്ത്രി ഇ അഹമ്മദിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സ്ഥല നിര്‍ണ്ണയം മാറ്റിയതെന്ന് തുറന്നു സമ്മതിച്ചു. ബദ്‌രിയ്യ ജുമാ മസ്ജിദന് പ്രസിഡണ്ട് പി എം ഹസ്സന്‍ ഹാജി, ജനറല്‍ സെക്രട്ടറി സി എച്ച് ആലിക്കുട്ടി ഹാജി, ട്രഷറര്‍ കെ അബ്ദുള്‍ഖാദര്‍ ഹാജി എന്നിവരുടെ പേരുകള്‍ അച്ചടിച്ച ജമാഅത്ത് കമ്മിറ്റിയുടെ ലെറ്റര്‍ ഹെഡ്ഡില്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രിക്ക് ന ല്‍കിയ നിവേദനത്തില്‍, കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനില്‍ നിലവിലുള്ള ടാക്‌സി സ്റ്റാന്റ് വഴി മേല്‍പ്പാലത്തിന് വേണ്ടി സര്‍ക്കാര്‍ അക്വയര്‍ ചെയ്ത സ്ഥലത്തിന്റെ ഒരു ഭാഗം, ബദ്‌രിയ്യ മസ്ജിദിനോട് ചേര്‍ന്ന് സ്ത്രീകളുടെ നിസ്‌കാര പള്ളി സ്ഥിതി ചെയ്യുന്നുണ്ടെന്നും അതിനാല്‍ പ്രസ്തുത സ്ഥലം ഏറ്റെടുക്കല്‍ നടപടിയില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. മൂന്നു പേജില്‍ വിഷയം വളരെ വിശദമായി തന്നെ പ്രതിപാദിച്ച് ചുവടെ പ്രസിഡണ്ട് പി എം ഹസ്സന്‍ ഹാജി പേരെഴുതി ഒപ്പ് വെക്കുകയും ചെയ്തു. ഈ നിവേദനത്തെ തുടര്‍ന്ന് സതേണ്‍ റെയില്‍വെയുടെയും കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഉന്നത ഉദേ്യാഗസ്ഥരുടെയും യോഗം അന്നത്തെ ഹൊസ്ദുര്‍ഗ് എംഎല്‍എ പള്ളിപ്രം ബാലന്റെയും നഗരസഭ ചെയര്‍മാ ന്‍ അഡ്വ. എന്‍ എ ഖാലിദിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന് നേരത്തെ തീരുമാനിച്ച സ്ഥലം അല്പം വടക്കോട്ട് മാറ്റി പുനര്‍നിര്‍ണ്ണയിച്ചു. ഇതനുസരിച്ച് കാസ ര്‍കോട് ചന്ദ്രഗിരി റോഡി ല്‍ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്തുള്ള ഷുക്കൂര്‍ ലോഡ്ജിന്റെ തൊട്ട് തെക്കുഭാഗത്ത് നിന്ന് മേ ല്‍പ്പാലം ആരംഭിക്കാനും ആവിക്കര ജംഗ്ഷനില്‍ മാങ്കൂല്‍ ഹസൈനാര്‍ എന്നയാളുടെ വീടിനോട് ചേര്‍ന്ന് പാലം അവസാനിക്കുന്നതിനുമുള്ള രീതിയില്‍ ഘടനക്ക് മാറ്റം വരുത്തുകയും ചെയ്തു. ഇതനുസരിച്ച് ഷുക്കൂര്‍ ലോഡ്ജിന് മുട്ടിയുരുമ്മി നില്‍ക്കുന്ന ആസ്‌ക്ക കെട്ടിടത്തിന്റെ പത്ത് മീറ്ററും തൊട്ടടുത്തുള്ള നെക്സ്റ്റ് ബില്‍ഡിങ്ങിന്റെ ആറ് മീറ്ററും ചേര്‍ത്ത് 16 മീറ്റര്‍ വീതി കണ്ടെത്തി സ്ഥലം കല്ലിട്ട് അടയാളപ്പെടുത്തുകയും ചെയ്തു. നെക്സ്റ്റ് കെട്ടിടക്കാര്‍ ആറ് മീറ്റര്‍ ഒഴിച്ച് നിര്‍ത്തി കെട്ടിടം പണി പൂര്‍ത്തിയാക്കിയപ്പോ ള്‍ സകല നിയമങ്ങളെയും കാറ്റില്‍ പറത്തി ആസ്‌ക്ക കെട്ടിട ഉടമകള്‍ നിര്‍ദ്ദിഷ്ട മേല്‍പ്പാലം ആരംഭിക്കുന്നത് തടയാന്‍ കെട്ടിടം പണി സര്‍ക്കാര്‍ അ ക്വയര്‍ ചെയ്ത സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുകയും, മേല്‍പ്പാലത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയും ചെയ്തു. മാത്രമല്ല കാഞ്ഞങ്ങാട് നഗരസഭയിലെ ചില ഉദേ്യാഗസ്ഥരെ കൂട്ടുപിടിച്ച് ഈ കെട്ടിടത്തിന് നമ്പര്‍ സംഘടിപ്പിക്കുവാനും ആസ്‌ക്ക കെട്ടിട ഉടമകള്‍ക്ക് കഴിഞ്ഞു. മേല്‍പ്പാലത്തിന് എതിരെ ആസ്‌ക്ക കെട്ടിട ഉടമകള്‍ സമ്പാധിച്ച സ്റ്റേ ഉത്തരവിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാതെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ ഇവരെ പരസ്യമായി സഹായിക്കുന്നതിന്റെ രഹസ്യവും ആരും ചികഞ്ഞ് നോക്കിയില്ല. വസ്തുതകള്‍ ഇതായിരിക്കെയാണ് ഇല്ലാത്ത ചിത്താരി ലോബിയുടെ വല്ലാത്തൊരു കള്ളക്കഥകളുമായി വിവാദ പത്രം രംഗത്തുവരുന്നത്. കോടതിയേയും ആര്‍ബിഡിസി അധികൃതരേയും വിലക്കെടുത്തവര്‍ ഈ പത്രത്തേയും വിലക്കെടുത്തു എന്നറിയാത്തവര്‍ കാഞ്ഞങ്ങാട്ട് തീരെ ചുരുക്കമായിരിക്കും. മേല്‍പ്പാലം ഒരിക്കലും വരാതിരിക്കാന്‍ നടത്തുന്ന വന്‍ ഗൂഢാലോചനയില്‍ കണ്ണിയായ പത്രാധിപര്‍ പാലത്തിന് വേണ്ടി കഴുതക്കാമം കരഞ്ഞുതീര്‍ക്കുന്നത് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും കാഞ്ഞങ്ങാട്ടുകാര്‍ക്കുണ്ട്. മേല്‍പ്പാലത്തിന് വേണ്ടി ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരാളുടെ കഥ ഇതിലും വിചിത്രമാണ്. വര്‍ഷങ്ങളോളം വാടക നല്‍കാതെ കൈയ്യടക്കി വെച്ചിരുന്ന ചെരുപ്പ് കട ഒഴിപ്പിച്ചതിന്റെ വിരോധം തീര്‍ക്കാന്‍, മേല്‍പ്പാലത്തിന്റെ മറ പിടിച്ച് ഇയാള്‍ നടത്തുന്ന കുരുട്ട് തന്ത്രവും ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ബദ്‌രിയ്യ ജുമാമസ്ജിദിന്റെ കത്താണ് മേല്‍പ്പാലത്തിന് തടസ്സമെന്ന് വരുത്തി തീര്‍ത്തവര്‍ ഒടുവില്‍ കണ്ടെത്തിയ കഥ ജമാഅത്ത് പ്രസിഡണ്ടിനെ ചിത്താരി ലോബി തെറ്റിദ്ധരിപ്പിച്ച് ലെറ്റര്‍ ഹെഡ്ഡ് കൈക്കലാക്കിയെന്നാണ്. ജമാഅത്ത് പ്രസിഡണ്ട് പി എം ഹസ്സന്‍ ഹാജി പതിറ്റാണ്ടുകളായി കാഞ്ഞങ്ങാട്ടെ പൊതുരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്. വസ്ത്ര വ്യാപാര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആളുമാണ്. ആര്‍ക്കെങ്കിലും തെറ്റിദ്ധരിപ്പിക്കാനോ സ്വാധീനിച്ച് വശപ്പെടുത്തുവാനോ കഴിയുന്ന ആളാണ് ഹസ്സന്‍ ഹാജിയെന്ന് ആരും പറയില്ല. അഥവാ ഇനി ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പൊതുസമൂഹത്തിന് മുമ്പാകെ വെളിപ്പെടുത്താനുള്ള ബാധ്യതയും അദ്ദേഹത്തിനുണ്ട്. ജമാഅത്ത് പ്രസിഡണ്ട് പി എം ഹസ്സന്‍ ഹാജിയോ, സെക്രട്ടറി സി എച്ച് ആലിക്കുട്ടി ഹാജിയോ, ട്രഷറര്‍ കൂളിക്കാട് അബ്ദുള്‍ ഖാദര്‍ ഹാജിയോ ഒരിക്കലും ലീഗിലെ 'ചിത്താരി ലോബി'യുടെ സ്വന്തക്കാരല്ല. മറിച്ച് മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ ഹമീദ് ഹാജി പ്രസിഡണ്ടായ കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാനയുടെ ഭാരവാഹികളും സജീവ പ്രവര്‍ത്തകരുമാണ്. ആരെങ്കിലും തെറ്റിദ്ധരിപ്പിച്ച് ജമാഅത്ത് ലെറ്റര്‍ഹെഡ്ഡ് തട്ടിയെടുത്തിട്ടുണ്ടെങ്കില്‍ സഹപ്രവര്‍ത്തകനായ ആക്ഷന്‍ കമ്മിറ്റി കണ്‍വീനറെയെങ്കിലും വിവരം ധരിപ്പിക്കാന്‍ ജമാഅത്ത് ഭാരവാഹികള്‍ക്ക് കഴിയുമായിരുന്നു. മാത്രമല്ല 'ഇല്ലാത്ത പള്ളി പൊളിയുമെന്ന് പറഞ്ഞ് പാലം പണി തടസ്സപ്പെടുത്തിയാല്‍ പടച്ചവന്‍ പൊറുക്കില്ലെന്ന് 'രണ്ടുമാസം മുമ്പ് ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ വികാരഭരിതനായി പറഞ്ഞത് ആക്ഷന്‍ കമ്മിറ്റിയുടെയും യത്തീംഖാനയുടെയും പ്രവര്‍ത്തകനായ സുറൂര്‍ മൊയ്തു ഹാജിയാണ്. ജമാഅത്ത് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ച് ചിത്താരി ലോബി ഇങ്ങനെയൊരു കത്ത് കൈക്കലാക്കിയിട്ടുണ്ടെങ്കില്‍ അന്നത്തെ യോഗത്തിലെങ്കിലും ജമാഅത്ത് ഭാരവാഹികള്‍ക്ക് അത് വെളിപ്പെടുത്താമായിരുന്നു. മേല്‍പ്പാലം അട്ടിമറിക്കാന്‍ നിയമത്തിന്റെ നൂലിഴകള്‍ ചികഞ്ഞെടുത്ത കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകനും ആരുടെ അടുപ്പക്കാരനാണെന്ന് ജനത്തിനറിയാം. ഇദ്ദേഹം ആക്ഷന്‍ കമ്മിറ്റിയുടെ സമരപരിപാടികളിലൊന്നും മുഖം കൊടുക്കാതെ കാണാമറയത്ത് കഴിയുന്നതിന്റെ പൊരുളും ജനത്തിന് പിടികിട്ടി തുടങ്ങിയിട്ടുണ്ട്. മേല്‍പ്പാലത്തിനെതിരെ വിവാദ പത്രം ആരോപിക്കുന്ന ലീഗിലെ 'ചിത്താരി ലോബി' യാതൊരു വിധ തുരങ്കവും വെച്ചിട്ടില്ലെന്ന വസ്തുത മറച്ചുപിടിച്ച് പാലം ഒരിക്കലും വരാതിരിക്കാന്‍ അച്ചാരം വാങ്ങിയ പത്രാധിപരും സന്തത സഹചാരിയായ കളങ്കിതനും നടത്തുന്ന ഗൂഡാലോചനയുടെ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന് ഉറപ്പ്..

MB MOOSA HAJI Memories

on Nov 19, 2012




കഞ്ഞങ്ങടിനു മേല്‍ പാലം നഷ്ടപ്പെടുന്നു

on Nov 14, 2012

കാഞ്ഞങ്ങാട് മേല്‍പ്പാലം ചിത്താരിയിലെ ലീഗ് കേന്ദ്രങ്ങള്‍ക്ക് ബന്ധമില്ല

on

 കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പ്പാലവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിലെ പ്രബല വിഭാഗത്തെ അടച്ച് ആക്ഷേപിച്ചുവരുന്ന കാഞ്ഞങ്ങാട്ടെ പ്രാദേശിക പത്രമായ ലേറ്റസ്റ്റ് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനെയും അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചറെയും അവഹേളിക്കാ ന്‍ നടത്തിയ ശ്രമം ആക്ഷന്‍ കമ്മിറ്റി തന്നെ പൊളിച്ചു. ഇന്നലെ വിവാദ പത്രത്തില്‍ നവംബര്‍ 11ന് കാഞ്ഞങ്ങാട് യതിംഖാന ഹാളില്‍ ചേര്‍ന്ന മേ ല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീഗിലെ ഹസീനാതാജുദ്ദീനും അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചറും ഇറങ്ങിപ്പോയിരുന്നുവെന്ന കല്ലുവെച്ച നുണ പ്രസിദ്ധീകരിച്ചിരുന്നു. ഇങ്ങനെ യാതൊരു സംഭവവും നടന്നിരുന്നില്ലെന്നും യോഗത്തി ല്‍ നിന്ന് ആരും ഇറങ്ങിപ്പോയിട്ടില്ലെന്നും മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നഗരസഭാ കൗണ്‍സിലര്‍ എച്ച് ശിവദത്ത്, കണ്‍വീനര്‍ എ ഹമീദ്ഹാജി എന്നിവര്‍ 'മലബാര്‍ വാര്‍ത്തയോട്' പറഞ്ഞു. ഇരുവരും യോഗത്തില്‍ സജീവമായി പങ്കെടുത്തുവെന്നും ചര്‍ച്ചകളില്‍ ഇടപെടുകയും ചെയ്തിരുന്നതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വെളിപ്പെടുത്തി. മേല്‍പ്പാലത്തിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ഇരുവരും ഒറ്റക്കെട്ടായ തീരുമാനത്തിലാണെന്ന് എച്ച് ശിവദത്ത് വ്യക്തമാക്കി. നഗരസഭാ ചെയര്‍പേഴ്‌സണും പഞ്ചായത്ത് പ്രസിഡണ്ട് മേല്‍പ്പാലത്തിന് എതിരാണെന്ന് വരുത്തിതീര്‍ക്കാനുള്ള പത്രത്തിന്റെ ശ്രമമാണ് ആക്ഷന്‍ കമ്മിറ്റിയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികളുടെ വെളിപ്പെടുത്തലിലൂടെ പൊളിഞ്ഞുപോയത്. അതിനിടെ മേല്‍പ്പാലം അട്ടിമറിക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് നിയമക്കുരുക്കുണ്ടാക്കിയ ഒരു കെട്ടിട ഉടമയുടെ ഒത്താശക്കാരനായി മാറിയ പ്രദേശിക പത്രം മുസ്ലിം ലീഗിനെ ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് കല്ല് വെച്ച നുണയാണെന്ന് വെളിപ്പെട്ടുവരുന്നു. ഒരു മുസ്ലിംലീഗ് എംഎല്‍എയുടെ ജാമാതാവിന്റെ ഉടമസ്ഥതയിലുള്ള കോട്ടച്ചേരിയിലെ വിവാദ കെട്ടിടമായ ആസ്‌ക ബില്‍ഡിംഗ് മേല്‍പ്പാലത്തിന് വേണ്ടി പൊളിച്ചുമാറ്റാതിരിക്കാ ന്‍ പദ്ധതി തയ്യാറാക്കിയ വന്‍ലോബിയാണ് മേല്‍പ്പാലം കാഞ്ഞങ്ങാടിന് നഷ്ടപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ നടത്തിവരുന്നത്. ഉന്നതതലത്തില്‍ ഇതിന് വേണ്ടി നടത്തിയ ഗൂഢാലോചനകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എംഎല്‍എയുടെ ജാമാതാവ് എന്ന നിലയില്‍ കെട്ടിടം പൊളിച്ചുമാറ്റാതിരിക്കാനുള്ള വന്‍ലോബീങ്ങാണ് നടന്നുവരുന്നത്. ഇതു മറച്ചുവെക്കാന്‍ കാഞ്ഞങ്ങാട്ടെ മുസ്ലിം ലീഗിലെ പ്രബല വിഭാഗത്തെ കൂട്ടിയിണക്കി കള്ള പ്രചാരണം നടത്തുന്ന പ്രദേശിക പത്രം ആസ്‌ക കെട്ടിടം പൊളിച്ചുനീക്കാതിരിക്കാനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ വാര്‍ത്ത മെനഞ്ഞെടുക്കുന്നത്. പത്രത്തിന്റെ നിലപാടില്‍ മേല്‍പ്പാലം വര്‍ഷങ്ങളായി സ്വപ്‌നം കണ്ടിരിക്കുന്ന തീരദേശ വാസികളുള്‍പ്പെടെ വലിയൊരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. ചിത്താരി ലോബിയുടെ നിയന്ത്രണത്തിലുള്ള നെക്സ്റ്റ് കെട്ടിടത്തെ മേല്‍പ്പാലവുമായി കൂട്ടിയിണക്കി യഥാര്‍ത്ഥ പ്രശ്‌നം തിരിച്ചുവിടാനാണ് പ്രദേശിക പത്രത്തിന്റെ ശ്രമം. ചിത്താരിയിലെ ലീഗ് കേന്ദ്രങ്ങള്‍ക്ക് നെക്സ്റ്റ് കെട്ടിടമായോ അതിന്റെ ഉടമകളുമായോ യാതൊരു ബന്ധവുമില്ല. പള്ളിക്കര തൊട്ടി സ്വദേശികളായ എം ടി മുഹമ്മദ് ഹാജി, തൊട്ടി സാലി ഹാജി, കൊളവയല്‍ മുഹമ്മദ് കുഞ്ഞി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കോട്ടച്ചേരിയിലെ നെക്സ്റ്റ് ബില്‍ഡിംഗ്. മേല്‍പ്പാലത്തിന് വേണ്ടി നിര്‍ണ്ണയിച്ച അതിര്‍ത്തിയില്‍ നെക്സ്റ്റ് കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് 6 മീറ്റര്‍ നീക്കിവെച്ചിട്ടുണ്ട്. ഈ സ്ഥലം മാറ്റി നിര്‍ത്തിയാണ് കെട്ടിടം പണിതത്. നീക്കിവെച്ച സ്ഥലം യാതൊരു തടസ്സവും കൂടാതെ വിട്ടുകൊടുക്കാന്‍ കെട്ടിട ഉടമകള്‍ ഒരുക്കമാണ്. മേല്‍പ്പാലത്തിനെതിരെ നെക്സ്റ്റ് കെട്ടിട ഉടമകള്‍ യാതൊരു വിധ നിയമനടപടികള്‍ക്കും മെനക്കെട്ടില്ല. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് ആസ്‌ക ബില്‍ഡിംഗ് സംരക്ഷിക്കുന്നതിന് വേണ്ടി മേല്‍പ്പാലം എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള വന്‍ലോബിയുടെ ശ്രമങ്ങള്‍ക്ക് പ്രദേശിക പത്രം ചൂട്ടുപിടിക്കുന്നതെന്ന് വ്യക്തമാണ്. ഇതിന് പിന്നില്‍ നടന്ന വന്‍ ഇടപാടുകളുടെ ചുരുളഴിയാന്‍ ഇരിക്കുന്നതേയുള്ളൂ. കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്ത ജനകീയ കണ്‍വെന്‍ഷനില്‍ നിന്നും തങ്ങള്‍ ഇറങ്ങിപ്പോയെന്ന ലേറ്റസ്റ്റ് വാര്‍ത്ത സത്യത്തിന് നിരക്കാത്തതാണെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനും അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമയും വ്യക്തമാക്കി. ഉദ്ഘാടനം ചെയ്ത എം പിയും, എം എല്‍എയും പ്രസംഗിച്ചതിന് ശേഷം കണ്‍വെന്‍ഷനില്‍ പ്രൊട്ടോകോള്‍ പ്രകാരം പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ട തങ്ങള്‍ ഇരുവരും പ്രസംഗിക്കുകയും നഗരസഭയുടെ പരിപൂര്‍ണ്ണ പിന്തുണ ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുകയും റെയില്‍വേ പാളത്തിന് മുകളില്‍ റെയില്‍വേ സ്വന്തം ഉത്തരവാദിത്വത്തില്‍ നിര്‍മ്മിക്കേണ്ട പാല ഭാഗത്തിന് ആവശ്യമായ അഞ്ച് സെന്റ് ഭൂമി റെയില്‍വേയുടെ ആവശ്യ പ്രകാരം വിലക്കെടുത്ത് നല്‍കാനുള്ള നഗരസഭയുടെ തീരുമാനവും സന്നദ്ധതയും ചെയര്‍പേഴ്‌സണ്‍ അറിയിക്കുകയും ചെയ്തതാണ്. വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഈ പത്രത്തിന്റെ നിഗൂഡ താല്‍പര്യം പൊതുജനങ്ങള്‍ തിരിച്ചറിയണമെന്ന് ഇരുവരും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്തയില്‍ പരാമര്‍ശിച്ച കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഈ വാര്‍ത്തയുടെ നിജ സ്ഥിതി ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത നിര്‍വ്വഹിക്കുമെന്ന് കരുതുന്നതായി ഇരുവരും പറഞ്ഞു..

പുറവങ്കര തറവാട് പ്രതിഷ്ഠാദിനവും വെബ്സൈറ്റ് സ്വിച്ച്ഓണ്‍ കര്‍മ്മവും നാളെ

on Nov 11, 2012


    

പുറവങ്കര തറവാട്
കാഞ്ഞങ്ങാട്: ഉത്തര മലബാറിലെ പ്രമുഖ തറവാടുകളിലൊന്നായ പുറവങ്കര തറവാടിനെ കുറിച്ചുള്ള വെബ്സൈറ്റ് നാളെ രാവിലെ 11.30ന് സ്വാമി മുക്താനന്ദ സ്വിച്ച്ഓണ്‍ ചെയ്യും. പ്രതിഷ്ഠാദിന ചടങ്ങുകള്‍ രാവിലെ 6ന് ഗണഹോമത്തോടെ ആരംഭിക്കും. 10 മണിക്ക് സര്‍വ്വ ഐശ്വര്യ വിളക്ക് പൂജയും 11.30ന് വെബ്സൈറ്റ് സ്വിച്ച്ഓണ്‍ കര്‍മ്മവും തുടര്‍ന്ന് തറവാട്ടംഗങ്ങളുടെ വാര്‍ഷിക ജനറല്‍ബോഡിയും നടക്കും. വെബ്സൈറ്റില്‍ തറവാടിന്‍റെ ഇതുവരെ രേഖപ്പെടുത്താത്ത ചരിത്രം, വര്‍ഷം തോറും നടന്നുവരുന്ന ഉത്സവങ്ങളും വിശേഷദിവസങ്ങളും തറവാടുമായി ബന്ധമുള്ള ഇതരസമുദായങ്ങളും ദേവാലയങ്ങളും തറവാട് ഏറ്റെടുത്ത് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രതിപാദിക്കുന്നു. മലബാറിന്‍റെ വിവിധ മേഖലകളിലും വിദേശങ്ങളിലുമായി ജീവിച്ചുവരുന്ന നിരവധി തറവാട് കുടുംബങ്ങളെ ഒരുമിപ്പിക്കാനുള്ള ഉപാധിയായി വെബ്സൈറ്റ് മാറുമെന്ന പ്രത്യാശയിലാണ് തറവാട് ഭരണസമിതി.

KOTTACHERY RAILWAY OVERBRIDGE

on Nov 10, 2012

വധു അണിഞ്ഞത് അഞ്ചുകിലോസ്വര്‍ണം

on Nov 8, 2012

ബീജിംഗ്: ഏറ്റവുംകൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യക്കാരെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍, സ്വര്‍ണമാണെങ്കില്‍ ഇന്ത്യയില്‍ മാത്രമല്ല ചൈനയിലും ഏറെ പ്രിയപ്പെട്ടതാണെന്നതിന് ഈ വാര്‍ത്ത സാക്ഷ്യം. ബ്ലിങ് രാജകുടുംബത്തിലെ അംഗമായ ലിയു ചെങ്ങ് വിവാഹത്തിനായി അണിഞ്ഞത് അഞ്ച് കിലോ സ്വര്‍ണം.
ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ ക്വാന്‍ഷുവിലുള്ള രാജകുടുംബമാണിത്. 26 കാരിയായ ലിയു ഇത്രയും ആഭരങ്ങള്‍ ധരിക്കാന്‍വേണ്ടിമാത്രം രണ്ടുമണിക്കൂറിലേറെ സമയമെടുത്തുപോലും. വിവാഹസമയമത്രയും ഇത്രയും ആഭരണങ്ങള്‍ ധരിച്ചുതന്നെയാണ് ലിയു നിന്നത്. ആഭരണത്തിന്റെ ഭാരംതാങ്ങാന്‍ ലിയു ഒത്തിരി കഷ്ടപ്പെട്ടുവെന്നാണ് അവരോട് അടുപ്പമുള്ളവര്‍ പറയുന്നത്.
എല്ലാവരും ചര്‍ച്ചചെയ്യുന്നതാകണം മകളുടെ വിവാഹമെന്ന് ലിയുവിന്റെ മാതാപിതാക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരിന്നി. അതിന് കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലിയുവിന്റെ അമ്മ ലിന്‍ ഹു. വിവാഹം തീരുമാനിക്കുന്നതിനുമുമ്പുതന്നെ മകള്‍ക്ക് വേണ്ടി സ്വര്‍ണാഭരങ്ങള്‍ വാങ്ങുകയും ശേഖരിച്ച് വയ്ക്കുകയുമായിരുന്നു താനെന്നും ലിന്‍ പറയുന്നു. തന്റെ ബന്ധുക്കളോടും ഇങ്ങനെ സ്വര്‍ണം ശേഖരിച്ച് വയ്ക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും ലിന്‍ പറയുന്നു. ഇങ്ങനെ പറയാനുള്ള കാരണവും അവര്‍തന്നെ പറയുന്നു. ഭഭപെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കുമ്പോള്‍ ധരിച്ചിരിക്കുന്ന സ്വര്‍ണത്തിനനുസരിച്ച് അവരോട് വരന്റെ ബന്ധുക്കള്‍ക്ക് മതിപ്പ് കൂടും ലിന്‍ പറയുന്നു.

ചെമ്മട്ടംവയല്‍ ബല്ലത്ത് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം

on


കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ ബല്ലത്ത് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം പുറത്തുവന്ന സംഭവത്തില്‍ അവ്യക്തത നീങ്ങിയിട്ടില്ല. വിവരം അറിഞ്ഞ് ഇന്ന് രാവിലെ ഇവിടെയെത്തിയ ജിയോളജി വകുപ്പ് അധികൃതര്‍ക്ക് ഇതിന്റെ കാരണം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ പരിഭ്രാന്തിപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ബല്ലത്തെ ഗോവിന്ദന്റെ വീടിനടുത്ത് പ്രത്യക്ഷപ്പെട്ട കുഴി ജിയോളജി വകുപ്പ് ജില്ലാ ഓഫീസറും സീനിയര്‍ ജിയോളജിസ്റ്റുമായ കെ എ മുഹമ്മദ്, ഹൈഡ്രോ ജിയോളജിസ്റ്റ് കെ എം അബ്ദുള്‍ അഷ്‌റഫ് എന്നിവര്‍ ഇന്ന് രാവിലെ പരിശോധിച്ചെങ്കിലും ഭൂമിക്കടിയില്‍ നിന്ന് ശബ്ദം ഉയര്‍ന്നതിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. എഡിഎം എച്ച് ദിനേശന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉദേ്യാഗസ്ഥസംഘം ഇന്ന് രാവിലെ ചെമ്മട്ടംവയലിലെത്തിയത്. ജിയോളജി വകുപ്പ് ഉദേ്യാഗസ്ഥ സംഘം താമസിയാതെ വീ ണ്ടും ചെമ്മട്ടംവയലിലെത്തി വിശദമായ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട കുഴി എട്ട് മീറ്ററോളം ആഴത്തില്‍ വെട്ടുകല്ലാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. വെട്ടുകല്ലിന് ശേഷം പത്ത് മീറ്ററോളം ആഴത്തില്‍ മുഴുവന്‍ ചെളിയും ചെളിക്ക് താഴെ ആഴത്തില്‍ പാറയുമാണ് ഉള്ളതെന്ന് ശാസ്ത്രീയമായ പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ ദിവസം പെയ്ത മഴയുടെ ശക്തിയില്‍ മഴവെള്ളം ആഴ്ന്നിറങ്ങി ചെളിയില്‍ കലങ്ങിയത് അസാധാരണ ശബ്ദത്തിന് കാരണമാകാമെന്ന് ജിയോളജി വകുപ്പ് ഉദേ്യാഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നവംബര്‍ 5 ന് പുല്ലൂരില്‍ പെയ്ത മഴയുടെ അളവ് പുല്ലൂര്‍ സീഡ് ഫാമില്‍ നിന്ന് ശേഖരിച്ച ശേഷമാണ് ജിയോളജി വകുപ്പ് ഉദേ്യാഗസ്ഥര്‍ ചെമ്മട്ടംവയലിലെത്തിയത്. ഈ പ്രദേശത്ത് 55 മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് കണക്ക്. ശക്തമായ ഒഴുക്ക് ഭൂമിക്കടിയിലേക്ക് നീങ്ങുന്ന തരത്തില്‍ ശക്തമായ മഴയാണ് പെയ്തതെന്ന് ജിയോളജി വകുപ്പ് ജില്ലാ ഓഫീസര്‍ കെ എ മുഹമ്മദ് 'മലബാര്‍വാര്‍ത്ത' യോട് പറഞ്ഞു. ഭൂമിക്കടിയില്‍ എന്തെങ്കിലും രീതിയിലുള്ള ശബ്ദമോ വെള്ളത്തിന്റെ ഒഴുക്കിന്റെ ശബ്ദമോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ജിയോളജി വകുപ്പ് അധികൃതരെ അറിയിക്കണമെന്ന് അദ്ദേഹം അറിയിച്ചു. ചെമ്മട്ടംവയല്‍ ബല്ലാ പ്രദേശത്തെ കിണറുകള്‍ അതാത് വീട്ടുകാര്‍ ശ്രദ്ധിക്കണമെന്നും വെള്ളത്തില്‍ നിറവ്യത്യാസമോ ചെളിവെള്ളത്തിന്റെ അംശമോ രുചിയില്‍ മാറ്റമോ മനസിലായാല്‍ അക്കാര്യവും അടിയന്തര സ്വഭാവത്തോടെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട ഉദേ്യാഗസ്ഥരുടെ വാക്കുകളില്‍ അവ്യക്തതയും ചില ആശങ്കകളും ഇല്ലാതില്ല. എങ്കിലും ഭയപ്പെടേണ്ടതില്ലെന്നാണ് ഈ അപൂര്‍വ്വ സംഭവത്തെ കുറിച്ചുള്ള അവരുടെ പ്രതികരണം. ഇന്നലെ രാത്രിയാണ് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം കേട്ടത്. ആദ്യം വീടുകള്‍ക്ക് സമീപത്തും പിന്നീട് റോ ഡിനടിയിലും ജലമൊഴുകുന്നതിന് സമാനമായ ശബ്ദം കേ ള്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പരിഭ്രാന്തിയിലായ പരിസരവാസികള്‍ ഉടന്‍ തന്നെ വിവരം നല്‍കിയതനുസരിച്ച് ഹൊ സ്ദുര്‍ഗ് എസ് ഐ ഇ വി സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പിന്നീടാണ് ഇക്കാര്യം ജിയോളജി വകുപ്പിനെ അറിയിച്ചത്

കാഞ്ഞങ്ങാട് കേന്ദ്രീയവിദ്യാലയം യാഥാര്‍ത്ഥ്യത്തിലേക്ക്

on Nov 7, 2012



പഴയ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ താല്‍ക്കാലികമായി
പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയം
കാഞ്ഞങ്ങാട്: ഒടുവില്‍ കേന്ദ്രീയ വിദ്യാലയം അധികൃതര്‍ നിലപാട് തിരുത്തി. കേന്ദ്രീയ വിദ്യാലയത്തിന് കെട്ടിടം ഉള്‍പെടെ ഭൗതിക സാഹചര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ച 5.28 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാമെന്ന് ഒടുവില്‍ കേന്ദ്രീയ വിദ്യാലയം അധികൃതര്‍ സമ്മതിച്ചു.

കഴിഞ്ഞ ദിവസം കേന്ദ്രീയ വിദ്യാലയത്തിന് നീക്കിവെച്ച ഗുരുവനത്തെ സ്ഥലം പരിശോധിച്ച കേന്ദ്രീയ വിദ്യാലയം കൊച്ചി മേഖല ഡപ്യൂട്ടി കമ്മീഷണര്‍ രണ്‍വീര്‍ സിംഗ് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറുമായി ചര്‍ച നടത്തിയതിനെ തുടര്‍ന്നാണ് ധാരണയായത്.

ഇപ്പോള്‍ അനുവദിച്ച സ്ഥലം ഏറ്റെടുക്കാമെന്നും കെട്ടിട നിര്‍മാണത്തിനുള്ള നടപടി ഉടന്‍ തുടങ്ങുമെന്നും ഡപ്യൂട്ടി കമ്മീഷണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇനിയും മൂന്ന് ഏക്കര്‍ സ്ഥലം കൂടി അനുവദിക്കണമെന്ന് കേന്ദ്രീയ വിദ്യാലയം അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ഏക്കര്‍ സ്ഥലം അനുവദിക്കുന്നതിന് റവന്യു വകുപ്പ് ഉടന്‍ നടപടി സ്വീകരിക്കും.

കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള അപ്രോച്ച് റോഡിനാവശ്യമായ ഫണ്ട് പി. കരുണാകരന്‍ എം.പിയും ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്നേക്കര്‍ സ്ഥലം കൂടി കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ചുകിട്ടാന്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉള്‍പെടെയുള്ള ജനപ്രതിനിധികള്‍ റവന്യുമന്ത്രിയെയും ധനകാര്യമന്ത്രിയെയും നേരിട്ട് കാണുന്നുണ്ട്. അധ്യാപക-രക്ഷാകര്‍തൃ സമിതി കേന്ദ്രീയ വിദ്യാലയം യാഥാര്‍ത്ഥ്യമാക്കുന്നതിന് പതിവിന് വിപരീതമായി സജീവമായി ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്Kendriya-Vidyalaya

പുള്ളറ് പാഞ്ഞി പണിയെട്ത്ത് 'ആദിലെ പൂദിലെ' ചേലായി

on Nov 4, 2012

    

കാസര്‍കോട്: അപ്സര പബ്ലിക് സ്കൂളിലെ 10 ബി ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച 'ആദിലെ പൂദിലെ' പുസ്തകം ശ്രദ്ധേയമാകുന്നു. പൂര്‍ണ്ണമായും കാസര്‍കോടന്‍ പ്രാദേശിക ഭാഷയിലാണ് സൃഷ്ടികളെന്നതാണ് മാസികയെ ശ്രദ്ധേയമാകുന്നത്. സ്കൂളിന്‍റെ പത്താംവാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് കുട്ടികള്‍ ചേര്‍ന്ന് പുസ്തകം പുറത്തിറക്കുന്നത്. 32 വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ പിറക്കുന്ന പുസ്തകത്തില്‍ ലേഖനങ്ങളും കവിതകളും കഥകളും പഴഞ്ചൊല്ലുകളും തമാശകളും വാര്‍ത്തകളുമൊക്കെ നര്‍മ്മം കലര്‍ന്ന കാസര്‍കോടന്‍ പ്രാദേശിക ഭാഷയിലാണ്. മാസങ്ങള്‍ക്ക് മുന്പെ വിദ്യാര്‍ത്ഥികള്‍ പല പ്രദേശങ്ങളും സഞ്ചരിച്ച് അവിടത്തെ വാക്കുകള്‍ കുറിച്ചെടുക്കുകയായിരുന്നു. പിന്നീട് അവചേര്‍ത്താണ് രചനകള്‍ തയ്യാറാക്കിയത്. മലയാളം അധ്യാപകന്‍ സജിരാജ് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി. ജില്ലയുടെ വികസന സാധ്യതയെ കുറിച്ചുള്ള ലേഖനങ്ങളും ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ചികില്‍സാ രീതികളും കളികളും കടങ്കഥകളും മാസികയിലൂടെ വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുത്തുന്നു. പുസ്തക പ്രകാശനം കേരളപിറവി ദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി നിര്‍വഹിക്കും. അധ്യാപകനും സാഹിത്യകാരനുമായ എന്‍. സന്തോഷ് കുമാറാണ് അവതാരിക എഴുതിയത്.

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com