വിവാഹാഘോഷങ്ങളിലെ ഭക്ഷ്യധൂര്‍ത്ത് !!

on Nov 27, 2012


പട്ടിണിയും പ്രാരാബ്ധവും പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞ മലബാറിലെ ജീവസ്ഥലികളില്‍ ഗള്‍ഫ് സമ്പന്നത സൃഷ്ടിച്ച മാറ്റം അറബിക്കഥയിലെ അത്ഭുതവിളക്കിനെ അതിശയിപ്പിക്കുന്ന ക്ഷണികതയിലായിരുന്നു.

മാറ്റമില്ലാത്തത് മാറ്റം മാത്രമാണെന്ന പ്രാപഞ്ചിക സത്യത്തെ അന്വര്‍ത്ഥമാക്കിക്കൊ@് ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലുകളുടെ സ്ഥാനത്ത് കോണ്‍ക്രീറ്റില്‍ കൊരുത്ത ക്രിസ്മസ്‌കേക്ക്‌പോലുള്ള കെട്ടിടങ്ങള
ുയര്‍ന്നു.

വിശപ്പിന്റെ വിളികള്‍ക്കിടയില്‍ അനിശ്ചിതത്വത്തിന്റെ അപൂര്‍വതയില്‍ മാത്രം തീപ്പുക വമിച്ചിരുന്ന അടുപ്പുകളില്‍നിന്ന് സദാസമയവും വിശിഷ്ട ഭോജ്യവസ്തുക്കളുടെ നറുമണമൊഴുകി.

അറുപതുകളുടെ അന്ത്യമാണ് പ്രവാസത്തിന്റെ പ്രാരംഭകാലം. മഴയും പുഴയുമില്ലാത്ത ഊഷരതയില്‍ ദീനാറുകള്‍ക്കുവേ@ി ദിനങ്ങള്‍ വിറ്റവന്റെ മൂലധനം സാഹസികത മാത്രമായിരുന്നു. നാടിന്റെ ദരിദ്രമായ സാഹചര്യത്തില്‍ ഒരിക്കലും പൂക്കാത്ത സ്വപ്‌നങ്ങളുടെയും സങ്കല്‍പങ്ങളുടെയും പൊങ്ങാത്ത ഭാരവുമായിട്ടാണവന്‍ കള്ളലോഞ്ച് കയറിയത്. വീടുവെച്ചപ്പോള്‍ ഒരല്‍പം വലുതായിപ്പോയതും മീന്‍ വാങ്ങിയപ്പോള്‍ വിലപേശാന്‍ വിട്ടുപോയതും ഈ അപ്രാപ്യമെന്ന് കരുതിയ ജന്മസാഫല്യത്തിന്റെ നിര്‍വൃതിയിലായിരുന്നു.

ഒരു തലമുറയുടെ കാലയളവ് ഇരുപത്തിയഞ്ച് വര്‍ഷമാണ്. ഉള്‍ക്കടല്‍ തീരങ്ങളിലിപ്പോഴുള്ളത് ര@ാമത്തെ തലമുറയാണ്. കടന്നുപോയവരുടെ കഷ്ടപ്പാടുകളറിയാതെ മുമ്പുള്ളവര്‍ വെട്ടിത്തെളിയിച്ച് ഫലഭൂയിഷ്ടമാക്കിയ ഭൂമിയില്‍ വിയര്‍ക്കാതെ വിത്തിറക്കിയവര്‍.

നാല് നൂറ്റാ@ുകള്‍ക്ക് മുമ്പുള്ള മലബാറിലെ മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ വിനാശകരമായ അവസ്ഥയെക്കുറിച്ച് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ര@ാമന്റെ ‘തുഹ്ഫത്തുല്‍ മുജാഹിദീ’നില്‍ വിമര്‍ശനാത്മകമായൊരു പരാമര്‍ശമു@്.’അധിക ധനസമ്പാദനംമൂലം അധാര്‍മ്മികതയുടെ നീരാളിപിടുത്തത്തില്‍ അകപ്പെട്ടുപോയ മുസ്‌ലിം സമൂഹത്തിന്റെ ജീവിത ശൈലിയും ദൈവഭയമില്ലായ്മയുംമൂലം അല്ലാഹു മുസ്‌ലിംകളുടെ ശത്രുക്കളായ പറങ്കിപ്പടയെ പരീക്ഷണത്തിനായി അയച്ചതാകാമെന്നാ’ണ് ഈ ഗ്രന്ഥത്തിലൂടെ മഖ്ദൂം ര@ാമന്‍ അന്നത്തെ സമൂഹത്തെ കുറ്റപ്പെടുത്തുന്നത്.

ആ മഹാനുഭാവന്‍ അന്ന് വൈകാരിക വിക്ഷോഭത്തോടെ എഴുതിയ വാക്കുകള്‍ ഗള്‍ഫ് സമ്പന്നതയുടെ ഔന്നത്യത്തില്‍ ദൈവഭയമില്ലാതെ ജീവിക്കുന്ന വര്‍ത്തമാനകാല സമൂഹത്തിനുകൂടി ബാധകമാണ്.
ഓര്‍ക്കാപ്പുറത്ത് ലഭ്യമായ സമ്പത്തിന്റെ ഔദ്ധത്യം വിശേഷിച്ച് മലബാറിലിപ്പോള്‍ പകര്‍ച്ചവ്യാധിപോലെ പ്രകടിപ്പിക്കപ്പെടുന്നത് വിവാഹാഘോഷങ്ങളിലെ ദുര്‍വ്യയങ്ങളിലും ദുരഹങ്കാരത്തിലുമാണ്. ഭക്ഷ്യവിഭവ വൈവിധ്യങ്ങളുടെ വിനാശകരവും അഭിശപ്തവുമായ മത്സരവേദികളായി കല്യാണവീടുകള്‍ പരിണമിച്ചിരിക്കുന്നു.

ഒരേ തീന്‍മേശയില്‍തന്നെ വിളമ്പുന്ന ചോറുകള്‍മാത്രം അഞ്ചോ പത്തോ തരമാണ്. ബിരിയാണി, നെയ്‌ച്ചോര്‍, മജ്ബൂസ്, ഫ്രൈഡ്‌റൈസ്, സാധാരണ ചോര്‍…. ഇതോടൊപ്പം ഉപവിഭവങ്ങളായി പലതരം പത്തിരികള്‍. വൈവിധ്യമുള്ള പുട്ടുകള്‍, പൊറോട്ടകളുടെയും ചപ്പാത്തികളുടെയും വിപുലമായ ശേഖരവുമു@്. ഭൂമി മലയാളത്തിലെ മാര്‍ക്കറ്റുകളില്‍ ലഭ്യമായ എല്ലാതരം മത്സ്യ മാംസാദികളും പൗരസ്ത്യ പാശ്ചാത്യ നാടന്‍ രീതികളില്‍ പാചകംചെയ്ത് പ്രദര്‍ശിപ്പിക്കുന്നതിന് പുറമെ മധുരപലഹാരങ്ങള്‍ക്കായി ഇന്‍സ്റ്റന്റ് തട്ടുകടകള്‍ വേറെയുമു@്.

കോടികള്‍ പൊടിപൊടിക്കുന്ന ഇത്തരം വിവാഹാഘോഷങ്ങള്‍ നടത്തിക്കൊടുക്കുന്നത് ഇവന്റ് മാനേജുമെന്റുകളാണ്. ചിലേടത്ത് നന്നായി അണിഞ്ഞൊരുങ്ങിയ പെണ്‍കുട്ടികള്‍ കൂപ്പുകൈയുമായി അതിഥികളെ സ്വീകരിക്കുന്നതും കാണാം. പണക്കൊഴുപ്പ് പ്രകടിപ്പിക്കാന്‍ പ്രദര്‍ശിപ്പിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളിലേറെയും അതിഥികളുടെ ഉദരങ്ങളിലെത്താതെ ഉച്ചിഷ്ടത്തിന്റെ സഞ്ചികളിലൂടെ മണ്ണില്‍ മൂടപ്പെടുകയാണ്.

ഇന്നലെകളില്‍ വാരിക്കോരി ദുര്‍വ്യയംചെയ്തപണം ഇന്നു@ായിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്ന ഒരു നാളെ, നമ്മുടെ ജീവിതത്തിലു@ാക്കാന്‍ പടച്ചവന് മാത്രകള്‍ മതിയെന്ന് ആരും ചിന്തിക്കുന്നില്ല. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍, ഉല്‍പാദിപ്പിക്കപ്പെടുന്നതിന്റെ മൂന്നിലൊരുഭാഗം ഭക്ഷ്യവസ്തുക്കള്‍ പാഴാക്കിക്കളയുന്നുവെന്നാണ് പറയുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള അര്‍ധപട്ടിണിക്കാരും മുഴുപട്ടിണിക്കാരുമായ അമ്പതുകോടി ജനങ്ങള്‍ക്ക് ഉപകരിക്കുന്ന വിഭവങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നത് പല പാശ്ചാത്യ രാജ്യങ്ങളിലും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതറിയാതെ സ്വിറ്റ്‌സര്‍ലന്റിലെ ഒരു ഹോട്ടലില്‍ കുടുങ്ങിയ മലയാളിയുടെ കഥ ഈയിടെ പത്രത്തില്‍ വന്നു. ആവശ്യത്തിലേറെ ആഹാരങ്ങള്‍ ഓര്‍ഡര്‍ചെയ്ത് കഴിക്കാതെ വെയ്സ്റ്റാക്കിയ അയാള്‍ക്കെതിരില്‍ അടുത്ത ടേബിളിലെ സ്വദേശികളായ വൃദ്ധദമ്പതികള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

മലബാറിലെ മാപ്പിളമാരെന്നും പുതിയ മേച്ചില്‍പുറങ്ങള്‍ തേടി അലയാന്‍ വിധിക്കപ്പെട്ടവരായിരുന്നു. കൊളോണിയല്‍ വാഴ്ചയുടെ കൊടിയിറങ്ങിയപ്പോള്‍ ബര്‍മ്മ, സിലോണ്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് പ്രവാസമവസാനിപ്പിച്ച് മലബാറുകാര്‍ തിരിച്ചുവന്ന വിഷമഘട്ടത്തില്‍ അഞ്ച് പതിറ്റാ@ുകള്‍ക്ക് മുമ്പ് സി.എച്ച് മുഹമ്മദ്‌കോയ ഒരു വാര്‍ഷിക പതിപ്പിലെഴുതിയ ലേഖനത്തിലെ വരികള്‍ ഇവിടെ ആവര്‍ത്തിക്കട്ടെ.

‘മയ്യഴിയിലും ഇടവയിലും മാറാലകെട്ടി കിടക്കുന്ന മണിമാളികകളില്‍ മാപ്പിളമാര്‍ മറുനാട്ടിലുറ്റിച്ച വിയര്‍പ്പിന്റെ ഉപ്പുരസമു@്. അന്നവര്‍ മകളുടെ കല്യാണത്തിന് പൊട്ടിച്ച വെടികെട്ടിന്റെ പണം, പാവക്കുട്ടിയുടെ കാതുകുത്തടിയന്തരത്തിന് ബിരിയാണിവെച്ച പണം ഇന്നു@െങ്കില്‍ എന്ന അവരുടെ ചിന്തക്ക് മുമ്പില്‍ എന്റെ ര@ുതുള്ളി കണ്ണുനീര്‍.’

സമ്പത്തുള്ളവര്‍ക്ക് വിമാനമോ റോള്‍സ്‌റോയിസോ ദ്വീപോ രാജധാനിയോ വിലക്കുവാങ്ങാം. അത് തെറ്റായ ഒരു കാര്യമല്ല. പക്ഷെ, ഭക്ഷ്യവസ്തുക്കള്‍ അവര്‍ക്കും പാഴാക്കാനുള്ളതല്ല. ഉള്ളവനും ഇല്ലാത്തവനും ദൈവം നല്‍കിയ ഔദാര്യവും അനുഗ്രഹവുമാണ് സമ്പത്ത്. സമ്പത്തില്ലാത്തവരും സമ്പന്നരെപ്പോലെ ആറാടുകയാണ്; അഹങ്കാരത്തോടെ. അവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരും ഒന്നോര്‍ക്കണം. ഇരന്ന് വാങ്ങിയതാണ് ഭക്ഷിക്കുന്നതെന്ന്. 

---Abdulrazak.mundekatt

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com