കാഞ്ഞങ്ങാട് കേന്ദ്രീയവിദ്യാലയം യാഥാര്‍ത്ഥ്യത്തിലേക്ക്

on Nov 7, 2012



പഴയ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ താല്‍ക്കാലികമായി
പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയം
കാഞ്ഞങ്ങാട്: ഒടുവില്‍ കേന്ദ്രീയ വിദ്യാലയം അധികൃതര്‍ നിലപാട് തിരുത്തി. കേന്ദ്രീയ വിദ്യാലയത്തിന് കെട്ടിടം ഉള്‍പെടെ ഭൗതിക സാഹചര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ച 5.28 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാമെന്ന് ഒടുവില്‍ കേന്ദ്രീയ വിദ്യാലയം അധികൃതര്‍ സമ്മതിച്ചു.

കഴിഞ്ഞ ദിവസം കേന്ദ്രീയ വിദ്യാലയത്തിന് നീക്കിവെച്ച ഗുരുവനത്തെ സ്ഥലം പരിശോധിച്ച കേന്ദ്രീയ വിദ്യാലയം കൊച്ചി മേഖല ഡപ്യൂട്ടി കമ്മീഷണര്‍ രണ്‍വീര്‍ സിംഗ് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറുമായി ചര്‍ച നടത്തിയതിനെ തുടര്‍ന്നാണ് ധാരണയായത്.

ഇപ്പോള്‍ അനുവദിച്ച സ്ഥലം ഏറ്റെടുക്കാമെന്നും കെട്ടിട നിര്‍മാണത്തിനുള്ള നടപടി ഉടന്‍ തുടങ്ങുമെന്നും ഡപ്യൂട്ടി കമ്മീഷണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇനിയും മൂന്ന് ഏക്കര്‍ സ്ഥലം കൂടി അനുവദിക്കണമെന്ന് കേന്ദ്രീയ വിദ്യാലയം അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ഏക്കര്‍ സ്ഥലം അനുവദിക്കുന്നതിന് റവന്യു വകുപ്പ് ഉടന്‍ നടപടി സ്വീകരിക്കും.

കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള അപ്രോച്ച് റോഡിനാവശ്യമായ ഫണ്ട് പി. കരുണാകരന്‍ എം.പിയും ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്നേക്കര്‍ സ്ഥലം കൂടി കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ചുകിട്ടാന്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉള്‍പെടെയുള്ള ജനപ്രതിനിധികള്‍ റവന്യുമന്ത്രിയെയും ധനകാര്യമന്ത്രിയെയും നേരിട്ട് കാണുന്നുണ്ട്. അധ്യാപക-രക്ഷാകര്‍തൃ സമിതി കേന്ദ്രീയ വിദ്യാലയം യാഥാര്‍ത്ഥ്യമാക്കുന്നതിന് പതിവിന് വിപരീതമായി സജീവമായി ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്Kendriya-Vidyalaya

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com