കൊളവ യലിനെ ദുഖത്തിലഴ്തി ഗുരുവിന്റെ പിറകെ ശിഷ്യനും യാത്രയായി

on Dec 10, 2012


കൊളവയല്‍: മദ്രസയില്‍ മതവിജ്ഞാനത്തിന്റെ ബാലപാഠം അഭ്യസിപ്പിച്ച പ്രിയപ്പെട്ട ഗുരുനാഥന്റെ വിയോഗ പിറ്റേന്ന് ശിഷ്യനും യാത്രയായി. കൊളവയല്‍ ദാറുല്‍ഉലൂം മദ്രസയില്‍ 30 വര്‍ഷത്തിലധികമായി മുഅല്ലിമായി സേവനമനുഷ്ഠിച്ച പെരുന്തല്‍മണ്ണ സ്വദേശി ഹസ്സന്‍ മൗലവി (65) ശനിയാഴ്ച നിര്യതനായപ്പോള്‍ കൊളവയല്‍ ജമാഅത്തിന്റെ ദീര്‍ഘകാലത്തെ ജോയിന്റ് സെക്രട്ടറിയും നാട്ടുകാരുടെ കണ്ണിലുണ്ണിയുമായ അബ്ദുള്‍ റഹിമാന്‍ എന്ന അന്തായി (40) ഞായറാഴ്ച വിടപറഞ്ഞത്. ഇരുവരുടെയും വിയോഗം കൊളവയലിനെ ദുഃഖസാന്ദ്രമാക്കി. അഗാധമായ ബന്ധമായിരുന്നു ഹസ്സന്‍ മൗലവിയും അന്തായിയും തമ്മില്‍. നാട്ടുകാര്‍ക്കും പ്രിയങ്കരനായിരുന്നു ഇരുവരും. അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു ഹസ്സന്‍ മൗലവിയുടെ മരണമെങ്കില്‍ കരള്‍ സംബന്ധമായ രോഗം നിമിത്തമാണ് അന്തായി വിടവാങ്ങിയത്. പരപ്പനങ്ങാടിയില്‍ നടന്ന ഹസ്സന്‍ മൗലവിയുടെ അന്തിമോപചാര ചടങ്ങില്‍ കൊളവയല്‍ സ്വദേശികള്‍ ധാരാളം പേര്‍ പങ്കുചേര്‍ന്നപ്പോള്‍ അന്തായിയുടെ സംസ്‌കാര ചടങ്ങില്‍ നാടിന്റെ നാനാതുറകളില്‍നിന്നും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. അന്തായിയുടെ ഖബറടക്കത്തിനുശേഷം കൊളവയല്‍ മദ്രസയില്‍ ചേര്‍ന്ന ഹസ്സന്‍ മൗലവി - അന്തായി അനുശോചനയോഗത്തില്‍ ജമാഅത്ത് പ്രസിഡണ്ട് സി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. പി അബ്ദുള്‍ ഖാദര്‍ മൗലവി, ബഷീര്‍ വെള്ളിക്കോത്ത്, അബ്ദുള്‍റഹ്മാന്‍ ചിത്താരി, കെ വി അബ്ദുള്‍ റഹ്മാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി മാഹിന്‍, സി മുഹമ്മദ്കുഞ്ഞി, സുറൂര്‍ മുഹമ്മദ് ഹാജി, പ്രജീഷ് മുതലായവര്‍ പ്രസംഗിച്ചു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, മെട്രോ മുഹമ്മദ് ഹാജി, പി മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, എ ഹമീദ് ഹാജി,പി പി നസീമ ടീച്ചര്‍, യു വി ഹസൈനാര്‍, പി കെ കണ്ണന്‍ മുതലായവര്‍ വസതിയിലെത്തി അനുശോചിച്ചു..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com