വിജ്ഞാതിന്റെ വെളിച്ചം പകരുന്ന ബഹുമാനപ്പെട്ട ഖതീബ് ഉസ്താദ്

on May 29, 2013


മേല്‍പറമ്പ് എന്ന പ്രദേശത്ത് ജാതി മത ഭേതമന്യേ സര്‍വരുടെയും ആദരവ് ഏറ്റി വാങ്ങി വിജ്ഞാനത്തിന്റെ പ്രകാശം പരത്തുന്ന മഹാനായ പണ്ഡിത വര്യന്‍. ദീര്‍ഘ കാലമായി ജമാഅത് കമ്മിറ്റിയുടെ അദ്ധ്യക്ഷ പതവി അലങ്കരിച്ചു മഹല്ലിന്‌ നേത്രത്വം നല്‍കുന്ന ഉസ്താദ് അവര്‍കള്‍.
കര്‍മ ശാസ്ത്രം, അറബി സാഹിത്യം, തത്ത്വശാസ്ത്രം, എന്നിവയില്‍ അഗ്രഗണ്യനാണ് നമ്മുടെ ബഹുമാനപ്പെട്ട ഖതീബ് ഉസ്താദ് (അബ്ദുല്‍ കാദര്‍ മുസ്ല്യാര്‍))).

1921 ല്‍ ചിത്താരിയില്‍ ജനിച്ചു. കടവത് മാളിക അഹ്മദ് ഹാജിയുടെ കടവത് പള്ളി ദര്‍സില്‍ മുഹമ്മദ്‌ മുസ്ലിയാരുടെ (കുഞ്ഞിപ്പ ഹാജി) കീഴില്‍ മത വിദ്യാഭ്യാസം നേടി. 17 ആമത്തെ വയസ്സില്‍ കടവത് പള്ളിയില്‍ ഇമാമായി നിന്ന് കൊണ്ടാണ് തുടക്കം. ഇന്നത്തെ മേല്പരമ്പ് ജുമാ മസ്ജിദ് കീഴൂര്‍ ജമാഅത്തിന്റെ കീഴിലായിരുന്ന കാലത്ത് കുഞ്ഞിപ്പ ഉസ്താദിന്റെ താല്പര്യ പ്രകാരം ഹിജ്ര 1363 (AD 1941) റജബ് 5 വെള്ളിയാഴ്ച മേല്പരമ്പ് ജുമാ മസ്ജിദില്‍ നമ്മുടെ ഖതീബ് ഉസ്താദ് തന്റെ ആദ്യ ഖുത്ബ നിര്‍വഹിച്ചു. അതിന് ചെമ്പരിക്ക ഖാസി സീ. മുഹമ്മദ്‌ മുസ്ലിയാര്‍ അധികാരപ്പെടുത്തി.
അന്നേരം ഖത്തീബ് ഉസ്താദിനു ഉണ്ടായിരുന്ന ചുമതലകള്‍ ഇമാമതും, ഖത്തീബ്, ജുമുഅ ഖുതുബ എന്നിവ മാത്രം. പ്രധാനപ്പെട്ട മൗലിദ്, റാത്തിബ്, നികാഹ് തുടങ്ങിയ ചടങ്ങുകള്‍ക് അധികാരമുണ്ടയിരുന്നില്ല. മയ്യിത്ത്‌ പരിപാലിക്കാനും, നിക്കാഹിനും, പടിഞ്ഞാര്‍ മുക്രിയെ കൊണ്ട് വരും. പിന്നീട് മേല്പരമ്പ് ജമാഅത് കീഴുരില്‍ നിന്നും വിഭജിച്ചു പുതിയ കമ്മിറ്റി നിലവില്‍ വന്നതോടെ ഖത്തീബ് ഉസ്താദിന് പൂര്‍ണ അധികാരം നല്‍കി. മേല്പരമ്പ് ജമാഅത്ത് പള്ളിയിലെ ഖത്തീബ് പദവി 60 വര്‍ഷത്തോളം നില നിര്‍ത്തി. ഏറ്റെടുത്തു 8 വര്‍ഷത്തിനു ശേഷം ഉസ്താദ് മേല്പരംബില്‍ നിന്നും രാജി വെച്ചിരുന്നു. പിന്നീട് 10 മാസത്തിനു ശേഷം വീണ്ടും തിരിച്ചു കൊണ്ട് വന്നു.

1999 ല്‍ അസുഖം കാരണം തല്‍സ്ഥാനത് നിന്നും മാറി വീട്ടില്‍ വിശ്രമ ജീവിതം. ഉസ്താദിന്റെ ആദ്യ ശമ്പളം 15 രൂപ (രണ്ടര മൂട് നെല്ലിനു തുല്യം). പിന്നീട് 30 രൂപ. പിന്നീട് അത് 40 മൂട നെല്ല്. (20 ആള്‍ വീതം 2 മൂട നെല്ല് നല്‍കിയാണ്‌ ശമ്പളത്തിന്റെ 40 മൂഡ നെല്ല് ശേഖരിച്ചിരുന്നത്). ആ കാലഘട്ടത്തില്‍ വര്‍ഷത്തില്‍ 40 ദിവസം വയള് നടത്താറുണ്ട്‌. 30 ദിവസം മേല്പരമ്പിലും 10 ദിവസം ദേളി പള്ളിയിലും. അക്കാലത്തു ഇടുവുങ്കാല്‍ മുതല്‍ ചളിയന്കോട്, അണിഞ്ഞ വരെയുള്ളവര്‍ ജുമുഅ നമസ്കാരത്തിന് മേല്പരംബില്‍ വരുമായിരുന്നു.

വായന ലോകത്തെ അത്ഭുത പ്രതിഭയാണ് അദ്ദേഹം. വലിയൊരു ഗ്രന്ഥ ശേഖരം ഉസ്താദിനു സ്വന്തമായുണ്ട്. കര്‍മ ശാസ്ത്രത്തിലെ ആധുനികവും അല്ലാത്തതുമായ ഭൂരിപക്ഷം ഗ്രന്ഥങ്ങളും സുപരിചിതമാണ്. ആവശ്യമുള്ള ഗ്രന്ഥങ്ങള്‍ എവിടെയാണെങ്കിലും അന്വേഷിച്ചു കണ്ടെത്തുന്നു.
കര്‍മ ശാസ്ത്രത്തിലെയും, അല്ലാത്തതുമായ തര്‍ക വിഷയങ്ങളില്‍ പ്രതിവിധി തേടി പല പണ്ഡിത പ്രമുഖരും ഉസ്താദിനെ സമീപിക്കാറുണ്ട്.

നമ്മുടെ നാടിന്റെ ഐശര്യമാണ് ബഹുമാനപ്പെട്ട ഖത്തീബ് ഉസ്താദ്. സരവരുടെയും ആദരവ് ഏറ്റു വാങ്ങുന്ന വിജ്ഞാനത്തിന്റെ നിറകുടമാണ് ബഹുമാനപ്പെട്ട ഉസ്താദ്. നമ്മുടെ നാടിന്റെ സമാധാനം, ഐശ്വര്യം എല്ലാം ആ മഹാന്‍ അവര്‍കളുടെ സാന്നിധ്യം തന്നെ.
നാഥാ, ഞങ്ങളുടെ ഖതീബ് ഉസ്താദ് അവര്‍കള്‍ക് ദീര്‍ഘായുസ്സും, ആഫിയത്തും, ആരോഗ്യവും നല്‍കേണമേ.......... (ആമിന്‍)
)

Posted By:

- See more at: http://www.melparamb.com/2012/12/blog-post_24.html#sthash.0TABarQV.BPu0XUk5.dpuf

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com