ചിത്താരി ഗ്രാമം ...ലേഖനം: ബഷീര്‍ ചിത്താരി

on Oct 28, 2014

ചിത്താരി ഞങ്ങള്‍ക്കെന്നും ഉള്‍പുളകം ഉണ്ടാക്കുന്ന ഒരു ഗ്രാമമാണ്, എന്‍റെ പ്രിയപ്പെട്ട ഗ്രാമം. കേരളത്തിലെ ഒരു ഗ്രാമത്തിന്‍റെ എല്ലാ നന്മകളും സൌന്ദര്യവും നിര്‍മലതയും ഗ്രാമീണ ജനതയുടെ നിഷ്കളങ്കതയും എല്ലാം ഇവിടെ ഒന്നായി ലയിച്ചിരിക്കുന്നു. എന്‍റെ നാട്ടുക്കാരായ ഗ്രാമീണ ജനതയുടെ പരസ്പര സ്നേഹവും സൌഹാര്‍ദ്ദവും സഹകരണവും വിശാലമായ കാഴ്ച്ചപാടുകളും മതേതരമുല്യങ്ങളില്‍ അധിഷ്ടിതമായ സ്വഭാവ വിശേഷണവും എല്ലാം ഈ നാടിന്‍റെ സംസ്കൃതിയെ സമ്പന്നമാക്കുന്ന വിശേഷണങ്ങള്‍ ആണ്.

പ്രകൃതി രമണീയമാണ് ചിത്താരി ഗ്രാമം. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടേക്ക് നിര്‍മലമായി ഒഴുകുന്ന മനോഹരമായ ചിത്താരി പുഴ നമ്മുടെ ഗ്രാമത്തിന്‍റെ വെള്ളി പാദസരം പോലെ ഒഴുകുന്ന കാഴ്ച അതിമനോഹരമാണ്.
എന്‍റെ ഓര്‍മ്മകള്‍ സ്വാഭാവികമായും കുട്ടിക്കാലത്തേക്ക് പിറകോട്ട് പറക്കുകയാണ്. ഞാന്‍ ആദ്യാക്ഷരം പഠിച്ച ഹിമായത്തുല്‍ ഇസ്ലാം യു.പി സ്കൂള്‍, അവിടെത്തെ എന്‍റെ ഗുരുനാഥന്‍മാര്‍ എല്ലാം ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ബാല്യകാല വികൃതികള്‍കിടയിലും സ്നേഹ സമ്പൂര്‍ണമായ പെരുമാറ്റവും ക്ഷമാപൂര്‍ണമായ സമീപനവും കൊണ്ട് കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെപ്പിച്ച് നടത്തിക്കുന്നതില്‍ അധ്യാപികാ അധ്യാപകന്മാര്‍ പ്രകടിപ്പിക്കുന്ന ധിക്ഷണാബോധം അപാരം തന്നെയായിരുന്നു.
നമ്മുടെ ഗ്രാമജനത പൊതുവേ ശാന്തസ്വഭാവക്കാരും പരസ്പര ബഹുമാനം പ്രകടിപ്പിക്കുന്നവരുമാണ്.
മറ്റു ദേശങ്ങളില്‍നിന്നും വരുന്നവരെ മാന്യമായ രീതിയില്‍ അഥിതികളായി സ്വീകരിക്കുകയും അവര്‍ക്ക് സഹായ സഹകരണങ്ങള്‍ ചെയിതു കൊടുക്കുന്നതില്‍ പരസ്പരം മത്സരിക്കുന്നവരായിരുന്നു നമ്മുടെ നാട്ടുക്കാര്‍.
ജാതി മത വ്യത്യാസം ഇല്ലാതെ സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുക എന്നത് ചിത്താരിക്കാരുടെ ഒരു പൈതൃക സ്വഭാവമാണ്.
ചിത്താരിയുടെ സാമുഹ്യ സാംസ്കാരിക കേന്ദ്രം തലഉയര്‍ത്തി നില്‍ക്കുന്നത്‌ തെക്കും വടക്കും മദ്ധ്യത്തിലുമായി നിലകൊള്ളുന്ന മുസ്ലീം ജമാഅത്തു പള്ളികളാണ്.

ഈ പ്രസ്ഥാനങ്ങളിലൂടെ പ്രഗല്‍ഭരായ പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും സേവന നേതൃതം ലഭിക്കാനുള്ള മഹാ ഭാഗ്യം നമ്മുടെ നാട്ടിനുണ്ടായി. ഇതില്‍ എടുത്തു പറയേണ്ട എന്‍റെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ചില പ്രഗല്‍ഭരാണ് മുന്‍ ഖാസി മര്‍ഹും പി.എ അബ്ദുള്ള മുസ്ലിയാര്‍ ,ചിത്താരി ഹംസ മുസ്ലിയാര്‍ ,മര്‍ഹും മാട്ടുമ്മല്‍ മുഹമ്മദ്‌ ഹാജി തുടങ്ങിയവര്‍ . മറ്റൊരു പ്രധാന ഗുരു വര്യനാണ് നാലരപതിറ്റാണ്ട്കാലം സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ അധ്യാപകനായി ദീനീ വിജ്ഞാനത്തിന്‍റെ പ്രകാശം ആയിര കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി വിശ്രമ ജീവിതം നയിക്കുന്ന ബഹു: സി.എച് മുഹമ്മദ്‌ മൌലവി. ഇതിനു പുറമേ ധാരാളം പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും സേവനങ്ങള്‍ ചിത്താരിക്ക് തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരിക്കുകയാണ്.
ചിത്താരി ഗ്രാമത്തിന്‍റെ പ്രൌഡ ഗംഭീരമായ വികസനത്തിന്‌ പ്രധാനപെട്ട പങ്കുവഹിച്ചത് നല്ലവരായ നമ്മുടെ നാട്ടിലെ പ്രവാസി സമൂഹമാണ്. നമ്മുടെ നാടിന്‍റെ സാമ്പത്തികവും സാമൂഹ്യവുമായ വളര്‍ച്ചക്ക് വിലമതിക്കുവാന്‍ പറ്റാത്ത സംഭാവനകളാണ് പ്രവാസി സമൂഹവും പ്രവാസി സംഘടനകളും ചെയിതു കൊണ്ടിരിക്കുന്നത്.

ഇവിടെ വിസ്മരിക്കാന്‍ പറ്റാത്ത മറ്റൊരു സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുകയാണ് ചാമുണ്ഡിക്കുന്നു ക്ഷേത്രം.
ചിത്താരിയുടെ പ്രകൃതി ശീതളഛയ നിറഞ്ഞതാണ്‌ അതിനു അനിയോജ്യമായ രാഷ്ട്രീയ അടിത്തറയാണ് ഇവിടെ ഉള്ളത്.
മുസ്ലീം ലീഗിന്‍റെ രാഷ്ട്രീയ ബാലപാഠങ്ങള്‍ പഠിച്ചു വളര്‍ന്നവരാണ് ഇവിടെത്തെ മഹാ ഭൂരിപക്ഷം ജനങ്ങളും. ഹരിത ഗ്രാമമായ ചിത്താരിയെ പച്ച പുതപ്പു അണിയിക്കുന്നതാണ് ഇവിടെ എങ്ങും പാറിപറക്കുന്ന മുസ്ലീം ലീഗിന്‍റെ പതാകകള്‍.ഒരു രാഷ്ട്രീയ കക്ഷിയുടെ പൂര്‍ണമായ ആധിപത്യം നമ്മുടെ ഗ്രാമത്തിന്‍റെ പുരോഗതിക്കു വളരെ അധികം സഹായിച്ചിട്ടുണ്ട് എന്ന കാര്യം ശത്രുക്കള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്.

സാമൂഹ്യ സേവനം ചിത്താരിക്കാരുടെ സിരകളില്‍ ഒഴുകുന്ന ഒരു സ്വഭാവ വിശേഷണമാണ്. അതുകൊണ്ട് തന്നെയാണ് സേവനത്തിന്‍റെ പുതിയ പുതിയ മേഘലകളിലേക്ക് കാലെടുത്തുവെച്ചുകൊണ്ട് ഒരു കൂട്ടം യുവാക്കള്‍ “ഒരുമ” എന്ന കൈത്തിരിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. സാധു സേവനമെന്ന പരിമിതമായ മേഘലയില്‍ ഒതുങ്ങാതെ വിശാലമായ പുതിയ സേവന മാര്‍ഗങ്ങള്‍ തേടിപിടിച്ചു കാരുണ്യ പ്രവര്‍ത്തനത്തിന് പുതിയ രൂപവും ഭാവവും നല്‍കുകയാണ് “ഒരുമ” ഇവിടെ ചെയ്യുന്നത്. അഭ്യസ്തവിദ്യരായ ആളുകള്‍ക്ക് തൊഴില്‍ നേടികൊടുക്കാനുള്ള പദ്ദതികള്‍, കുടുംബ കൌണ്‍സിലിംനഗ് ക്ലാസ്സുകള്‍,ഹജ്ജ് ക്ലാസുകള്‍,ആധാര്‍ കാര്‍ഡ്,ഗ്യാസ് കണക്ഷന്‍ എന്നിങ്ങനെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ “ഒരുമ” യുടെ സേവനത്തിന്‍റെ ചെറു വീഥികളാണ്. അതോടൊപ്പം തന്നെ മറ്റു കാരുണ്യ പ്രവര്‍ത്തനങ്ങളായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിശപ്പകറ്റാന്‍ റേഷന്‍ വിതരണവും,രോഗികളെ ചികിത്സാ പദ്ദതികള്‍,വിവാഹ സഹായങ്ങള്‍,ഭവന നിര്‍മാണ സഹായങ്ങള്‍ തുടങ്ങിവ എല്ലാം “ഒരുമ”യുടെ  സേവനത്തിന്‍റെ പ്രകാശ ഗോപുരങ്ങളാണ്. ഈ മഹനീയ കൂട്ടായിമയിക്ക് നേതൃത്തം നല്‍കാന്‍ പരിചയ സമ്പന്നരായ ആളുകള്‍ ഉണ്ട് എന്നത് “ഒരുമ”യുടെ പ്രവര്‍ത്തനത്തിന് മാറ്റ് കൂട്ടുന്ന കാര്യമാണ്.

ഇത് ഒരു ഗ്രാമ ജനതയുടെ വിജയ ഗാഥയാണ്. ചിത്താരി ഗ്രാമം ഇന്ന് എന്ത് കൊണ്ടും സമ്പല്‍സമൃദ്ധമാണ്, സാംസ്കാരിക കേന്ദ്രമാണ്.ഈ അനുഗ്രഹ വിശേഷണങ്ങള്‍ “ഒരുമ”യോടെ നമ്മുക്ക് കാത്തു സൂക്ഷിക്കാം .നമ്മുക്ക് ഇപ്പോള്‍ അവശതകള്‍ വളരെ ശുഷ്കമാണ്, നമ്മില്‍ കവിഞ്ഞുള്ള സേവന സഹായങ്ങള്‍ അയാല്‍ ഗ്രാമങ്ങളിലേക്ക് വ്യാപനം ചെയ്യുമ്പോള്‍ ചിത്താരിയുടെ കീര്‍ത്തി ഉയരങ്ങളില്‍നിന്നു ഉയരങ്ങളിലേക്ക് ഉയരുകയും സര്‍വ്വ ശക്തന്റെ അനുഗ്രഹങ്ങള്‍ കൂടുതല്‍ ചിത്താരിയില്‍ വര്‍ശിക്കുകതന്നെ ചെയ്യും ....
ബഷീര്‍ ചിത്താരി

കല്യാണ വീട്ടിൽ പടക്കം പൊട്ടിച്ച യുവാക്കളെ നാട്ടുകാര് പൂശി വിട്ടു

on Oct 27, 2014


ആധുനിക ജീവിതശൈലി കാന്‍സറിന് വഴിവക്കുന്നു: ഡോ. ഷയിസ്ഥ മെഹ്ത

on

ആധുനിക ജീവിതശൈലി കാന്‍സറിന് വഴിവക്കുന്നു: ഡോ. ഷയിസ്ഥ മെഹ്ത
  
റിയാദ്: മുന്‍പ് പകര്‍ച്ചവ്യാധികളായിരുന്നു പ്രധാന മരണകാരണമെങ്കില്‍ ഇപ്പോഴത് ജീവിത ശൈലിയുമായി ബന്ധപ്പെട്ട ഹൃദയാഘാതം, പക്ഷാഘാതം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളാണെന്ന് മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഗാസ്‌ട്രോഎേെന്റ്രാളോജി വിഭാഗം പ്രൊഫസറും കണ്‍സള്‍ട്ടന്റുമായ ഡോ. ഷയിസ്ഥ അഭിപ്രായപ്പെട്ടു. കായികാധ്വാനം ഇല്ലാത്തതും ഫാസ്റ്റ്ഫുഡിന്റെയും ശീതീകരിച്ചതും ടിന്നില്‍ അടച്ചതുമായ ഭക്ഷണങ്ങളുടെയും പെപ്‌സി കോള തുടങ്ങിയ ശീതളപാനിയങ്ങളുടെയും അമിതമായ ഉപയോഗവുമാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണമെന്നും അവര്‍ പറഞ്ഞു. ആര്‍.സി.എഫ് ഐ (റിലീഫ് ആന്‍ഡ്‌സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) റിയാദ് ചാപ്റ്റര്‍ ഒരുക്കിയ ഡിന്നര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഗള്‍ഫ് ആരോഗ്യമന്ത്രിമാരുടെ സംയുക്ത ഭരണനിര്‍വഹണ സമിതിയും കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും സംയുക്തമായി ജിസിസി രാജ്യങ്ങളില്‍ കാന്‍സര്‍ രോഗത്തിന്റെ് ഭാരം എന്ന വിഷയത്തില്‍ റിയാദില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ സമ്മേളനത്തില്‍ കാന്‍സര്‍ പ്രതിരോധിക്കുന്നതില്‍ ഭക്ഷണ ശൈലിയുടെയും വ്യായാമത്തിന്റെനയും പങ്ക്' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാനാണ് ഡോ. ഷയിസ്ഥ റിയാദിലെത്തിയത്.

പഴങ്ങളും പച്ചക്കറികളും ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക, ധാരാളമായി വെള്ളം കുടിക്കുക, ദിവസവും ചുരുങ്ങിയത് അര മണിക്കൂര്‍ വ്യായാമം ചെയ്യുക, പുകവലിയും മദ്യവും കോള ഉല്‍പന്നങ്ങളുടെ ഉപയോഗവും വെടിയുക എന്നിവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍. വ്യായാമത്തിന് സമയം കണ്ടെത്താന്‍ വിഷമിക്കുന്ന പ്രവാസികള്‍ക്ക് ഓഫീസിലേക്കും തിരിച്ചും നടക്കുക എന്ന രീതി സ്വീകരിച്ചാല്‍ ദിവസവും ആവശ്യമായ വ്യായാമം ലഭിക്കും.

ഇടവിട്ട ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കുന്നതും വര്‍ഷത്തില്‍ ഒരു മാസം തുടര്‍ച്ചയായി നോമ്പ് അനുഷ്ഠിക്കുന്നതും കാന്‍സര്‍ അടക്കമുള്ള ജീവിതശൈലി അസുഖങ്ങളുടെ ചികിത്സയിലും പ്രതിരോധത്തിലും വലിയ പങ്കു വഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ജീവിതത്തിന്റെ നല്ലൊരു സമയവും ഊര്‍ജവും ബുദ്ധിയും സമ്പത്തും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ സാമൂഹിക വിദ്യഭ്യാസ ഉന്നമനത്തിനു വേണ്ടി ചിലവഴിക്കണമെന്നും അവര്‍ പറഞ്ഞു.

സഹീര്‍ അബ്ബാസ് (കാനഡ) വിശിഷ്ട്ടാതിഥിയായിരുന്നു. ഡോ അബ്ദുസ്സലാം സ്വാഗതവും ജലീല്‍ മാട്ടൂല്‍ നന്ദിയും പറഞ്ഞു.

കാര്ഡ് ബ്ലോക്ക്‌ ആയി യുവതി ATM മിഷൻ തല്ലിപ്പോളിച്ചു

on Oct 22, 2014

Lady in Dongguan rips apart ATM after card is swallowed

atm-assault1.jpg
ATMs have taken a bit of a beating from angry patrons in recent times. This time it was an ATM in Dongguan that bit the dust as a woman was seen completely disabling the machine in order to retrieve her card, which had been swallowed.
The incident happened last week at a shopping mall in Shilong town, Dongguan prefecture-level city, and was captured by a surveillance video, according to NetEase.
The video reportedly shows the women repeatedly trying, and failing, to withdraw cash. The machine then failed to return her card, thus sparking her assault on the unsuspecting victim.
There is no report on whether she successfully retrieved the card, however Shilong police did reveal on Monday that the lady in question has been checked in to Dongguan psychiatric hospital to receive treatment for a mental illness.
atm-assault2.jpg
atm-assault3.jpg
atm-assault5.jpg
atm-assault4.jpg

മാട്ടിറച്ചിയില്‍ സ്റ്റിറോയ്ഡ് കുത്തിവച്ചു കശാപ്പ് !!! ഞെട്ടിക്കുന്ന വെളിപെടുത്തലുകള്‍

on Oct 20, 2014


മാട്ടിറച്ചിയില്‍ സ്റ്റിറോയ്ഡ് കുത്തിവച്ചു കശാപ്പ് !!! ഞെട്ടിക്കുന്ന വെളിപെടുത്തലുകള്‍

 ;
സ്വന്തം ലേഖകന്‍
കൊച്ചി : ഇറച്ചിയിലെ മായത്തിന്‍റെ ഞെട്ടിക്കുന്ന കഥ പുറത്തുവന്നത് ഈയിടെ. രക്തം കട്ടപിടിക്കാനുള്ള സ്റ്റിറോയ്ഡ് കുത്തിവച്ചു കാലികളെ കശാപ്പുചെയ്‌യുന്നതായാണു വിവരം. ഇലിയം ബോള്‍ഡേബാല്‍ ആണു കശാപ്പിനു രണ്ടുമണിക്കൂര്‍ മുന്‍പു പ്രയോഗിക്കുന്നത്. ഇതോടെ രക്തം കട്ടപിടിക്കും.
കശാപ്പുചെയ്‌യുന്പോഴുണ്ടാകുന്ന രക്തനഷ്ടം ഇല്ലാതായാല്‍ മാംസത്തിനു 30 അധികം തൂക്കമുണ്ടാകും. ഈയിടെ വയനാടു ജില്ലയില്‍ അറവുശാലയില്‍ നിന്നുള്ള മാംസം കഴിച്ചു ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായത് ഈ സ്റ്റിറോയ്ഡിന്‍റെ ഉപയോഗം മൂലമാണെന്ന് അധികൃതര്‍ കരുതുന്നു. ഈയിടെ കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ ഇലിയം ബോള്‍ഡേബാല്‍ പിടിചെ്ചടുത്തിരുന്നു.
വന്‍തോതില്‍ സ്റ്റിറോയ്ഡ് കള്ളക്കടത്തു നടത്തിയതു കശാപ്പുശാലകളില്‍ ഉപയോഗിക്കാനാണെന്ന വിവരത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നു സര്‍ക്കാര്‍ ആരോഗ്യവകുപ്പിനു നിര്‍ദേശം നല്‍കുകയും ചെയ്തു. പോത്ത് വരുന്ന വഴിആയിരം കോടി രൂപയിലേറെയാണു മാട്ടിറച്ചി വിപണിയില്‍ കേരളത്തില്‍ ഒരുവര്‍ഷം കൈമറിയുന്ന പണം.
ഭക്ഷ്യവസ്തുക്കളില്‍ ഏതെങ്കിലും ഘട്ടത്തില്‍ പേരിനെങ്കിലും പരിശോധന നടക്കുന്നുവെന്നാണു വയ്പ്. എന്നാല്‍, മാട്ടിറച്ചിയുടെ കാര്യത്തില്‍ ഒന്നും നടക്കുന്നിലെ്ലന്നത് ആശങ്കയോടെ കാണേണ്ട കാര്യമാണ്. ഇപ്പോള്‍ കേരളത്തിലേക്കു പ്രധാനമായും അറവുമാടുകളെത്തുന്നത് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നാണ്.
ആന്ധ്രയില്‍ നിന്നു തമിഴ്നാട്ടിലേക്ക് ഉരുവിനെ കടത്തുന്പോള്‍ പരിശോധനയുണ്ട്. ചെക്‌പോസ്റ്റില്‍ വെറ്ററിനറി സര്‍ജന്‍ വിശദപരിശോധന നടത്തണമെന്നാണു നിയമമെങ്കിലും ഒന്നിനു 100 രൂപവച്ചു നല്‍കിയാല്‍ പാസ് റെഡി. കേരളത്തിലേക്കു കടക്കുന്പോഴും പരിശോധനയുണ്ട്. പരിശോധിച്ച് ഉരുവിന്‍റെ കാതില്‍ കമ്മല്‍ അടിച്ചുവിടണമെന്നാണു ചട്ടം. അറവുമാടുകളെ കൈകാര്യം ചെയ്‌യുന്നതും അറുക്കുന്നതും വില്‍ക്കുന്നതും സംബന്ധിച്ചു വിശദമായ നിയമം കേരളത്തിലുണ്ട്.
എന്നാല്‍ ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇറച്ചിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഒരു സംവിധാനവുമില്ല. പലതരം വിരകളും മുഴകളും വൈറസുകളും ബാക്ടീരിയകളും അടങ്ങിയതാണ് ഒാരോ അറവുമാടിന്‍റെയും ശരീരം. ക്ഷയവും ബ്രൂസലേ്ലാസിസ് രോഗവുമുള്ള ഉരുക്കളില്‍ നിന്ന് അതു മനുഷ്യരിലേക്കു പകരാം. ക്യാന്‍സര്‍ ബാധയുള്ള മാടുകളെ വരെ അറുത്തു വില്‍ക്കുന്നുണ്ട്. കേരളത്തില്‍ എവിടെ വില്‍ക്കുന്ന മാംസം പരിശോധിച്ചാലും അതില്‍ ഇ​കോളി ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലായിരിക്കും.
എന്നിട്ടും നമുക്കു കാര്യമായ അപകടങ്ങളില്ലാത്തതിനു നന്ദി പറയേണ്ടതു നമ്മുടെ പാചകരീതിയോടാണ്. മുക്കാല്‍ മണിക്കൂറോളം വേവിക്കുന്നതും മഞ്ഞള്‍ ചേര്‍ക്കുന്നതും രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നു. മീന്‍: കീടനാശിനി മുതല്‍ ഫോര്‍മാലിന്‍ വരെവില്‍പനയ്ക്കു വച്ച മീന്‍ അഴുകാതിരിക്കാനും ഈച്ച വരാതിരിക്കാനും കീടനാശിനി സ്‌പ്രേ ചെയ്‌യുന്നതു വ്യാപകമാണ്. ഈച്ച, പാറ്റ തുടങ്ങിയവയെ കൊല്ലാന്‍ വീടുകളില്‍ ഉപയോഗിക്കുന്ന സ്‌പ്രേയാണു പലയിടത്തും ഉപയോഗിക്കുന്നത്.
ഈയിടെ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലും വൈക്കത്തും കീടനാശിനി തളിച്ചു മീന്‍ വില്‍ക്കുന്നതു നാട്ടുകാര്‍ പിടികൂടിയിരുന്നു. വീട്ടില്‍ ഉപയോഗിക്കുന്നതിനിടെ ദേഹത്തുവീണാല്‍ ഉടന്‍ സോപ്പ് ഉപയോഗിച്ചു പലവട്ടം കഴുകണമെന്നു മുന്നറിയിപ്പുള്ള കീടനാശിനിയാണ് ഇടയ്ക്കിടെ മീനില്‍ തളിച്ചുകൊണ്ടിരുന്നത്. തിരുവനന്തപുരം ജില്ലയിലെ ചില ഭാഗങ്ങളില്‍ വില്‍ക്കുന്ന മീനില്‍ അമോണിയയും ഫോര്‍മാലിനും ചേര്‍ക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പരാതി ലഭിച്ചതിനെ തുടര്‍ന്നു മത്തി, കൊഴിയാള, അയല, പനഞ്ചാള തുടങ്ങിയ മല്‍സ്യങ്ങള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മീനില്‍ ഫോര്‍മാലിന്‍റെ മണം സഹിക്കാന്‍ വയ്‌യാതെ പലവട്ടം തിരിച്ചുകൊടുത്തിട്ടുണ്ടെന്നു സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ജാഫര്‍ പാലോട്ട് പറയുന്നു.
ഉണക്കമീനിലും വിഷംസുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ പരീക്ഷണത്തിനായി ഈച്ചകളെ പിടിക്കാന്‍ മല്‍സ്യം ഉണക്കുന്ന മേഖലയില്‍ പോയ കഥയും ജാഫര്‍ പാലോട്ട് പങ്കുവയ്ക്കുന്നു. ആ പ്രദേശത്തെ ഈച്ചകളെല്ലാം കൂട്ടത്തോടെ അപ്രത്യക്ഷമായിരിക്കുന്നു. കാരണം അന്വേഷിച്ചപ്പോഴാണു മല്‍സ്യത്തൊഴിലാളികള്‍ ആ രഹസ്യം വെളിപ്പെടുത്തിയത്. ഈച്ച വരാതിരിക്കാന്‍ മല്‍സ്യം ഉണക്കുന്ന സ്ഥലത്ത് ആദ്യം കീടനാശിനി തളിക്കും. ആ കീടനാശിനിയില്‍ ഉണങ്ങിയ മീനാണു നമ്മള്‍ വറുത്തുകഴിക്കുന്നത്.മുട്ടക്കോഴിക്കു ഹോര്‍മോണ്‍മുട്ടക്കോഴിയില്‍ ഹോര്‍മോണ്‍ കുത്തിവച്ചു വന്‍തോതില്‍ മുട്ട ഉല്‍പാദനം നടത്തുന്നതു തമിഴ്നാട്ടിലെയും മറ്റും ഫാമുകളില്‍ പതിവാണ്. 365 ദിവസം കൊണ്ടു 303നും 310നും ഇടയില്‍ മുട്ട എന്നാണ് ഇവരുടെ കണക്ക്. കൃത്യം ഒരുവര്‍ഷം കഴിഞ്ഞാല്‍ ഇതിനെ ബ്രോയിലര്‍ ഫാമിലേക്കു മാറ്റി ഇറച്ചിക്കോഴിയാക്കി വില്‍ക്കുന്നു.
ഇത്തരം കോഴികള്‍ ഓവറി ട്യൂമര്‍ വന്നു ചാകുന്നതു പതിവാണ് ഇവിടങ്ങളില്‍. ഇറച്ചിക്കോഴി വേണോ മുട്ടക്കോഴി വേണോ എന്നു ചിക്കന്‍ സ്റ്റാളുകളില്‍ നിന്നുതന്നെ ഉപഭോക്താക്കളോടു ചോദിക്കാറുണ്ട്. അപകടകാരിയായി ബ്രോസ്റ്റ്കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇഷ്ടവിഭവമായി ബ്രോസ്റ്റ് ചിക്കന്‍ മാറിയിരിക്കുന്നു. ബ്രോസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യമായ പൗഡര്‍ ഇപ്പോള്‍ വിപണിയില്‍ പരക്കെയുണ്ട്. ഈ പൗഡറിന്‍റെ സാംപിള്‍ കോഴിക്കോട് അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ എംഎസ്ജി (മോണോ സോഡിയം ഗ്ലൂക്കോമേറ്റ്) സാന്നിധ്യം കണ്ടെത്തിയിരുന്നു. എംഎസ്ജി അടങ്ങിയ ഭക്ഷണം ഗര്‍ഭിണികളും കുട്ടികളും കഴിക്കാന്‍ പാടില്ല.
തലചേ്ചാറിലെ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് എംഎസ്ജി. നിയമം കര്‍ശനം; പക്ഷേ...ഭക്ഷ്യവസ്തുക്കളില്‍ മനുഷ്യജീവനു ഹാനികരമാകുന്ന മായം കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കു ജീവപര്യന്തം തടവുശിക്ഷ നല്‍കാന്‍ വ്യവസ്ഥയുള്ള ഭക്ഷ്യസുരക്ഷാ നിയമം (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ടും അനുബന്ധ ചട്ടങ്ങളും) സംസ്ഥാനത്തു നിലവില്‍ വന്നിട്ടു വര്‍ഷം ഒന്നാകാറായി. കുറ്റത്തിന്‍റെ കാഠിന്യം അനുസരിച്ചു 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം.
ഇത്തരം കേസുകള്‍ കൈകാര്യം ചെയ്‌യാന്‍ സംസ്ഥാനത്തു ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേറ്റിങ് ഓഫിസറെയും അപ്പീല്‍ കേള്‍ക്കാന്‍ ജില്ലാ ജഡ്ജിയുടെ പദവിയില്‍ ഫുഡ് സേഫ്റ്റി അപ്ലറ്റ് ട്രൈബ്യൂണലിനെയും നിയമിക്കുമെന്നും ഭക്ഷ്യ വ്യാപാരികള്‍ക്കും ഭക്ഷ്യ ഉല്‍പാദകര്‍ക്കും വിതരണക്കാര്‍ക്കും നിര്‍ബന്ധിത റജിസ്‌ട്രേഷനും ലൈസന്‍സും ഏര്‍പ്പെടുത്തുമെന്നുമൊക്കെയായിരുന്നു പ്രഖ്യാപനങ്ങള്‍. അഡ്ജുഡിക്കേറ്റിങ് ഓഫിസറുടെ അധികാരം ആര്‍ഡിഒയ്ക്ക് നല്‍കണോ എഡിഎമ്മിനു നല്‍കണോ എന്ന തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
ട്രൈബ്യൂണലാണെങ്കില്‍ ഒന്നുമായിട്ടില്ല. വ്യാപാരികള്‍ക്കു ലൈസന്‍സ് നല്‍കണമെങ്കിലും അവരെ സംബന്ധിച്ച കണക്കുകളോ വിവരങ്ങളോ ഒന്നുമില്ല. ലൈസന്‍സ് എടുക്കാന്‍ 2000 രൂപ ഫീസ് നിശ്ചയിച്ചതിനെ വ്യാപാരികള്‍ എതിര്‍ത്തിരിക്കുകയാണ്. ഇത് അടയ്ക്കാന്‍ സാവകാശം നല്‍കാമെന്നും തല്‍ക്കാലം നൂറുരൂപ അടച്ചു റജിസ്‌ട്രേഷന്‍ എടുക്കാനും കഴിഞ്ഞദിവസം മന്ത്രിതലത്തില്‍ വിളിച്ച യോഗത്തില്‍ ധാരണയായിട്ടുണ്ട്. നിയമത്തിന്‍റെ ഭാഗമായി ചെക്‌പോസ്റ്റുകളില്‍ പഴവര്‍ഗങ്ങളിലെ മായം പരിശോധിക്കുമെന്നും പാലിലെ മായം പരിശോധിക്കുന്നതിനുള്ള മൊബൈല്‍ ലാബ് ചെക്‌പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.മായം കണ്ടെത്തിയിട്ടും കേസില്ല; നടപടിയില്ലരണ്ടുവര്‍ഷ കാലയളവില്‍ എറണാകുളം റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്കു ലഭിച്ച ഭക്ഷ്യസാംപിളുകള്‍ 9037 ആണ്. ഇതില്‍ 303 സാംപിളുകളില്‍ മാരകമായ തോതില്‍ മായം കണ്ടെത്തിയതായി റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറി പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഒാഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മായം കണ്ടെത്തിയ സാംപിളുകളില്‍ 131 എണ്ണം പ്രിവന്‍ഷന്‍ ഒാഫ് ഫുഡ് അഡല്‍ട്രേഷന്‍ ആക്ട് പ്രകാരം പരിശോധനയ്ക്കു നല്‍കിയവയാണ്. 172 സാംപിളുകള്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരവും.
ഇത്രയും സാംപിളുകളില്‍ മായം കണ്ടെത്തിയിട്ടും ഒരു കേസുപോലും റജിസ്റ്റര്‍ ചെയ്തിട്ടിലെ്ലന്നതാണു പുതിയ നിയമത്തിന്‍റെ ഗുണം. മലപ്പുറത്തു നിന്നു ഫെബ്രുവരി 23നു വാങ്ങിയ പാക്കറ്റ് തൈരില്‍ യഥാര്‍ഥ തൈരിനു വേണ്ട ഘടകങ്ങളിലെ്ലന്നു സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
പേരോ ലേബലോ ഒന്നുമില്ലാതെ വെറും കവറില്‍ കെട്ടിയാണു തൈരു ലഭിച്ചത്. ഈ സാംപിളില്‍ പാല്‍ കൊഴുപ്പ് 0.5 മാത്രമായിരുന്നു. വഴുതനങ്ങയിലും കാബേജിലും ഓര്‍ഗാനോക്ലോറോ എന്ന കീടനാശിനിയുടെ അവശിഷ്ടങ്ങളും ലാബ് പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യവസ്തുക്കളുടെ സാംപിളുകളില്‍ 270 എണ്ണത്തില്‍ മായം കണ്ടെത്തിയിട്ടുണ്ടെന്നു വിവരാവകാശനിയമ പ്രകാരം കൊടുത്ത അപേക്ഷയുടെ മറുപടിയില്‍ വ്യക്തമാകുന്നു. ഓര്‍ക്കുക ​ പരിശോധനയ്ക്കു ശേഖരിക്കുന്ന സാംപിളുകളുടെ എണ്ണം വളരെ കുറവാണ്. ഇത്രയും സാംപിളുകളില്‍ മായം കണ്ടെത്തിയിട്ടും എന്തു നടപടിയെടുത്തു എന്നുമാത്രം ചോദിക്കരുത്; ഒന്നും ചെയ്തിട്ടില്ല.
ഉഴുന്നുപരിപ്പില്‍ മുഖത്തിടുന്ന പൗഡര്‍കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ കഴിഞ്ഞ രണ്ടുവര്‍ഷം നടന്ന പരിശോധനകളുടെ ഫലം വിവരാവകാശ നിയമപ്രകാരം ശേഖരിച്ചതിലെ വിശദാംശങ്ങള്‍ ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ഉഴുന്നിനു തിളക്കം കിട്ടാന്‍ മുഖത്തിടുന്ന ടാല്‍ക്കം പൗഡര്‍, ബിരിയാണി ആകര്‍ഷകമാക്കാന്‍ കൃത്രിമനിറം, പത്രത്തിന്‍റെ പേജുകള്‍ ചേര്‍ത്തു ബേക്ക് ചെയ്ത കേക്ക്, പുതിനച്ചമ്മന്തിക്കു പച്ചകൂട്ടാന്‍ കൃത്രിമ നിറം, കൃത്രിമമധുരം ചേര്‍ത്തതും ഫാറ്റ് കുറഞ്ഞതുമായ ഐസ്ക്രീമുകള്‍, ചെറുതേനില്‍ കൃത്രിമനിറവും കൃത്രിമമധുരമായ സുക്രോസും അരിയിലും ബംഗാള്‍ പരിപ്പിലും യൂറിക് ആസിഡ്, എള്ളെണ്ണയില്‍ തവിടെണ്ണ, ഗുണനിലവാരമില്ലാത്ത കൃത്രിമ നെയ്‌യ്, മായം ചേര്‍ത്ത വെളിചെ്ചണ്ണ തുടങ്ങിയവയാണു പട്ടികയിലുള്ളത്.
പലയിടങ്ങളില്‍ നിന്നു പല സമയത്തായി ശേഖരിച്ച സാംപിളുകളില്‍ ഒരേ തരത്തിലുള്ള മായം കണ്ടെത്തിയത് ഇതിനു പിന്നില്‍ വന്‍ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ തെളിവാണ്. ചിക്കന്‍ ​ വെജിറ്റബിള്‍ ബിരിയാണി, ചിക്കന്‍ കബാബ്, ചായപ്പൊടി, നേന്ത്രക്കായ ​ ചക്ക ​ കപ്പ ​ ഉരുളക്കിഴങ്ങ് ചിപ്സുകള്‍, വീല്‍ മിഠായി, ചെറുപയര്‍ പരിപ്പ്, തന്തൂരി ചിക്കന്‍, റാഗി, ഹെല്‍ത്ത്മിക്സ് ധാന്യപ്പൊടി, തുവരപ്പരിപ്പ്, പച്ചമുളക് ​ തക്കാളി സോസുകള്‍, അച്ചാറുകള്‍, റാഗി, കപ്പ ചിപ്സ്, ബീഫ് ചില്ലി, ബീഫ് ഫ്രൈ, ചിക്കന്‍ മസാല, ബ്രോസ്റ്റ് പൗഡര്‍, കടലപ്പൊടി, മുത്താറി തുടങ്ങിയവയുടെ സാംപിളുകളില്‍ കൃത്രിമനിറങ്ങള്‍ കണ്ടെത്തി.
തൂക്കം കൂട്ടാനും മായം ചേര്‍ക്കുന്നുണ്ടെന്നാണു പരിശോധനയില്‍ തെളിഞ്ഞത്. മഞ്ഞപ്പൊടി, ചോളപ്പൊടി, അരിപ്പൊടി, ഗോതന്പുപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയില്‍ മണലും കുരുമുളകു പൊടിയില്‍ അരിപ്പൊടിയും കപ്പപ്പൊടിയും കണ്ടെത്തി.
പഴുതുകള്‍ ഒട്ടേറെപല ബ്രാന്‍ഡുകളുടെയും തൈരിന്‍റെ പാക്കറ്റില്‍ തൈര് എന്നു കാണാറില്ല. അങ്ങനെ എഴുതിയാല്‍ നിയമപ്രകാരം ഒട്ടേറെ ഗുണമേന്മാ നിബന്ധനകള്‍ പാലിക്കേണ്ടിവരും. അതൊഴിവാക്കാന്‍ കട്ടിമോര് എന്നാണു ചിലരൊക്കെ കവറിനു പുറത്തെഴുതുന്നത്. കട്ടിമോര് എന്ന വാക്കു നിയമത്തില്‍ എവിടെയുമില്ലാത്തതിനാല്‍ മായം ചേര്‍ത്താലും നടപടിയില്‍ നിന്നു രക്ഷപ്പെടാം.
- See more at: http://www.dailyindianherald.com/home/details/qIJT5jUh/10#sthash.up8eWpHV.pX0vZTNY.dpuf

മലയാളികള്‍ കഴിക്കുന്നത് മാരകവിഷങ്ങള്‍

on

മലയാളികള്‍ കഴിക്കുന്നത് മാരകവിഷങ്ങള്‍

മലയാളികള്‍ കഴിക്കുന്നത് മാരകവിഷങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വിറ്റഴിക്കപ്പെടുന്ന പച്ചക്കറി, പഴങ്ങള്‍, മസാലപ്പൊടികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ തുടങ്ങി ഭൂരിപക്ഷം ഭക്ഷ്യവസ്തുക്കളിലും മാരകമായ വിഷങ്ങള്‍ അടങ്ങിയിട്ടുള്ളതായി പരിശോധനയില്‍ തെളിഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.
2014 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌, കാസര്‍ഗോഡ്‌ എന്നീ നഗരങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റ്‌, ഹൈപ്പര്‍ മാര്‍ക്കറ്റ്‌, ചെറിയ കടകള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് വിഷാംശം കണ്ടെത്തിയത്.
പാക്കറ്റില്‍ ലഭിക്കുന്ന ഇരുപത്തിനാലിനം സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ 110 സാമ്പിള്‍ പരിശോധിച്ചതില്‍ 13 എണ്ണത്തില്‍ വിഷാംശം കണ്ടെത്തി. മുളകുപൊടി, കാശ്മീരി മുളകുപൊടി, വറ്റല്‍ മുളക്, തൈര് മുളക്, ജീരകം, ഏലക്ക എന്നിവയിലാണ് വിഷാംശം കൂടുതല്‍. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ് അഥോറിറ്റി ഒഫ് ഇന്ത്യ നിഷ്കര്‍ഷിച്ചിരിക്കുന്ന പരിധിയിലും രണ്ടും മൂന്നും മടങ്ങ് അധികം വിഷാംശം അടങ്ങിയിരിക്കുന്നത്.
മുളകുപൊടിയില്‍ നിന്ന് കണ്ടെത്തിയ വിഷങ്ങള്‍ ഇവയാണ്- ക്ളോര്‍പൈറിഫോസ്, പ്രൊഫെനോഫോസ്, എത്തയോന്‍. കശ്മീരി മുളകുപൊടിയില്‍ നിന്ന് കണ്ടെത്തിയത്‌- സൈപെര്‍മെത്രിന്‍, എത്തയോന്‍. വറ്റല്‍ മുളകില്‍ ഡൈമെത്തോയേറ്റ്, എത്തയോന്‍ എന്നിവയും തൈര് മുളകില്‍ എത്തയോണ്‍, പ്രൊഫെനോഫോസ്, ജീരകത്തില്‍ ക്ളോര്‍പൈറിഫോസ്, ഏലക്കയില്‍ ബൈഫെന്‍ത്രീന്‍, സൈപെര്‍മെത്രിന്‍, എത്തയോണ്‍, ഫെന്‍വാലറേറ്റ്, ലാംബ്ഡാ, സൈഹാലോത്രിന്‍, ഫൊസലോണ്‍, ക്യൂനാല്‍ഫോസ്, അയമോദകത്തില്‍ മിഥെയിന്‍ പാരതയോണ്‍ എന്നീ കീടനാശിനികളും കണ്ടെത്തി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച പച്ചക്കറി സാമ്പിളുകളിലും വിഷാംശം കണ്ടെത്തി.കോളിഫ്ലവറിലാണ് ഏറ്റവും കൂടുതല്‍ വിഷാംശം. തിരുവനന്തപുരം നഗരത്തിലെ മൂന്നു ജൈവ പച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളുടെ 11 സാംപ്ള്‍ പരിശോധിച്ചതില്‍ നാലെണ്ണത്തില്‍ കീടനാശിനികളുടെ അളവു കൂടിയതോതിലാണെന്നും കണ്ടെത്തി. വിവിധ നഗരങ്ങളില്‍ നിന്ന് ശേഖരിച്ച ഉണക്കമുന്തിരി സാമ്പിളുകളിലും കൂടിയ അളവില്‍ വിഷാംശം ഉള്ളതായി തെളിഞ്ഞു.
ബൈഫെന്‍ത്രീന്‍, സൈപെര്‍മെത്രിന്‍, എത്തയോണ്‍ എന്നിവയുടെ ഉപയോഗം ത്വക്ക് രോഗം, തലവേദന, ശ്വാസതടസം, പേശിവലിയല്‍, കണ്ണിലെരിച്ചല്‍, ശര്‍ദ്ദില്‍, കാഴ്ച നഷ്ടം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും, ഇവയുടെ തുടര്‍ച്ചയായ ഉപയോഗം മരണത്തിനുവരെ കാരണമാകാം.

കാഞ്ഞങ്ങാട്ടെ കഞ്ചാവ് ബസാര്‍

on

കാഞ്ഞങ്ങാട്. കാഞ്ഞങ്ങാടു നഗരത്തില്‍ നിന്നു റയില്‍വേ സ്റ്റേഷനിലേക്കുള്ള എളുപ്പവഴിയില്‍ കഞ്ചാവു മാഫിയ കളം പിടിക്കുന്നു. മദ്യപരെ കൊണ്ടുള്ള ശല്യമൊടുങ്ങിയപ്പോഴാണ് ഇവിടെ കഞ്ചാവു തീര്‍ക്കുന്ന പൊല്ലാപ്പുകള്‍. വഴിയാത്രക്കാരിലും വ്യാപാരികളിലും ഇവര്‍ സൃഷ്ടിക്കുന്ന ഭീതി ചെറുതല്ല. ഫോട്ടോസ്റ്റാറ്റ് കടയിലെത്തിയ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിലേക്കു വരെ കാര്യങ്ങളെത്തിയിട്ടും ഫലപ്രദമായ നടപടിയില്ലെന്ന പരിഭവത്തിലാണ് ഇവിടെ വ്യാപാരികള്‍.

മല്‍സ്യമാര്‍ക്കറ്റിന്റെ സാമീപ്യവും പിന്നാമ്പുറത്തെ ഇനിയും തുറക്കാത്ത കട വരാന്തകളുമെല്ലാം കഞ്ചാവു വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും സൌകര്യമാവുന്നു. നയാബസാര്‍ എന്ന നല്ല പേരു മാറി കഞ്ചാവ് ബസാര്‍ എന്ന നാണക്കേടിലേക്കു മാറും മുന്‍പു നടപടി വേണമെന്നാണു വ്യാപാരികളുടെ ആവശ്യം. പൊലീസ് ഇടപെടലുകള്‍ ശക്തമാക്കുന്നുണ്ടെങ്കിലും അവരില്‍ പെട്ട ചിലര്‍ തന്നെയാണു കഞ്ചാവു മാഫിയയ്ക്കു സൌകര്യം ചെയ്തു കൊടുക്കുന്നതെന്ന ആരോപണം ശക്തമാണ്. നയാബസാറില്‍ മെട്രോ മനോരമ നടത്തിയ അന്വേഷണത്തില്‍ നിന്ന്.

വെള്ളിക്കോത്തെ പയ്യന്‍സ്  
ഇളംപ്രായത്തിലെ പല ക്രിമിനല്‍ കേസുകളിലും പെട്ടിട്ടുള്ള വെള്ളിക്കോത്തു സ്വദേശിയായ ഒരു യുവാവാണ് ഇവിടെ കഞ്ചാവു വില്‍പ്പനയ്്ക്കു ചുക്കാന്‍ പിടിക്കുന്നത്. ഇതിനു സഹായിക്കുന്നതാവട്ടെ, ചില വഴിയോര കച്ചവടക്കാരും. നയാബസാറിലേക്കുള്ള വഴി തുടങ്ങുന്നിടത്തു തന്നെ ഇവരുടെ ആളുകള്‍ ചുറ്റിപ്പറ്റി നില്‍പ്പുണ്ടാവും. റയില്‍വേ
സ്റ്റേഷന്റെയും ബസ് സ്റ്റാന്‍ഡിന്റെയും സാമീപ്യം മുതലാക്കിയാണ് ഇടപാടുകള്‍. രാവിലെ 11നുള്ളില്‍ കാഞ്ഞങ്ങാട് കടന്നുപോകുന്ന ട്രെയിനിലോ, കാസര്‍കോട് ഭാഗത്തു നിന്നെത്തുന്ന ബസിലോ ഇവരുടെ ഏജന്റുമാരുണ്ടാവും. രാവിലെ 11 മുതല്‍ തുടങ്ങുന്ന കഞ്ചാവു വിപണി വൈകിട്ടു മൂന്നരയോടെ സജീവമാകും.

ആദ്യം സൌജന്യം, പിന്നെ പറയുന്ന വില  
സമീപ പ്രദേശങ്ങളില്‍ നിന്നു പോലും പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കാനെത്തുന്നുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണ്. കടകള്‍ക്കിടയിലെ ഇടുങ്ങിയ വഴിയില്‍ നിന്നു കഞ്ചാവു വാങ്ങാനും ഉപയോഗിക്കാനും മടി കാണിക്കാത്ത (അതും സ്കൂള്‍ യൂണിഫോമിലെത്തി) സ്കൂള്‍ കുട്ടികളും ഉണ്ടെന്നതാണ് കഷ്ടം. കഞ്ചാവിന് അടിമകളായവര്‍ ഓരോ തവണ വരുമ്പോഴും പുതിയ കൂട്ടുകാരെയും കൊണ്ടുവരുമത്രെ. ആദ്യമായി എത്തുന്നവര്‍ക്കു ബീഡി തുണ്ടില്‍ കഞ്ചാവു വച്ചു നല്‍കും. ഇതിനു പണം നല്‍കേണ്ടതില്ല. വലിച്ചിഷ്ടമായാല്‍, പിന്നെ പറയുന്നതാണു വില. പായ്ക്കറ്റിനു 150 രൂപയില്‍ തുടങ്ങും.

ബ്ളേഡു കാട്ടി ഭീഷണി  
ജീവിതമാര്‍ഗം തേടി ഇവിടെ വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നവരുടെ കാര്യമാണ് കഷ്ടം. കഞ്ചാവ് ഉപയോഗം കയ്യോടെ പിടികൂടിയതുള്‍പ്പെടെ പല സംഭവങ്ങള്‍ ഇവിടെയുണ്ടായി. പ്രതികരിച്ചാല്‍ ഭീഷണിയും അക്രമവും പിന്നാലെ എത്തും. കൈവിരലുകള്‍ക്കിടയില്‍ ബ്ളേഡു കാട്ടിയുള്ള ഭീഷണിയാണ് ഇവരുടെ സ്ഥിരം കലാപരിപാടി. ആസിഡ് ഒഴിക്കുമെന്ന വെല്ലുവിളികളും സജീവം. എതിര്‍പ്പുണ്ടായാല്‍, പുറമെനിന്ന് ആളെ വിളിച്ചുകൂട്ടി കട ആക്രമിക്കാനുള്ള സന്നാഹവും ഇവര്‍ക്കുണ്ട്. യുവാക്കളാണ് ഇതിലേറെയും. പൊലീസിന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ടും കാര്യമില്ലെന്നാണ് അനുഭവം. 18 പായ്ക്കറ്റ് കഞ്ചാവുമായി ഒരാളെ വ്യാപാരികള്‍ പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഒരു കിലോ തികച്ചില്ലെന്ന കാരണത്താല്‍ ഒഴിവാക്കി വിടുകയായിരുന്നത്രെ. ഏറിവന്നാല്‍ ഒരു പെറ്റിക്കേസടിക്കും. ഫലമോ, കേസില്ലാതെ തിരിച്ചെത്തിയ പാടെ, വ്യാപാരികളെ ഭീഷണി.

ഇനിയാര് ?  
ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ നയാബസാറിലെത്തിയ പെണ്‍കുട്ടിക്കു നേരെയുള്ള അക്രമമായിരുന്നു നയാബസാറില്‍ ഒടുവിലത്തേത്. കഞ്ചാവടിച്ചു നിന്ന ഒരാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ കൂടി ഉപദ്രവിക്കുകയായിരുന്നു. മറ്റൊരു കടയിലേക്ക് ഓടിക്കയറിയതു കൊണ്ട് കൂടുതല്‍ അപകടം ഒഴിവായി. പൊലീസെത്തിയെങ്കിലും കേസുണ്ടായില്ല. ഇവിടെ ഒരു കടയിലെ സെയില്‍സ്ഗേളിനു നേരെയും അടുത്തിടെ കയ്യേറ്റശ്രമം നടന്നു.

സമീപത്തുണ്ടായിരുന്ന ബാര്‍ പൂട്ടിയ ശേഷമാണ് പ്രശ്നങ്ങള്‍ ഇത്ര സങ്കീര്‍ണമായത്. മദ്യപരായിരുന്നെങ്കില്‍ ഒരറ്റത്തു കിടന്നുറങ്ങിപ്പോയേനെ, ഇതിപ്പോള്‍ വഴിയെ പോകുന്നവരുടെ തലയില്‍ കയറുകയാണെന്ന് ഒരു കടയുടമയുടെ പ്രതികരണം. റയില്‍വേ സ്റ്റേഷനിലേക്കും കോഫി ഹൌസിലേക്കും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ പോകുന്ന വഴിയാണിത്. സ്ത്രീകളും കോളജ് വിദ്യാര്‍ഥിനികളും അടക്കം പ്രതിദിനം ആയിരക്കണക്കിനു പേര്‍ കടന്നുപോകുന്ന വഴിയില്‍ അരങ്ങുതകര്‍ക്കുന്ന കഞ്ചാവു മാഫിയയെ പിടിച്ചുകെട്ടാതെ രക്ഷയില്ല.

കൊട്ടിക്കയറാന്‍ വനിതകള്‍ ഇറാനിലേക്ക്

on

ഇറാനില്‍ നടക്കുന്ന വനിതാസംഗമത്തില്‍ ശിങ്കാരിമേളം അവതരിപ്പിക്കുന്ന തൃക്കരിപ്പൂര്‍ ഫോക്ലാന്‍ഡിലെ കലാകാരികള്‍ പരിശീലനത്തില്‍.
തൃക്കരിപ്പൂര്‍. ശിങ്കാരിമേളത്തില്‍ സൌന്ദര്യം തീര്‍ത്തു കൊട്ടിക്കയറാന്‍ തൃക്കരിപ്പൂരില്‍നിന്നു വനിതകളുടെ പത്തംഗ സംഘം ഇറാനിലേക്ക്. കള്‍ച്ചറല്‍ നെറ്റ്വര്‍ക്കി (ഐസിസിഎന്‍)ന്റെ നേതൃത്വത്തില്‍ ഇറാനിലെ ഇസഫ്ഗാന്‍ പട്ടണത്തില്‍ എട്ടുമുതല്‍ 12 വരെ നടക്കുന്ന വനിതാ സംഗമത്തിലും പൈതൃകോല്‍സവത്തിലും കേരളീയ വനിതകള്‍ ചെണ്ടമേളം അവതരിപ്പിക്കും. തൃക്കരിപ്പൂര്‍ ഫോക്ലാന്‍ഡ് നയിക്കുന്ന സംഘം ഇറാനിലേക്കു പുറപ്പെട്ടു.

സാരഞ്ജിനി ജയരാജന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ അനീഷ, വിജീഷ, നേത്ര, അമൃത, ധന്യ, ഷൈലജ, സൂര്യാചന്ദ്രന്‍, രജിതാ രാജന്‍, സുനിതാ സുരേഷ് എന്നിവരാണു ശിങ്കാരിയില്‍ മേളപ്പെരുക്കം ഒരുക്കുന്നത്. പ്രേമരാജന്‍ ചെറുവത്തൂര്‍, സുധി പയ്യന്നൂര്‍ എന്നിവരുടെ ശിക്ഷണത്തില്‍ കൊട്ടിത്തെളിഞ്ഞ ഇൌ സംഘം ഛത്തീസ്ഗഡ്, മുംബൈ, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ കേന്ദ്രങ്ങളില്‍ നേരത്തേ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ശിങ്കാരിമേളത്തിനൊപ്പം നാടന്‍പാട്ടുകളും സംഘം അവതരിപ്പിക്കും. ഇതോടനുബന്ധിച്ചു നടക്കുന്ന സെമിനാറില്‍ ഫോക്ലാന്‍ഡ് ചെയര്‍മാന്‍ ഡോ. വി. ജയരാജന്‍, 'സ്ത്രീകള്‍ ജീവിതവൃത്തി കണ്ടെത്തുന്നത് എങ്ങനെ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്.

അര്ബുദം കാസർകോട്ട് മരിച്ചത് 371 പേർ

on


സ്തനാര്‍ബുദ ചികിത്സയില്‍ പ്രതീക്ഷയായി പുതിയ കണ്ടുപിടിത്തം

on

കോഴിക്കോട്: കാസര്‍കോട്ടുകാരിയായ യുവഗവേഷകയുടെ കണ്ടുപിടിത്തം സ്തനാര്‍ബുദ ചികിത്സയില്‍ പ്രതീക്ഷയാവുന്നു. ഇംഗ്ലണ്ടിലെ കേംബ്രിജ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷകയായ നാഗരത്‌ന എസ്. ഹെഗ്‌ഡെ ആണ് സ്തനാര്‍ബുദത്തിന് കാരണമായ ഫോക്‌സ് എം വണ്‍ എന്ന പ്രോട്ടീനിനെ തടയാന്‍ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തിയത്.

മണ്ണില്‍ കാണപ്പെടുന്ന സ്‌ട്രെപ്‌റ്റോമൈസസ് ബാക്ടീരിയയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത തിയോസ്‌ട്രെപ്‌ടോണ്‍ തന്മാത്രയ്ക്ക് ഫോക്‌സ്എം വണ്ണിനെ തടയാന്‍ ശേഷിയുണ്ടെന്ന കണ്ടുപിടിത്തം അര്‍ബുദ ചികിത്സയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. ഇതേ ഘടനയുള്ള തന്മാത്രകളെ ലബോറട്ടറികളില്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ സ്തനാര്‍ബുദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയും. ഈ വഴിക്കുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മൃഗചികിത്സയ്ക്ക് തിയോസ്‌ട്രെപ്‌ടോണ്‍ ഉപയോഗിക്കാറുണ്ടെങ്കിലും മനുഷ്യരില്‍ ഇത് മരുന്നായി ഉപയോഗിച്ചിട്ടില്ലെന്ന് നാഗരത്‌ന പറഞ്ഞു.

കേംബ്രിജ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫ. ശങ്കര്‍ ബാലസുബ്രഹ്മണ്യത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു നാഗരത്‌നയുടെ ഗവേഷണം. അര്‍ബുദം സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന സ്ഥാപനമാണിത്. നാല് വര്‍ഷത്തെ പഠനത്തിനൊടുവിലാണ് ഫലം പ്രസിദ്ധീകരിക്കാനായത്. തന്റെ കണ്ടെത്തലിന് പേറ്റന്‍റിന് അപേക്ഷിച്ചിരിക്കുകയാണെന്നും ഈ മേഖലയില്‍ തുടര്‍ന്നും പഠനങ്ങള്‍ നടത്താന്‍ താത്പര്യമുണ്ടെന്നും നാഗരത്‌ന പറഞ്ഞു. ആഗസ്ത് 21-ന്റെ 'നേച്ചര്‍ കെമിസ്ട്രി ' ജേണലിലാണ് നാഗരത്‌നയുടെ പഠനം പ്രസിദ്ധീകരിച്ചത്.

കര്‍ണാടകത്തിലെ കാര്‍വാര്‍ സ്വദേശിയായ നാഗരത്‌ന വിവാഹത്തോടെയാണ് കാസര്‍കോട്ട് എത്തിയത്. കാസര്‍കോട് പെരിയ ആലക്കോട് വിഷ്ണുനാരായണാലയത്തിലെ ജ്യോതിഷ പണ്ഡിതന്‍ വിഷ്ണു ഹെബ്ബാറിന്റെ ഭാര്യയാണ്. കര്‍ണാടക സര്‍വകലാശാലയില്‍ നിന്ന് ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ നാഗരത്‌ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ്സില്‍ തൈറോയ്ഡ് മരുന്നുകളെക്കുറിച്ച് പഠനം നടത്തിയ ശേഷമാണ് കേംബ്രിജില്‍ പ്രവേശനം നേടിയത്. കേംബ്രിജ് കോമണ്‍വെല്‍ത്ത് ട്രസ്റ്റിന്റെ സ്‌കോളര്‍ഷിപ്പോടെ ഗവേഷണം നടത്തിയ നാഗരത്‌ന തന്റെ ഗവേഷണ ഫലങ്ങള്‍ റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ശാസ്ത്ര ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരുന്നു. ചെലവു കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമായ കാന്‍സര്‍ ചികിത്സയ്ക്ക് തന്റെ കണ്ടുപിടിത്തം വഴിതെളിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അവര്‍.

കാര്‍ന്നുതിന്നുന്ന കാന്‍സര്‍ പടരുന്നു; കാസര്‍കോട്ട് ഓരോദിനവും മരിച്ചുവീഴുന്നത് രണ്ടിലേറെ പേര്‍

on

കാര്‍ന്നുതിന്നുന്ന കാന്‍സര്‍ പടരുന്നു; കാസര്‍കോട്ട് ഓരോദിനവും മരിച്ചുവീഴുന്നത് രണ്ടിലേറെ പേര്‍
    

കാസര്‍കോട്: മനുഷ്യജീവനെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍ രോഗം കാസര്‍കോട്ട് വ്യാപകമാണെന്ന വാര്‍ത്ത ഏറെ ഭീതിയോടെയാണ് ജനങ്ങള്‍ കാണുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയില്‍ 371 പേര്‍ കാന്‍സര്‍മൂലം മരിച്ചതായാണ് മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനം തെളിയിക്കുന്നത്. അതായത് ഓരോ ദിനവും രണ്ടോ അതിലധികമോ ആളുകള്‍ കാസര്‍കോട്ട് കാന്‍സര്‍മൂലം മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്.
ജില്ലയിലെ ആസ്പത്രികള്‍, ലബോറട്ടറികള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണക്ക് കണ്ടെത്തിയത്. കാന്‍സര്‍രോഗം മൂലം മംഗലാപുരത്ത് ചികിത്സ തേടിയവരുടെയും അവിടെ ചികിത്സക്കിടെ മരിച്ചവരുടെയും വിവരങ്ങള്‍ ഈ കണക്കില്‍ പെടില്ല. ഇതുകൂടി കൂട്ടിയാല്‍ മരണസംഖ്യ ഇരട്ടിയോളം വരുമെന്നാണ് അറിയുന്നത്.
2014 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കാണ് മലബാര്‍ കാന്‍സര്‍ സൊസൈറ്റി ശേഖരിച്ചിട്ടുള്ളത്. ആറുമാസത്തിനിടെ ജില്ലയില്‍ 309 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.
ഇതില്‍ 166 പേര്‍ പുരുഷന്മാരും 143 സ്ത്രീകളുമാണ്. ശ്വാസകോശ അര്‍ബുദം ബാധിച്ചവര്‍ 56 ഉം സ്തനാര്‍ബുദം ബാധിച്ചവര്‍ 40 ഉം കവിള്‍ അര്‍ബുദം ബാധിച്ചവര്‍ 22 ഉം ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വയറിന് അര്‍ബുദം ബാധിച്ച 15 പേരും രക്തത്തില്‍ അര്‍ബുദം ബാധിച്ച 14 പേരും നാവിന് അര്‍ബുദം ബാധിച്ച 14 പേരും ഗര്‍ഭാശയത്തില്‍ അര്‍ബുദം ബാധിച്ച 13 പേരും അന്നനാള അര്‍ബുദം ബാധിച്ച 10 പേരും കരളിന് അര്‍ബുദം ബാധിച്ച ഏഴുപേരും വിവിധയിടങ്ങളില്‍ ചികിത്സയിലാണ്.

ഗൃഹാതുരത്വം ചൊരിഞ്ഞ് മദ്രസ്സകളിലെ കൈയെഴുത്ത് പെരുന്നാള്‍

on Oct 2, 2014

കാസര്‍കോട്: ബലിപെരുന്നാളിനോടനുബന്ധിച്ച് മദ്രസകളില്‍ കൈയെഴുത്ത് പെരുന്നാള്‍ ആഘോഷിച്ചു. വിവിധ മദ്രസ്സകളില്‍ ചൊവ്വാഴ്ചയായിരുന്നു കൈയെഴുത്ത്, ചില സ്ഥലങ്ങളില്‍ ബുധനാഴ്ചയാണ് ഈ പഴയകാല ആചാരം നടന്നത്‌. ബലിപെരുന്നാളിന് മുന്നോടിയായി മദ്‌റസകള്‍ അടയ്ക്കുമ്പോഴാണ് കൈയെഴുത്ത് പെരുന്നാള്‍ ആഘോഷിച്ചിരുന്നത്‌. 

വിദ്യാര്‍ഥികളെല്ലാം പുത്തനുടുപ്പുകളും ആഭരണങ്ങളുമണിഞ്ഞാണ് കൈയെഴുത്ത് പെരുന്നാളിന് എത്തിയത്. മൂപ്പെത്തിയ മുള മുറിച്ച് ചെത്തി കൂര്‍പ്പിച്ചുണ്ടാക്കിയ ഒമ്പത് ഇഞ്ച് നീളവും കാല്‍ ഇഞ്ച് വീതിയുമുള്ള കലമ് (പേന) അറബ് മഷിയില്‍ മുക്കി കുട്ടികളുടെ കൈവെള്ളയില്‍ വിശുദ്ധ വചനങ്ങള്‍ എഴുതിയാണ് കൈയെഴുത്ത് പെരുന്നാള്‍ ആഘോഷിക്കുന്നത്.

അറബ് മഷിക്ക് പകരം ഇപ്പോള്‍ തേനാണ് ഉപയോഗിച്ചുവരുന്നത്. പണ്ടുകാലങ്ങളില്‍ കൈയെഴുത്ത് ചടങ്ങിന് ഒരു മുക്കാല്‍, രണ്ടു മുക്കാല്‍, ഒരണ, രണ്ടണ, നാലണ, എട്ടണ എന്നിങ്ങനെയുള്ള നാണയത്തുട്ടുകളാണ് ഉസ്താദുമാര്‍ക്ക് ഗുരുദക്ഷിണയായി നല്‍കിയിരുന്നത്. ഇന്നിപ്പോള്‍ കാര്യമായൊരു തുക തന്നെ കുട്ടികള്‍ അധ്യാപകര്‍ക്കു നല്‍കിവരുന്നുണ്ട്.

കൈയെഴുത്ത് പെരുന്നാള്‍ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ചക്കരച്ചോറ് കൊടുക്കുന്ന പതിവുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മദ്‌റസകളില്‍ അതു നല്‍കാറില്ല.

മലബാറിലെ മദ്‌റസകളിലും ഇന്നും പഴമയെ സ്‌നേഹിച്ച് കൈയെഴുത്ത് പെരുന്നാള്‍ ആഘോഷിച്ചുവരുന്നു.

നിങ്ങൾക്ക് മുസ്ലീമിനെ ഇഷ്ടമല്ല എന്നു പറയുന്നുവെങ്കിൽ അതിനർത്ഥം, നിങ്ങൾ ഇനിയും ഒരു മുസൽമാനെ കണ്ടുമുട്ടിയിട്ടില്ല എന്നാണ്.

on Oct 1, 2014

ഷാജൻ സ്‌കറിയ

നിങ്ങൾക്ക് മുസ്ലീമിനെ ഇഷ്ടമല്ല എന്നു പറയുന്നുവെങ്കിൽ അതിനർത്ഥം, നിങ്ങൾ ഇനിയും ഒരു മുസൽമാനെ കണ്ടുമുട്ടിയിട്ടില്ല എന്നാണ്. അതുമല്ലെങ്കിൽ, മുസ്ലിം എന്ന് സ്വയം പരിചയപ്പെടുത്തിയ, അതുമല്ലെങ്കിൽ കാഴ്ചയിൽ, പേരിൽ, മുസ്ലിം എന്ന് നിങ്ങൾക്ക് തോന്നിയ ആരോ ഒരാൾ നിങ്ങളെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്..!!! സ്വന്തം വയറു നിറക്കുന്നതിന് മുൻപ് അയൽവാസി ഭക്ഷണം കഴിച്ചോ എന്നന്വേഷിക്കുന്ന, മുഖത്ത് പുഞ്ചിരി കൊണ്ട് മാത്രം മറ്റൊരുത്തനെ നോക്കുന്ന... ഒരു സമൂഹത്തിലും വിഭാഗീയത വളർത്താൻ ഇഷ്ടപ്പെടാത്ത... മദ്യവും പലിശയും കൈ കൊണ്ട് തൊടാത്ത...അക്രമത്തിന്റെ പാത പിശാചിന്റെ പാത ആണെന്ന് വിശ്വസിക്കുന്ന... സ്വർഗ്ഗമെന്നത് മാതാപിതാക്കളുടെ കാലിനടിയിൽ ആണെന്ന് വിശ്വസിക്കുന്ന... താൻ സമ്പാദിച്ച സ്വത്ത് പാവപ്പെട്ടവന്റെ കൂടി അവകാശമാണെന്ന് വിശ്വസിക്കുന്ന... തൊലിയുടെ നിറമോ മനുഷ്യനാൽ സൃഷ്ടിച്ച ജാതിയുടെ പെരുമയോ നോക്കാതെ മനുഷ്യനെ നെഞ്ചോട് ചേർത്തു സ്‌നേഹിക്കുന്ന.....വിശ്വസിച്ചാൽ വഞ്ചിക്കാത്ത, സ്വന്തം ജീവൻ കളഞ്ഞും വിശ്വസിച്ചവരെ രക്ഷിക്കുന്ന കളവു പറയാത്ത, അന്യ സ്ത്രീയെ സഹോദരിയായി കാണുന്ന ഒരു മുസ്ലീമിനെ നിങ്ങൾ കണ്ടിട്ടില്ലാ എങ്കിൽ നിങ്ങൾ ഒരു യഥാർത്ഥ മുസ്ലിമിനെ കണ്ടിട്ടില്ല.!!!
റഹ്മാൻ സെയ്ദ് എന്നൊരു ഫേസ്‌ബുക്ക് സുഹൃത്തിന്റെ ടൈംലൈനിൽ നിന്നു പണ്ടൊരിക്കൽ ഞാൻ കുറിച്ചു വച്ച ഒരു വാചകം ആണിത്. യഥാർത്ഥ മുസ്ലിം ഇങ്ങനെ ആണ് അല്ലെങ്കിൽ ഇങ്ങനെ ഒക്കെ ആയിരിക്കണം എന്ന് എനിക്ക് ഉറപ്പാണ്. എന്നാൽ നമ്മൾ ഫേസ്‌ബുക്കിലൂടെയും പത്രങ്ങളിലൂടെയും കണ്ടുമുട്ടുന്ന അനേകം മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ ആണോ? ഇറാഖിലും സിറിയയിലും നൈജീരിയയിലും എത്യോപ്യയിലും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലും ഒക്കെ ജീവിക്കുന്ന മുസ്ലീമുകൾ എന്ന് പറഞ്ഞ് നമ്മൾ അറിയുന്നവർ ഇങ്ങനെ ആണോ? ഇവരെ പിന്തുണയ്ക്കുന്ന ലോകമെമ്പാടുമുള്ള മലയാളി പോരാളികൾ ഇങ്ങനെ ആണോ? എന്തുകൊണ്ടാണ് ഇവർ ഒരു യഥാർത്ഥ മുസ്ലീമായി മാറാത്തത്? എന്തുകൊണ്ടാണ് മഹാ ഭൂരിപക്ഷം വരുന്ന സ്‌നേഹ സമ്പന്നരായ മുസ്ലീമിന്റെ മാനം കൂടി ഇവർ ഇങ്ങനെ തല്ലി കെടുത്തുന്നത്?
- See more at: http://www.marunadanmalayali.com/column/kazhchakal/kazchakal-by-shajan-scaria-4183#sthash.sEELo72n.dpuf
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com