ഐ.എന്‍.എല്‍ നേതാവ് എം.കെ.മുഹമ്മദ്കുഞ്ഞി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

on Nov 6, 2014

ഐ.എന്‍.എല്‍ നേതാവ് എം.കെ.മുഹമ്മദ്കുഞ്ഞി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

Written By malabar flash on Thursday, November 6, 2014 | 15:02

കാഞ്ഞങ്ങാട്: മുന്‍ അജാനൂര്‍ പഞ്ചായത്ത് മെമ്പറും ഐഎന്‍എല്‍ ജില്ലാ നേതാവുമായിരുന്ന സൗത്ത് ചിത്താരിയിലെ എം.കെ.മുഹമ്മദ്കുഞ്ഞി നിരവധി പ്രവര്‍ത്തകരോടൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗത്വമെടുത്തു. കഴിഞ്ഞ ദിവസം കോട്ടച്ചേരി ജനപക്ഷയാത്ര സ്വീകരണ ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ഐഎന്‍എല്‍ പിളര്‍പ്പിന് ശേഷം രാഷ്ട്രീയരംഗത്ത് നിന്ന് അകന്ന് നിന്നിരുന്ന അദ്ദേഹം കഴിഞ്ഞ പാര്‍ല്ലമെന്റ് തിരഞ്ഞെടുപ്പില്‍ അഡ്വ.ടി.സിദ്ധിഖിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലൂടെയാണ് യുഡിഎഫ് ക്യാമ്പില്‍ സജീവമായത്. 
രാജ്യം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ഇന്ത്യയുടെ മതേതരത്വ ജനാധിപത്യ പൈതൃകം നിലനിര്‍ത്തുന്നതിന് ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്സ് ഇല്ലാത്ത ഭാരതം കെട്ടിപ്പടുക്കാമെന്ന വ്യാമോഹത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സര്‍വ്വതും ത്യജിച്ച ധീരദേശാഭിമാനികളായ രാഷ്ട്ര ശില്‍പികളെപോലും ചരിത്രത്തില്‍ നിന്നും ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്.

അക്രമരാഷ്ട്രീയവും അനാവശ്യ സമരങ്ങളും കാരണം ജനമനസ്സുകളില്‍ നിന്ന് അകന്ന് പോയ ഇടതുപക്ഷ ചേരി പാര്‍ട്ടിയിലേയും മുന്നണിയിലേയും അഭിപ്രായ വ്യത്യാസങ്ങളും വിഭാഗീയതകളും കാരണമായി കൂടുതല്‍ ക്ഷയിച്ച് കൊണ്ടിരിക്കുകയാണ്. വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ അധികാരലെത്തുന്നതിനെ ഫലപ്രദമായി നേരിടുന്നതിന് പകരം ബിജെപിയിലേക്കും മറ്റും പ്രവര്‍ത്തകരെ കൂട്ടത്തോടെ പറഞ്ഞ് വിട്ട് കൊണ്ട് ഇനിയൊരിക്കലും തിരിച്ച് വരാനാകാത്ത വിധം അവര്‍ തകര്‍ന്നടിഞ്ഞ് കൊണ്ടിരിക്കുന്നു. മദ്യവിപത്തിനെതിരെയും അക്രമ രാഷ്ട്രീയത്തിനെതിരെയും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് കൊണ്ട് ജനക്ഷേമ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കുന്നതിന് ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സിന് ശക്തി പകരാന്‍ കഴിഞ്ഞ കാലങ്ങളില്‍ തന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച മുഴുവന്‍ പ്രവര്‍ത്തകരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അണി ചേരണമെന്ന് അദ്ദേഹം ഈ പ്രസ്താവനയിലൂടെ അറിയിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com