അമ്പ മ്പോ...ങ്ങള് മലപ്പുറത്തെ ഈ വീട് കണ്ട്ക്ക!!!

on Feb 12, 2015

അമ്പ മ്പോ...ങ്ങള് മലപ്പുറത്തെ ഈ വീട് കണ്ട്ക്ക!!!
 സ്വന്തം ലേഖകന്‍
 https://www.youtube.com/watch?v=_ls6yLqbC3I

  നടുമുറ്റത്തെ ഹൃദയമാക്കിയ വീട്...എത്രകണ്ടാലും മതിയാവില്ല!
കൊളൊണിയല്‍ എക്സ്റ്റീരിയര്‍, മുഗള്‍ സ്റ്റൈലിലുള്ള അകത്തളം, പരമ്പരാഗത പ്രൌഢി വിളിച്ചോതുന്ന അലങ്കാരങ്ങള്‍, ഇറ്റാലിയന്‍ സ്റ്റൈല്‍ ഗാര്‍ഡന്‍, എട്ട് കിടപ്പ് മുറികള്‍, 2000 സ്ക്വയര്‍ഫീറ്റ് സ്വിമ്മിംഗ്പൂള്‍...ങ്ഹും...കേള്‍ക്കാന്‍ നല്ല രസമുണ്ട്...എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് പറയുന്നതിന് മുന്‍പ് മലപ്പുറം തിരൂരിലെ സ്പൈക് മാന്‍ഷന്‍ എന്ന വീടൊന്നു കണ്ടു നോക്കുുു...കൊളോണിയല്‍ ട്രഡിഷനല്‍ സമന്വയമാണ് സ്പൈക് മാന്‍ഷന്‍. വൈസ് ലൈന്‍ എന്ന ആര്‍ക്കിടെക്ചറല്‍, ഇന്റീരിയര്‍ കണ്‍സല്‍ട്ടന്‍സിയിലെ ഡാര്‍വിഷ് കരീം മുഹമ്മദാണ് ഈ സ്വപ്ന വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ഒരു വമ്പന്‍ വീട്!

വീടിന്റെ എക്സ്റ്റീരിയര്‍ ഒരുക്കിയിരിക്കുന്നത് കൊളൊണിയല്‍ സ്റ്റൈലിലാണ്. മാറ്റ് കൂട്ടാന്‍ തട്ടുതട്ടായി ക്രമികരിച്ചിരിക്കുന്ന ഇറ്റാലിയന്‍ സ്റ്റൈല്‍ ഗാര്‍ഡന്‍...അകത്ത് പ്രവേശിക്കുമ്പോള്‍ വിശാലമായ കാര്‍പോര്‍ച്ച്, സെക്യൂരിറ്റി റൂം, ഗസ്റ്റ് ബ്ളോക്ക്, പ്രൈവറ്റ് മസ്ജിദ് എന്നിവയും കാഴ്ചയില്‍ ഉടക്കുന്നു.

അകത്തളങ്ങളില്‍ പരമ്പരാഗത ശൈലിയുടെ പ്രൌഢി നിറഞ്ഞ് നില്‍ക്കുന്നു. ഫോര്‍മല്‍ ലിവിംഗ്, സെമി ഫോര്‍മല്‍ , ഫാമിലി ലിവിംഗ് എന്നിവയാണ് താഴത്തെ നിലയില്‍ അതിഥികളെ സ്വാഗതം ചെയ്യുന്നത്.

വീടിന്റെ ഹൃദയം

ഡൈനിങ് ഏരിയയും സ്റ്റെയര്‍ ഏരിയയും ചേര്‍ന്ന വീടിന്റെ മധ്യഭാഗമാണ് ഹൃദയഭാഗം എന്നുപറയാം. വിശാലമായ ഏരിയയില്‍ ഒരു വശത്താണ് ഡൈനിങ് ടേബിള്‍. ഒതുക്കത്തോടെ മറ്റൊരു കോര്‍ണറില്‍ സ്റ്റെയര്‍ ഏരിയയും. ഡൈനിങ് ഏരിയയോടു ചേര്‍ന്ന് പ്രയര്‍ ഏരിയ. ഇവിടെ നിന്നു തന്നെയാണ് ഫാമിലി ലിവിംങിലേക്കുള്ള എന്‍ട്രിയും.

മുഗള്‍ ആര്‍ക്കിടെക്ചറിന്റെ നവീനശൈലിയിലാണ് സ്റ്റെയര്‍ ഏരിയ. മുഗള്‍ സ്വപ്നങ്ങള്‍ തഴýുകി മുകളിലെ നിലയില്‍ എത്തുമ്പോള്‍ അവിടെ അഴകു വിരിക്കുന്നത് ഗ്രിഡ് ഡിസൈനാണ്. ഗ്രിഡിന് വൈറ്റ് നിറവും സീലിങിന് ആഷ് നിറവുമാണ് നല്‍കിയിരിക്കുന്നത്.

സ്റ്റെയര്‍ കയറി ചെല്ലുന്നത് ബ്രിഡ്ജ് കണ്‍സപ്റ്റിലൊരുക്കിയ വലüിയ പാസേജിലേക്കാണ്. ഈ പാസേജിന്റെ ഒരുവശത്തായാണ് ഫാമിലി ലിവിംഗ് ഏരിയ ഒരുക്കിയിരിക്കുന്നത്.

അടുക്കള രണ്ട്

പാന്‍ട്രി കണ്‍സെപ്റ്റിലൊരുക്കിയ ഷോ കിച്ചനും ഐലന്റ് കണ്‍സപ്റ്റില്‍ ഒരുക്കിയ വര്‍ക്കിംങ് കിച്ചനും ഇവിടുണ്ട്. കിച്ചന്‍ അപ്ളയന്‍സ് എല്ലാം ഇന്‍ബില്‍റ്റായാണ് ക്രമികരിച്ചിരിക്കുന്നത്. ഇംപോര്‍ട്ട് ചെയ്ത ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ ആണ് ഷോകിച്ചന്റെ ശ്രദ്ധകവരുന്നത്.

8 ബെഡ്റൂമുകള്‍

വ്യത്യസ്തങ്ങളായ 8 ബെഡ്റൂമുകള്‍ ഇവിടെയുണ്ട്. ഫോയര്‍ സ്പെയ്സ്, മേയ്ക്കപ്പ് ടേബിള്‍, ഡ്രസിങ് കബോര്‍ഡുകള്‍, വൈറ്റ്-ഡ്രൈ ഏരിയ വേര്‍തിരിച്ച ബാത്ത് റൂം തുടങ്ങിയ സൌകര്യങ്ങള്‍ എല്ലാ ബെഡ്റൂമുകളിലും കാണാം എന്നാല്‍ ഡിസൈനിന്റെ കാര്യത്തില്‍ വ്യത്യസ്തമായ ആശയങ്ങള്‍ സ്വീകരിച്ചിരിക്കുന്നു.

ത്രീലെയര്‍ റൂഫുമായി സ്വിമ്മിംഗ്പൂള്‍

സൂര്യപ്രകാശത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ ത്രീലെയര്‍ റൂഫുമായാണ് സ്വിമ്മിങ് പൂള്‍...ഫാമിലി ലിവിംഗ് കം ഇന്നര്‍ കോര്‍ട്ടിയാര്‍ഡിന്റെ അരികിലായാണ് ജിമ്മിന്റെയും സ്വിമ്മിങ് പൂളിന്റെയും സ്ഥാനം. 2000 സ്ക്വയര്‍ ഫീറ്റാണ് ഈ സ്വിമ്മിങ് പൂളിന്റെ വിസ്തൃതി.

  ഇന്റീരിയര്‍ കണ്‍സപ്റ്റ്       -     ഡാര്‍വിഷ് കരീം മുഹമ്മദ് (ഡിസൈനര്‍)

ഇന്‍ബില്‍റ്റ് ഇന്റീരിയര്‍ കണ്‍സപ്റ്റാണ് ഈ വീടിനുവേണ്ടി തിരഞ്ഞെടുത്തത്. ഇന്റീരിയറിന്റെ മുക്കും മൂലയും എങ്ങനെയായിരിക്കണമെന്ന വിശദമായൊരു ഡ്രോയിങ് ആദ്യമൊരുക്കിയിരുന്നു. കൃത്യമായ കണക്കു കൂട്ടലുകളോടെയാണ് ഒാരോ ഘട്ടവും പൂര്‍ത്തിയാക്കിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

.Darvish – 9745848484

914952720945, 3043047

arch@mknowledgecity.com
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com