sassy-water1
നിങ്ങള്‍ കുടവയര്‍ കൊണ്ട് കഷ്ടപ്പെടുകയാണോ? കുടവയര്‍ കുറയ്ക്കുവാനായി നിങ്ങള്‍ ഡയറ്റ് എടുക്കുന്നുണ്ടോ? എങ്കിലിതാ ഡയറ്റ് ചെയ്യാതെ വ്യായാമം ചെയ്യാതെ പാനീയം കുടിച്ച് വയറുകുറയ്ക്കാന്‍ ഒരു എളുപ്പവഴി. സസി വാട്ടര്‍ എന്നാണ് ഈ പാനീയത്തിന്റെ പേര്. വണ്ണം കുറയ്ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇത് പരീക്ഷിക്കുക.
ചെറുനാരങ്ങ, കക്കരിക്ക, ഇഞ്ചി, പുതിനയില, എന്നിവയാണ് ഇതിലേ പ്രധാന ചേരുവകള്‍. ശരീരത്തിലെ മാലിന്യം പുറത്തുതള്ളി ശുദ്ധീകരിക്കുന്നതിന് ഈ വെള്ളം സഹായിക്കും. ഇതുമൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങി ശരീരം മെലിന്നു.
പാകം ചെയ്യേണ്ട വിധം 1
ഒരു ഭരണിയിലേ ജഗ്ഗിലോ 8 ഗ്ലാസ് വെള്ളമെടുക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഇഞ്ചി ചെറുതാക്കി അരിഞ്ഞത്, ഒരു ഇടത്തരം കക്കരിക്ക മുറിച്ചത്, ഇടത്തരം വലിപ്പമുള്ള ചെറുനാരങ്ങ ചെറുതാക്കി മുറിച്ച്, പുതിനയിലെ ചെറുതാക്കി മുറിച്ചത് ഒരു സ്പൂണ്‍, എന്നിവ ചേര്‍ക്കുക. ഈ വെള്ളം ഒരു രാത്രി മുഴുവന്‍ വെക്കുക. അടുത്ത ദിവസം ഇതില്‍ നിന്നും നാലോ അഞ്ചോ ഗ്ലാസ് വെള്ളം കുടിക്കുക. രാവിലെ വറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. കുടിച്ച ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ ഇത് പ്രവര്‍ത്തിച്ച് തുടങ്ങുന്നത് നിങ്ങള്‍ക്ക് അനുഭവപ്പെടും.
പാകം ചെയ്യേണ്ട വിധം 2
700 മില്ലിലിറ്റര്‍ തണുപ്പിച്ച വെള്ളത്തില്‍ 3-5 കക്കരിക്ക കഷണം വട്ടത്തില്‍ മുറച്ചതും ഒരു മുറി ചെറുന്നാരങ്ങയും ചെറിയ ഭാഗം മധുരനാരങ്ങയും പുതിനയിലയുമിട്ട് വക്കുക. ഇവ കുടിക്കുന്നത് വല്ലതാണ്.
കക്കിരിക്ക ശരീരത്തിലെ ജലാംശത്തെ കാത്തു സൂക്ഷിക്കും. ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തെ ശുദ്ധീകരിച്ച് ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്നു. ഓറഞ്ചിന്റെ തൊലിയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളാവാനോയിഡ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ഫങ്കസ് ബാധയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും
സാസി വാട്ടര്‍ കുടിക്കുന്നതോടൊപ്പം പാലിക്കേണ്ട ചില ഭക്ഷണ ക്രമങ്ങള്‍
  • മധുരം ഒഴിവാക്കുക.
  • കൊഴുപ്പുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.
  • പച്ചക്കറികള്‍ കൂടുതല്‍ കഴിക്കുക.
  • സാധാരണ ചെയ്തുകൊണ്ടിരിക്കുന്ന കായിക പ്രക്രിയകള്‍ ചെയ്യുക.